25.8 C
Kollam
Sunday 27th September, 2026 | 06:08:52 AM
Home News Breaking News മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് 16കാരന് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് 16കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് 16കാരന് ദാരുണാന്ത്യം. പുളിക്കൽ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്.

വീടിന്‍റെ ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഗേറ്റിന്‍റെ കമ്പി കഴുത്തിൽ തുളച്ചുകയറിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മാസിനെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പുളിക്കൽ എഎംഎംഎച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു മാസിൻ.