Home News Breaking News മന്ത്രിമാർ‌ ആരെല്ലാം?മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്

മന്ത്രിമാർ‌ ആരെല്ലാം?മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശനെ  പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചക്കായി യുഡിഎഫ് യോഗം ഇന്ന് ചേരും. വൈകുന്നേരം നാലിന് കന്റോൺമെന്റ് ഹൗസിലാണ് യോഗം. ഘടകകക്ഷികൾക്ക് എത്ര മന്ത്രിസ്ഥാനം നൽകണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയാകുക. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേക്കെത്തുന്നതിന്റെ ഒരുക്കങ്ങളിലാണ് തലസ്ഥാനം. 102 സീറ്റോടെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ
10ന് തരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.

Also Read:

ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മുഖ്യമന്ത്രി തീരുമാനത്തിൽ ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അടക്കം യോഗത്തിൽ എത്തിക്കാനാണ് കോൺഗ്രസ് ക്യാമ്പ് ശ്രമിക്കുന്നത്. മികച്ച വിജയം നേടിയ മുസ് ലിം ലീഗ് നിലവിലുള്ള അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. മറ്റ് ഘടകകക്ഷികളായ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, സിഎംപി, ആർഎസ്പി എന്നിവരുടെ ആവശ്യങ്ങളും ഇന്ന് പരിഗണിക്കും. മന്ത്രിസഭയിലെ അംഗബലം, വകുപ്പുകൾ എന്നിവ സംബന്ധിച്ച തീരുമാനവും യുഡിഎഫ് യോഗത്തിലെടുക്കും.മുഖ്യമന്ത്രി : വി ഡി സതീശൻ കഴിഞ്ഞാല്‍ പിന്നെ കോൺഗ്രസ്സ് സാധ്യത പട്ടിക

സണ്ണി ജോസഫ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ചാണ്ടി ഉമ്മൻ
കെ മുരളീധരൻ
എം വിൻസന്റ്
പിസി വിഷ്ണുനാഥ്
ബിന്ദു കൃഷ്ണ
രമേശ് ചെന്നിത്തല
എം ലിജു
അൻവർ സാദത്ത്
ടി ജെ വിനോദ് ജ്യോതികുമാർ ചാമക്കാല
വി പി സജീന്ദ്രൻ
എ പി അനിൽകുമാർ
കെ ജയന്ത്
കെ പ്രവീൺകുമാർ
ഷാനിമോൾ ഉസ്മാൻ എന്നിങ്ങനെയാണ് എന്നാണ് വിവരം.

എഐസിസി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് വി.ഡി. സതീശനെ നേതാവായി തെരഞ്ഞെടുത്തത്. ശേഷം ലോക്ഭവനിലെത്തി ഗവർണറെ കണ്ട് നിയുക്തമ മുഖ്യമന്ത്രി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എകെ ആന്റണി, വിഎം സുധീരൻ എന്നിവരെയും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെയും വിഡി സതീശൻ സന്ദർശിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here