27.8 C
Kollam
Friday 14th August, 2026 | 04:13:07 PM
Home News Breaking News മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല… മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വി. ഡി. സതീശന് ആശംസകള്‍ നേർന്നു

മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല… മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വി. ഡി. സതീശന് ആശംസകള്‍ നേർന്നു

ഒടുവില്‍ മൗനം വെടിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയുക്ത എംഎല്‍എയുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അദ്ദേഹം ആശംസകള്‍ അറിയിച്ചു. ‘മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകള്‍’ എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Also Read:



വി ഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതാണ് ജനവിധി. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചിരുന്ന രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതോടെ കടുത്ത അതൃപ്തിയിലായിരുന്നു.