26.5 C
Kollam
Wednesday 8th July, 2026 | 10:17:30 PM
Home News Breaking News കൊല്ലത്ത്‌ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ...

കൊല്ലത്ത്‌ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കൊല്ലം: യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റു. ഹോക്കി താരങ്ങള്‍ക്കാണ് പരിക്കേറ്റത്. യുഡിഎഫ് പ്രചരണം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടമുണ്ടാക്കിയത്. ആശ്രമം ലിങ്ക് റോഡില്‍ കൊട്ടിക്കലാശം കഴിഞ്ഞ ശേഷം ആണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.