25.3 C
Kollam
Tuesday 4th August, 2026 | 10:30:23 PM
Home News Breaking News മഴക്കെടുതികൾ മുതലാക്കി ചുവടുമാറ്റാൻ ലഹരിമാഫിയ! തകൃതിയിൽ ഇടപാടുകൾ; റിപ്പോർട്ട് പുറത്ത്

മഴക്കെടുതികൾ മുതലാക്കി ചുവടുമാറ്റാൻ ലഹരിമാഫിയ! തകൃതിയിൽ ഇടപാടുകൾ; റിപ്പോർട്ട് പുറത്ത്

toofan kerala new updates

പെരുമ്പാവൂരില്‍ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധന ശക്തമാക്കിയതോടെ ജില്ലയുടെ മറ്റ് ടൗണുകളിലേക്ക് ചുവടുമാറ്റി ലഹരിമാഫിയ. മൂവാറ്റുപുഴയില്‍ ആറ് കിലോ കഞ്ചാവുാമായി ബംഗാള്‍ സ്വദേശി പിടിയില്‍. മഴക്കെടുതികളെ തുടര്‍ന്ന് പരിശോധനയുണ്ടാകില്ലെന്ന നിഗമനത്തിലെത്തിയ ആളാണ് പിടിയിലായത്.

പെരുമ്പാവൂരില്‍ നടപടികള്‍ കടുപ്പിച്ചതോടെ ലഹരിമാഫിയ സംഘങ്ങള്‍ മൂവാറ്റുപുഴ, ആലുവ, അങ്കമാലി തുടങ്ങിയ മേഖലകളിലേക്കാണ് ചുവടുമാറ്റിയത്. വില്‍പനയും ലഹരിമരുന്നി്‌ന്റെ കൈമാറ്റത്തിനും പുതിയ സങ്കേതങ്ങള്‍ തേടുകയാണ് ലഹരിമാഫിയ. കാലവര്‍ഷം ശക്തമായി പൊലീസടക്കം രക്ഷാപ്രവര്‍ത്തനത്തിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ ഇത് മുതലാക്കി ഇടപാടുകള്‍ നടത്തുകയാണ് ലഹരിസംഘങ്ങള്‍.

ഇങ്ങനെയൊരു നീക്കമാണ് മൂവാറ്റുപുഴ പൊലീസ് തകര്‍ത്തത്. നേരത്തെ സ്വീകരിച്ച ഓര്‍ഡര്‍ പ്രകാരം കഞ്ചാവ് വിതരണം ചെയ്യാനെത്തിയതായിരുന്നു ബംഗാള്‍ സ്വദേശി ഷെയ്ഖ് സിദ്ദിഖി. ആറ് കിലോ കഞ്ചാവുമായി എംസി റോഡിലെ വാഴപ്പള്ളി മില്‍മയ്ക്ക് എതിര്‍വശത്തുള്ള വെയിറ്റിങ്് ഷെഡ്ഡില്‍ കാത്തുനില്‍ക്കുകയായിരുന്നു ഷെയ്ഖ് സിദ്ദിഖി.

സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു പൊലീസ് സംഘത്തിന് സംശയം തോന്നിയായിരുന്നു പരിശോധന. ബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിന്‍ മാര്‍ഗമാണ് ഷെയ്ഖ് സിദിഖി കഞ്ചാവ് എത്തിച്ചത്. ആലുവയില്‍ ട്രെയിനിറങ്ങിയ ശേഷം ബസില്‍ മൂവാറ്റുപുഴയിലെത്തി. മൂവാറ്റുപുഴയില്‍ വെച്ച് കഞ്ചാവ് കൈമാറാനായിരുന്നു നിര്‍ദേശം. കനത്ത മഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പരിശോധനയുണ്ടാകില്ലെന്ന നിഗമനത്തിലാണ് ലഹരി കൈമാറ്റം മൂവാറ്റുപുഴയില്‍ വെച്ചാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊലീസിന്റെ ജാഗ്രതയില്‍ ലഹരിമാഫിയയുടെ കണ്ണി കുടുങി. കഞ്ചാവ് എത്തിക്കാന്‍ ആവശ്യപ്പെട്ടയാളുടെ വിവരവും പൊലീസിന് ലഭിച്ചു. മൂവാറ്റുപുഴ എസ്‌ഐ റാസിഖ് പി.എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here