ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഗ്നിപഥ് പദ്ധതിക്കു കീഴിലുള്ള അഗ്നിവീർവായു ഇൻടേക്ക് 01/2027 റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചു.
പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഉയർന്ന പ്രായപരിധി 22 ആയി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും 2009 ജൂലായ് ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ച അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
മാർച്ച് മൂന്നുമുതൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: iafrecruitment.edcil.co.in
എല്ലാവരും ഏറെ പേടിയോടെ നോക്കി കാണുന്ന രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്. ഡിഎൻഎ മ്യൂട്ടേഷനുകൾ മൂലമുണ്ടാകുന്ന അനിയന്ത്രിതമായ കോശ വളർച്ച, മറ്റ് ശരീരഭാഗങ്ങളെ ആക്രമിക്കാൻ കഴിയുന്ന മുഴകൾ (മെറ്റാസ്റ്റാസിസ്) രൂപപ്പെടുന്ന 100-ലധികം രോഗങ്ങളുടെ ഒരു കൂട്ടമാണ് ക്യാൻസർ.
ക്യാൻസറിനെതിരായ പോരാട്ടത്തിൽ സമയബന്ധിതമായ പരിശോധന വളരെ പ്രധാനമാണ്. മിക്ക ക്യാൻസറുകളും ചികിത്സിക്കാവുന്നതാണ്. സ്തനാർബുദം, സെർവിക്കൽ കാൻസർ, വൻകുടൽ ക്യാൻസർ തുടങ്ങിയ പല അർബുദങ്ങളെയും നേരത്തെ കണ്ടെത്തിയാൽ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.
പാരമ്പര്യം, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെല്ലാം ക്യാൻസർ സാധ്യതയെ സ്വാധീനിക്കുന്നു. ഉയർന്ന അപകടസാധ്യതയുള്ളവർ നേരത്തെ സ്ക്രീനിംഗ് ആരംഭിക്കുകയോ കൂടുതൽ തവണ പരിശോധനകൾ നടത്തുകയോ ചെയ്യണം. ക്യാൻസറുകൾ നേരത്തെ കണ്ടെത്തുന്നതിന് ചെയ്യേണ്ട മെഡിക്കൽ ടെസ്റ്റുകളെ കുറിച്ച് ജമ്മുവിലെ ഉജാല സിഗ്നസ് ജെകെ മെഡിസിറ്റിയിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റായ ഡോ. റിച്ചു ശർമ്മ പറയുന്നു.
സ്തനാർബുദം
മാമോഗ്രാഫി, സ്തനാർബുദ അൾട്രാസൗണ്ട്, iBreastExam പോലുള്ള നോൺ-ഇൻവേസിവ് ഡിജിറ്റൽ ടാക്റ്റൈൽ സെൻസർ സാങ്കേതികവിദ്യ സ്വയം-സ്തനാർബുദ പരിശോധന, ബയോമാർക്കർ പരിശോധന ( ഉയർന്ന അപകടസാധ്യതയുള്ള കേസുകളിൽ) എന്നിവ ബ്രെസ്റ്റ് ക്യാൻസർ നേരത്തെ കണ്ടെത്താൻ സഹായിക്കും.
സെർവിക്കൽ ക്യാൻസർ
പാപ് സ്മിയർ (നോൺ-ഇൻവേസീവ്), HPV DNA ടെസ്റ്റ് (മോളിക്യുലാർ ടെസ്റ്റ്) എന്നിവ സെർവിക്കൽ ക്യാൻസറിനെ നേരത്തെ കണ്ടെത്താൽ സഹായകമാണ്.
വൻകുടൽ ക്യാൻസർ
മലം അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ (FIT / FOBT – നോൺ-ഇൻവേസീവ്), കൊളോനോസ്കോപ്പി (ആവശ്യമെങ്കിൽ), ക്യാൻസറുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങൾ കണ്ടെത്തുന്ന മലം ഡിഎൻഎ പരിശോധനകൾ എന്നിവ വൻകുടൽ ക്യാൻസറിനെ നേരത്തെ കണ്ടെത്താൽ ഫലപ്രദമാണ്.
പ്രോസ്റ്റേറ്റ് ക്യാൻസർ
PSA രക്തപരിശോധന (നോൺ-ഇൻവേസീവ്), മോളിക്യുലാർ, ജീനോമിക് റിസ്ക് സ്ട്രാറ്റിഫിക്കേഷൻ ടെസ്റ്റുകൾ എന്നിവ പ്രോസ്റ്റേറ്റ് ക്യാൻസറിനെ തിരിച്ചാൻ സഹായകമാണ്.
ശ്വാസകോശ ക്യാൻസർ
ലോ-ഡോസ് സിടി സ്കാൻ, മോളിക്യുലാർ ടെസ്റ്റുകൾ എന്നിവ ചെയ്യുന്നത് ശ്വാസകോശ ക്യാൻസർ കണ്ടെത്താൻ സഹായിക്കും.
ലിവർ ക്യാൻസർ
അൾട്രാസൗണ്ട് (നോൺ-ഇൻവേസീവ്), AFP രക്തപരിശോധന എന്നിവ ലിവർ ക്യാൻസറിനെ കണ്ടെത്താൻ സഹായിക്കും.
പശ്ചിമേഷ്യൻ സംഘര്ഷം മൂലം വിമാന സര്വീസുകള് തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാര് പ്രതിസന്ധിയിൽ. ഈ സാഹചര്യത്തില് വിമാനം റദ്ദാക്കുന്നതിനും ചികിത്സാ ആവശ്യങ്ങള്ക്കും ജീവഹാനിക്കും ട്രാവല്, ലൈഫ് ഇന്ഷുറന്സ് പരിരക്ഷ എത്രത്തോളം ലഭിക്കുമെന്ന് നോക്കാം.
പശ്ചിമേഷ്യൻ സംഘര്ഷം കടുക്കുന്ന പശ്ചാത്തലത്തില് മേഖലയിലുടനീളം വിമാന സര്വീസുകള് താളംതെറ്റിയിരിക്കുകയാണ്. പല വിമാനങ്ങളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതോടെ നൂറുകണക്കിന് ഇന്ത്യന് യാത്രക്കാരാണ് വിവിധ വിദേശ വിമാനത്താവളങ്ങളില് കുടുങ്ങിക്കിടക്കുന്നത്. ഇത്തരമൊരു അടിയന്തര സാഹചര്യത്തില് ട്രാവല് ഇന്ഷുറന്സും ലൈഫ് ഇന്ഷുറന്സും എത്രത്തോളം തുണയാകുമെന്ന് പരിശോധിക്കാം.
വിമാനം വൈകിയാലോ റദ്ദാക്കിയാലോ ക്ലെയിം ലഭിക്കുമോ?
വിദേശയാത്ര നടത്തുന്ന ഭൂരിഭാഗം പേര്ക്കും ട്രാവല് ഇന്ഷുറന്സ് ഉണ്ടാകാറുണ്ട്. എന്നാല് നിലവിലെ സാഹചര്യത്തില് ക്ലെയിം ലഭിക്കണമെങ്കില് രണ്ട് കാര്യങ്ങള് പ്രധാനമാണ്:
എപ്പോള് പോളിസി എടുത്തു: സംഘര്ഷം തുടങ്ങുന്നതിന് മുന്പ് പോളിസി എടുത്തവര്ക്ക് മാത്രമേ ആനുകൂല്യം ലഭിക്കാന് സാധ്യതയുള്ളൂ. പ്രശ്നങ്ങള് തുടങ്ങിയ ശേഷം പോളിസി എടുക്കുന്നവര്ക്ക് ‘മുന്കൂട്ടി അറിയാവുന്ന സംഭവം’ എന്ന നിലയില് ക്ലെയിം നിഷേധിക്കപ്പെട്ടേക്കാം.
ടേം ഇന്ഷുറന്സ് മാത്രം മതിയോ? കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന് ഇക്കാര്യങ്ങള് കൂടി ശ്രദ്ധിക്കണം
യുദ്ധം എന്ന നിബന്ധന: ഒട്ടുമിക്ക ഇന്ഷുറന്സ് പോളിസികളിലും ‘യുദ്ധം’ കാരണമുണ്ടാകുന്ന നഷ്ടങ്ങള്ക്ക് പരിരക്ഷ ഉണ്ടാകില്ല. എന്നാല് വിമാനത്താവളം അടച്ചതുകൊണ്ടോ സാങ്കേതിക കാരണങ്ങളാലോ വിമാനം റദ്ദാക്കിയാല് ട്രിപ്പ് ഡിലേ ആനുകൂല്യം ലഭിച്ചേക്കാം.
ചികിത്സാ സഹായം ലഭിക്കുമോ? വിദേശത്തുവെച്ചുണ്ടാകുന്ന സാധാരണ അസുഖങ്ങള്ക്കും അപകടങ്ങള്ക്കും ട്രാവല് ഇന്ഷുറന്സ് ചികിത്സാ സഹായം നല്കും. എന്നാല്:
യുദ്ധക്കെടുതികള്: മിസൈല് ആക്രമണമോ വെടിവെപ്പോ മൂലം പരിക്കേറ്റാല് 99 ശതമാനം ഇന്ഷുറന്സ് കമ്പനികളും ചികിത്സാ ചിലവ് നല്കില്ല.
പ്രത്യേക പോളിസികള്: മാധ്യമപ്രവര്ത്തകര്, പാരാമെഡിക്കല് ജീവനക്കാര് എന്നിവര്ക്കായി യുദ്ധമേഖലകളിലെ പരിരക്ഷ ഉള്പ്പെടുന്ന പ്രത്യേക ഗ്രൂപ്പ് ഇന്ഷുറന്സുകള് ലഭ്യമാണ്. എന്നാല് ഇവയ്ക്ക് പ്രീമിയം വളരെ കൂടുതലായിരിക്കും.
ലൈഫ് ഇന്ഷുറന്സ്
സാധാരണയായി ടേം ഇന്ഷുറന്സുകള്ക്ക് ലോകത്തെവിടെയും പരിരക്ഷ ലഭിക്കാറുണ്ട്.
വിദേശത്തുവെച്ചുള്ള സ്വാഭാവിക മരണങ്ങള്ക്ക് ക്ലെയിം ലഭിക്കാന് തടസ്സമില്ല.
എന്നാല് യുദ്ധത്തില് നേരിട്ട് പങ്കെടുക്കുകയോ യുദ്ധം മൂലം മരിക്കുകയോ ചെയ്താല് പോളിസിയിലെ നിബന്ധനകള് അനുസരിച്ചേ പണം ലഭിക്കൂ. ഓരോ കമ്പനിയുടെയും നിബന്ധനകള് വ്യത്യസ്തമായിരിക്കും.
വിദേശത്തുവെച്ച് മരണം സംഭവിച്ചാല് എന്തുചെയ്യണം?
ഇന്ഷുറന്സ് പരിരക്ഷ ഉണ്ടെങ്കില് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കമ്പനി വഹിക്കും. ഇല്ലെങ്കില് കുടുംബം വഹിക്കേണ്ടി വരും. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്ക്ക് ഗവണ്മെന്റിന്റെ ഫണ്ടില് നിന്നും സഹായം ലഭിക്കാന് അപേക്ഷിക്കാം.
അബുദാബി: പശ്ചിമേഷ്യയിൽ സംഘര്ഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരെ തുറന്ന കത്തുമായി യുഎഇയിലെ വ്യവസായി ഖലാഫ് അൽ ഹബ്ത്തൂര്. ഗൾഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിടാൻ ആരാണ് അധികാരം നൽകിയതെന്ന് ഖലാഫ് തുറന്നടിച്ചു. ബോർഡ് ഓഫ് പീസിലെ മഷി ഉണങ്ങും മുൻപ് മേഖല സംഘർഷത്തിലേക്ക് വീണുവെന്നും ഖലാഫ് വിമര്ശിച്ചു. സമാധാനത്തിനാണോ യുദ്ധത്തിനാണോ ഞങ്ങൾ ഫണ്ട് നൽകിയത് എന്നും ഖലാഫ് അൽ ഹബ്ത്തൂര് ചോദിച്ചു.
അതേസമയം, പശ്ചിമേഷ്യയിൽ സംഘര്ഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായിവിദേശകാര്യ മന്ത്രി എസ് ജയശങ്കര് ഫോണിൽ സംസാരിച്ചു.
സംഘര്ഷം തുടരുന്നത് പശ്ചിമേഷ്യയിലെ ഇന്ത്യൻ സമൂഹമടക്കം കടുത്ത ആശങ്കയിൽ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്ണായക നീക്കം. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചി ഇന്ന് ഉച്ചയ്ക്കുശേഷമാണ് എസ് ജയശങ്കര് ഫോണിൽ സംസാരിച്ചത്. ജയശങ്കര് തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. അതേസമയം, എന്താണ് ഇരുവരും സംസാരിച്ചതെന്ന് എസ് ജയശങ്കര് ഇതുവരെ വിശദീകരിച്ചിട്ടില്ല. അമേരിക്കൻ – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എസ് ജയശങ്കര് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന വിവരവും പുറത്തുവരുന്നത്. ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ച് ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ചത്.
ഇതിനിടെ, ഇറാൻ കപ്പൽ അമേരിക്ക മുക്കിയതിയതിൽ ഭയം കൊണ്ടാണ് പ്രധാനമന്ത്രി പ്രതികരിക്കാത്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അയത്തൊള്ള അലി ഖമ്നേയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്ദതയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് ദില്ലിയിലെ ഇറാൻ എംബസിയിൽ എത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അംബാസഡർ മൊഹമ്മദ് ഫത്താലിയെ അനുശോചനം അറിയിച്ചത്. എംബസിയിലെ രജിസ്റ്ററിൽ അനുശോചന കുറിപ്പ് എഴുതുകയും ചെയ്തു. അംബാസഡറുമായി ഹ്രസ്വ ചർച്ച നടത്തിയ ശേഷമാണ് വിക്രം മിസ്രി മടങ്ങിയത്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ അടക്കമുള്ളവരും എംബസിയിൽ എത്തിയിരുന്നു. യുദ്ധം തുടങ്ങിയത് യുഎസും ഇസ്രയേലും ആണെന്നും അതിനാൽ ഇത് ചെറുക്കുകയാണ് ഇറാൻ ചെയ്യുന്നതെന്ന് ഇറാൻറെ അംബാസഡർ മാധ്യമങ്ങളോട് പറഞ്ഞു. വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഇറാൻറെ കപ്പൽ തകർത്തിൽ പല പ്രതിരോധ വിദഗ്ധരും കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
യുദ്ധം ഇന്ത്യയുടെ തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അമേരിക്കയ്ക്ക് കീഴടങ്ങിയതു കൊണ്ടാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എപ്സ്റ്റീൻ ഫയലുകളും പ്രധാനമന്ത്രിയുടെ മൗനവും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു എന്നും കോൺഗ്രസ് വിമർശിച്ചു. ഇറാൻ കപ്പൽ അമേരിക്ക തകർത്തതിൽ ഇന്ത്യ ഇനിയും പ്രതികരണം നല്കാൻ തയ്യാറായിട്ടില്ല. ദില്ലിയിൽ വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റയ്സിന ഡയലോഗിൽ അതേസമയം അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അതിഥിയായി എത്തി. ആണവായുധ ശക്തിയാകുന്ന ഇറാൻ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങൾക്കും ഭീഷണി ആകുമായിരുന്നു എന്ന് ക്രിസ്റ്റഫർ ലാൻഡൗ ഡയലോഗിൽ പങ്കെടുക്കവേ ന്യായീകരിച്ചു. ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാർ മരിക്കാൻ ഇടയായ ആക്രമണം നടത്തിയ ഇറാൻ തല്ക്കാലം ന്യായീകരിക്കേണ്ട എന്നാണ് സർക്കാർ നിലപാട്. എന്നാൽ, അതിഥിയായി എത്തിയ ഒരു രാജ്യത്തിനെതിരായ ആക്രമണത്തിൽ മൗനം പാലിച്ചാൽ വികസ്വര രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വാസ്യത തന്നെ ഇല്ലാതാകും എന്നാണ് ഒരു വിഭാഗം പ്രതിരോധ വിദഗ്ധരുടെ നിലപാട്.
ശാസ്താംകോട്ട:ഭരണിക്കാവ് സ്റ്റാൻ്റിൽ ബസിൽ കയറാൻ അനുവദിക്കാതെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ.കുണ്ടറ – ഭരണിക്കാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സെൻ്റ് ജോൺസ് എന്ന ബസിലെ ജീവനക്കാരനായ അനുവിനെയാണ് ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം പകൽ 12.45 ഓടെയാണ് സംഭവം.ചന്ദനത്തോപ്പ് സ്വദേശികളായ സ്ത്രീകളും കുട്ടികളും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയ ശേഷം ഏറെ നേരമായി ഇളമ്പള്ളൂർ ഭാഗത്തേക്കുള്ള ബസ് കാത്ത് സ്റ്റാൻ്റിൽ ഇരിക്കുകയായിരുന്നു.ഇതിനിടെ കരുനാഗപ്പള്ളിയിൽ നിന്നും ഇളമ്പള്ളൂരിലേക്കുള്ള രാജ എന്ന ബസ് എത്തുകയും ബസിൽ കയറാനായി സ്ത്രീകളും കുട്ടികളും പിറകിലെ വാതിൽ തുറന്നപ്പോൾ,ഈ ബസിൻ്റെ പിറകിലായുള്ള സെൻ്റ് ജോൺസ് ബസിലെ ജീവനക്കാരനായ അനു ഓടിയെത്തി ഇവരെ തള്ളിമാറ്റിയ ശേഷം കാൽ കൊണ്ട് വാതിൽ ചവിട്ടി അടയ്ക്കുകയും,ബസ് പറഞ്ഞ് വിടുകയും ചെയ്തു.ഇത് ചോദ്യം ചെയ്തപ്പോഴാണ് ഭീഷണിയും അസഭ്യ വർഷവും ഉണ്ടായതെന്നും സംഭവം കണ്ടു നിന്ന മറ്റ് ജീവനക്കാരും യാത്രക്കാരും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.തുടർന്ന് ഇവർ ശാസ്താംകോട്ട പോലീസിൽ പരാതി നൽകുകയായിരുന്നു.പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ബസ് ജീവനക്കാരനെ വിട്ടയച്ചു.
കുന്നത്തൂർ:കൊട്ടാരക്കര – ഭരണിക്കാവ് റോഡിൽ കുന്നത്തൂർ പാലത്തിനു സമീപം ടാങ്കർ ലോറിയിലെത്തിച്ച് കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി.കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലാണ് മാലിന്യം ഒഴുക്കിയത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.പാലത്തിൻ്റെ വലതുഭാഗത്തെ താഴ്ചയിൽ തൊട്ടു ചേർന്ന പടാരത്തിൽ പുത്തൻവീട്ടിൽ വിജയൻ പിള്ളയുടെ വീട്ടിലേക്കുള്ള പടിക്കെട്ടിലും പാതയിലുമാണ് മാലിന്യം തള്ളിയിരിക്കുന്നത്.ദുർഗന്ധം മൂലം തിരക്കേറിയ പാതയിലൂടെ യാത്രക്കാർക്ക് മൂക്കു പൊത്താതെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.പരിസരവാസികളും സമാനദുരിതത്തിലാണ്.
മഴ പെയ്താൽ മാലിന്യം കല്ലടയാറ്റിൽ ഒഴുകിയെത്താനുള്ള സാധ്യതയുമുണ്ട്.കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പെടെ തള്ളുന്നത് കുറവായിരുന്നു.ഭരണിക്കാവ് ഭാഗത്തു നിന്നുമാണ് ടാങ്കർ എത്തിയതെന്നാണ് നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.ശാസ്താംകോട്ട പോലീസും കുന്നത്തൂർ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.അതിനിടെ സ്ഥലത്ത് ക്ലോറിനേഷൻ നടത്താനോ,മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളോ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് പരാതിയുണ്ട്.
ലഖ്നൗ: ലഖ്നൗവിൽ പൈൽസിന്റെ ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് അവധി നീട്ടി നൽകാതെ ക്രൂരത. പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആരോഗ്യസ്ഥിതി മോശമാണെന്നറിയിച്ചിട്ടും അവധി നീട്ടി നൽകിയില്ല. വസ്ത്രം ഊരി ശസ്ത്രക്രിയ ചെയ്ത മുറിവ് ലോക്കോ പൈലറ്റ് മേലുദ്യോഗസ്ഥനെ കാട്ടിയെങ്കിലും മനസലിഞ്ഞില്ല. ലഖ്നൗ റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റായ രാജേഷ് മീണയ്ക്കാണ് ദുരനുഭവം.
കഴിഞ്ഞ ഫെബ്രുവരി 22 മുതൽ 28 വരെയായിരുന്നു രാജേഷ് മീണയ്ക്ക് ശസ്ത്രക്രിയയ്ക്കായി അവധി അനുവദിച്ചിരുന്നത്. എന്നാൽ മുറിവ് ഉണങ്ങാത്തതിനാൽ വിശ്രമം തുടരണമെന്ന് റെയിൽവേ ഹെൽത്ത് യൂണിറ്റിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. പിന്നാലെ അവധി നീട്ടി നൽകണം എന്നാവശ്യപ്പെട്ട് രാജേഷ് ചീഫ് ക്രൂ കൺട്രോളർ രത്തൻകുമാറിനെ സമീപിച്ചു. മെഡിക്കൽ രേഖകളും മരുന്നിന്റെ കുറിപ്പടിയും ചികിത്സയ്ക്ക് ഉപയോഗിച്ച ബാൻഡേജുകളും ഹാജരാക്കിയിട്ടും അവധി നീട്ടി നൽകാൻ രത്തൻ കുമാർ തയ്യാറായില്ല.
മുറിവ് ഉണങ്ങിയില്ലെന്നതിന് തെളിവ് വേണം എന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് വസ്ത്രം അഴിച്ച് ശസ്ത്രക്രിയ ചെയ്ത മുറിവ് രാജേഷ് മേലുദ്യോഗസ്ഥന് കാട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ രാജേഷിന്റെ സഹപ്രവർത്തകരാണ് പകർത്തിയത്. എന്നാൽ വസ്ത്രമൂരി മുറിവ് കാട്ടിയിട്ടും രാജേഷിന് അവധി നീട്ടി നൽകാൻ രത്തൻ കുമാർ തയ്യാറായില്ല. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മേലുദ്യോഗസ്ഥന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിവാദമായതോടെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷനും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ നടപടി ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി. യൂണിയന്റെ ഇടപെടലിനെത്തുടർന്ന് രാജേഷ് മീനയ്ക്ക് പിന്നീട് അവധി അനുവദിച്ചു.
ശാസ്താംകോട്ട:സാമൂഹ്യ ക്ഷേമത്തിന് പ്രാധാന്യം നൽകി 2026-27 സാമ്പത്തിക വർഷത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ബി.ശിവശങ്കരപ്പിള്ള അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.പൊതുജന ആരോഗ്യ രംഗം,സാമൂഹ്യ ക്ഷേമം,ഭവന നിർമാണം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകിയുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. 32,26,40,900 രൂപ വരവും 32,15,94,875 ചിലവും 10,46,025 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവന നിർമാണ മേഖലയിൽ 2 കോടി രൂപയും പൊതുജന ആരോഗ്യ മേഖലയിൽ 2.13 കോടി രൂപയും, പട്ടികജാതി ക്ഷേമത്തിന് 1.3 കോടി രൂപയും, സാമൂഹ്യക്ഷേമ മേഖലയിൽ 1.18 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ അവയവദാന – രക്തദാന ഗ്രാമമായി മാറ്റുന്നതിനു വേണ്ടി “പുനർജനി” പദ്ധതി, കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനു കെണി ഒരുക്കി പന്നിശല്യം ഒഴിവാക്കുന്നതിനായി കൂടുകൾ സ്ഥാപിക്കാനുള്ള “കെണി” പദ്ധതി, തെരുവുനായശല്യം ഒഴിവാക്കാൻ പോർട്ടബിൾ എബിസി യൂണിറ്റ് സ്ഥാപിക്കൽ പദ്ധതി, ബഡ്സ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൈപുണ്യ പരിശീലനം നൽകി സംരംഭം ആരംഭിക്കുന്നതിനുള്ള “ഒപ്പം” പദ്ധതി, കൗമാര പെൺകുട്ടികൾക്ക് ആരോഗ്യ പരിപാലനത്തിനുള്ള “അവൾക്കൊപ്പം” പദ്ധതി എന്നിവ നൂതനമായി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്നു.
കൃഷി, പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസം, യുവജന ക്ഷേമം, കലാസംസ്കാരികം, കുടിവെള്ളവും ശുചിത്വവും തുടങ്ങിയ മേഖലകൾക്ക് പുറമെ, തൊഴിലും തൊഴിൽ സൗകര്യങ്ങളും ഒരുക്കൽ, പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതാശ്വാസം, മണ്ണ് ജല സംരക്ഷണം, ക്ഷീരവികസനം, മൃഗ സംരക്ഷണം, ഗ്രാമ വികസനത്തിനുള്ള പ്രത്യേക പരിപാടികൾ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ, ചെറുകിട ഗ്രാമീണ വ്യവസായം എന്നീ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനു.ഐ.നായർ, അനുപമ.പി.റ്റി, അംബികാകുമാരി,ശ്രീലക്ഷ്മി,രജനി സുനിൽ,ആശ രമേശ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ശിവപ്രസാദ്,മെഹറുന്നിസ്സ ബീഗം, ഇന്ദു.എസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ചാങ്കൂരേത്ത്, അസൂറ അർത്തിയിൽ,നിഖിൽ മനോഹർ, അരവിന്ദ്.എം,അമൃതപ്രിയ.ബി.എസ്,രാഖി പ്രവീൺ, പി.സി.കോശി വൈദ്യൻ, ജയപ്രിയ,രാജി.വി.സി,മേരി അലക്സ്, സെക്രട്ടറി സുചിത്രാദേവി.എം,മറ്റു നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ,ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊച്ചീക്കാരൻ വീട്ടിൽ അജോ-പ്രീമ ദമ്പതികളുടെ മകൾ എസ്തേർ അജോയെയാണ്(15) തൂങ്ങിയ നിലയില് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ആലപ്പുഴ നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തി തുടര് നടപടികൾ സ്വീകരിച്ചു.
പാലക്കാട്: പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.
സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും പികെ ശശി പറഞ്ഞു. വിമതരുടെ കൺവെൻഷനെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നത്. തങ്ങൾ ആഗ്രഹിച്ചതല്ല ഇതെന്നും നിർബന്ധിതമായതാണെന്നും പികെ ശശി വേദിയിൽ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സർക്കാരിൻ്റെ, ഭരണത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി. കള്ളുകുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് പികെ ശശി ആഞ്ഞടിച്ചു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്. നിരവധി സഖാക്കളെ വേട്ടയാടി. കള്ളു കച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. കള്ള് വേണമെങ്കിൽ കച്ചവടം ചെയ്തോട്ടെ. കള്ളിൽ സ്പിരിറ്റ് കലക്കി കച്ചവടം ചെയ്യരുത്. ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. രണ്ടു പേരെ ലോഹ്യത്തിൽ കണ്ടാൽ അവരെ തമ്മിൽ തെറ്റിക്കും. എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്നമുണ്ടാക്കും. ഇ എൻ സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റ് പാർട്ടികളിൽ പോയവരുണ്ട്. 5 വർഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി കൊണ്ടുള്ള മറ്റൊരു സെക്രട്ടറിയില്ലെന്നും അദ്ദേഹം വിമര്ശിച്ചു.
കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ലെന്നും ഇ എൻ സുരേഷ് ബാബുവിനെതിരെയുള്ളവരെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കോട്ട മൈതാനം മതിയാകില്ലെന്നും പികെ ശശി പറഞ്ഞു. കൊടിയേരി സഖാക്കളെ ചേർത്തുനിർത്തിയിരുന്നു എന്നും എന്നാൽ, ഇപ്പോൾ പാർട്ടിയിൽ ആ കരുതൽ ഇല്ലെന്നും ശശി പറഞ്ഞു. ആയിരത്തിലേറെ പേർ പങ്കെടുത്ത സിപിഎം വിമത കൺവെൻഷനിലാണ് ശശിയുടെ കടുത്ത വിമർശനങ്ങൾ ഉണ്ടായത്.