Home Blog Page 985

ഒമാൻ തീരത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ മർച്ചൻ്റ് നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാൻ തീരത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ മർച്ചൻ്റ് നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. ബിഹാർ സ്വദേശിയായ ക്യാപ്റ്റൻ ആശിഷ് കുമാറാണ് ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തെ തെരച്ചിലിന് ശേഷമാണ് ആശിഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.

മാർച്ച് ഒന്നിനാണ് ഒമാൻ തീരത്തുണ്ടായിരുന്ന എണ്ണക്കപ്പൽ ‘എംവി സ്കൈലൈറ്റിന്’ നേരെ ഇറാൻ ആക്രമണം നടത്തിയത്. സംഭവം അറിഞ്ഞയുടനെ മിക്ക ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, ക്യാപ്റ്റൻ ആശിഷ് കുമാറിനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം ലഭിച്ചത്. വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.

കപ്പലിൻ്റെ പ്രധാന എൻജിൻ റൂമിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. എൻജിൻ റൂമിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ ഈ അപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടത് മുതൽ ആശിഷിൻ്റെ കുടുംബാംഗങ്ങൾ അസ്വസ്ഥരായിരുന്നു. അദ്ദേഹത്തിൻ്റെ താമസസ്ഥലം അറിയാൻ ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇന്നാണ് (മാർച്ച് 05) മറ്റ് വിവരങ്ങൾ ലഭിച്ചത്. ആക്രമണം നടക്കുമ്പോൾ ആശിഷ് അതേ കപ്പലിൻ്റെ എഞ്ചിൻ റൂമിലായിരുന്നു.

തീപിടിത്തമുണ്ടായപ്പോൾ മുറിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ് നിലയിലാണ് മൃതദേഹം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജനുവരി 20നാണ് മർച്ചൻ്റ് നേവിയിൽ ചേർന്നതെന്ന് ആശിഷിൻ്റെ സഹോദരൻ പറഞ്ഞു. ആദ്യ നിയമനം ദുബായിലായിരുന്നു. ഫെബ്രുവരി 22 ന് ഒമാനിലേക്ക് പോവുകയായിരുന്ന ഓയിൽ ടാങ്കർ സ്കൈലൈറ്റിലെ ക്യാപ്‌റ്റനായി നിയമിച്ചുവെന്നും അപകടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമം വഴിയാണ് ആക്രമണം നടന്നത് അറിയുന്നത്. പിന്നീട് എംബസിയുമായി ബന്ധപ്പെട്ടപ്പോൾ, ആശിഷ് ആക്രമിക്കപ്പെട്ട ടാങ്കറിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെന്നും സഹോദരൻ പറഞ്ഞു. കപ്പലിൽ ആകെ 20 ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ 15 പേർ ഇന്ത്യക്കാരയിരുന്നു. അതിൽ 17 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ആശിഷിൻ്റെ മൃതദേഹം ജന്മനാട്ടിൽ അന്ത്യകർമങ്ങൾക്കായി കൊണ്ടുവരാൻ സഹായിക്കണമെന്ന സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്‌തു. പിതാവ് അശോക് കുമാർ ഒരു അഭിഭാഷകനാണ്. ആശിഷിൻ്റെ അമ്മ സുനിതാ ദേവിയും ഭാര്യ അൻഷു കുമാരിയും വീട്ടമ്മയാണ്. ആശിഷിന് അഞ്ച് വയസുള്ള ഒരു മകനുമുണ്ട്.

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്

ടെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്റെ തിരിച്ചടി.

മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കപ്പലില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആക്രമണത്തില്‍ യുഎസ് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണം നടന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം.

ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം യു.എസ് അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. ഇതിനു പിന്നാലെ, നടപടിയില്‍ അമേരിക്കക്ക് ദുഃഖിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.

ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.

അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്‌കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുക്കാട്ടുകടവ് ഫാത്തിമ ഐലന്‍ഡ്, അരുളപ്പന്‍തുരുത്ത് പാലങ്ങള്‍ ഏഴിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

മുക്കാട്ടുകടവ് ഫാത്തിമ ഐലന്‍ഡ്, അരുളപ്പന്‍തുരുത്ത് പാലങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി ഫണ്ടില്‍ നിന്നും 25.7 കോടി രൂപ ചെലവഴിച്ചാണ് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഡോ.സുജിത്ത് വിജയന്‍ പിള്ള എംഎല്‍എ അധ്യക്ഷനാകും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. കെ ആര്‍ എഫ് ബി- പി എം യു പ്രോജക്ട് ഡയറക്ടര്‍ എം.അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മേയര്‍ എ.കെ.ഹഫീസ്, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍, മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ, കൗണ്‍സിലര്‍ ദീപു ഗംഗാധരന്‍, മുക്കാട് ഇടവക വികാരി റവറന്റ് ഫാദര്‍ ജോണ്‍പോള്‍, ശക്തികുളങ്ങര ഇടവക വികാരി റവറന്റ് ഫാദര്‍ രാജേഷ് മാര്‍ട്ടിന്‍, ആര്‍ എഫ് ബി- പി എം യു സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: 15 കേസുകള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്‍ക്ക് പരിഹാരംകാണുന്നതിനായി ജവഹര്‍ ബാലഭവനില്‍ നടത്തിയ മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര ‘മെഗാഅദാലത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമപരാതികളില്‍ പോലീസ് കൂടുതല്‍ ജാഗ്രതയോടെ നടപടിയെടുക്കണം. ജാഗ്രത സമിതികള്‍ ഇടപെടേണ്ട പരാതികളില്‍ പരിഹാരം കാണുന്നുണ്ട്. കൂടുതല്‍ പരാതി ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളില്‍ ഈ മാസം മെഗാഅദാലത്ത് സംഘടിപ്പിക്കുമെന്നും അറിയിച്ചു.
പരിഗണിച്ച 150 കേസുകളില്‍ 15 എണ്ണം തീര്‍പ്പാക്കി. 20 കേസുകള്‍ റിപ്പോര്‍ട്ടിനയച്ചു. 115 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി ഒരു പരാതി ലഭിച്ചു. കുടുംബപ്രശ്‌നങ്ങള്‍, അയല്‍ തര്‍ക്കങ്ങള്‍ തുടങ്ങിയ കേസുകളാണ് കൂടുതലും പരിഗണിച്ചത്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തോടെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്നാണ് അദാലത്ത് നടത്തിയത്.
അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി കെ.ഹരികുമാര്‍, അഭിഭാഷകരായ എസ് ഹേമ ശങ്കര്‍, സീനത്ത് ബീഗം, ശ്രീകുമാര്‍ പള്ളിമണ്‍, മനു ജയപ്രകാശ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ജുഡീഷ്യല്‍ ഓഫീസര്‍ എസ്.ഇന്ദുകല, വനിതാ സെല്‍ എസ് ഐ കെ.ബദറുനിസ, സിപിഒ മാരായ ആര്‍.ദീപ നായര്‍, എസ്.ആശ ഷൈന്‍, വനിതാ സെല്‍ എസ് ഐ ഇന്‍ ചാര്‍ജ് യു. സ്വാതി, ഇത്തിക്കര സിഡിപിഒ പി.ആര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് പുന്നമടക്കായലില്‍ നടത്താന്‍ നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എന്‍.ടി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷ വേളയില്‍ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സഹായകരമാവുമെന്ന് കമ്മിറ്റിയില്‍ പൊതുവായ നിര്‍ദേശം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ഇത്തവണത്തെ ജലമേളയ്ക്ക് കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് ഏതൊക്കെ വിഭാഗത്തില്‍ വേണമെന്നും ബജറ്റും തുടര്‍ന്നുള്ള യോഗത്തില്‍ തീരുമാനിക്കും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ മോളി ജേക്കബ്, മുന്‍ എം.എല്‍.എ സി.കെ. സദാശിവന്‍, ആര്‍.കെ. കുറുപ്പ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ മിസൈൽ ആക്രമണം

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ മിസൈൽ ആക്രമണം. മാൾട്ടയുടെ പതാക വഹിക്കുന്ന ‘സഫീൻ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നർ കപ്പലിന് നേരെയാണ് ബുധനാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്.


കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒമാൻ തീരത്തിന് രണ്ട് നോട്ടിക്കൽ മൈൽ വടക്ക് മാറിയാണ് സംഭവം. കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിന് സമീപമാണ് മിസൈൽ പതിച്ചത്.


ഇതേത്തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടായി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ആക്രമണ വിവരം പുറത്തുവിട്ടത്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


ഇതിന് പിന്നാലെയാണ് മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അന്താരാഷ്ട്ര സമുദ്രപാതയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആക്രമണമാണിത്. യുഎഇയിലെ ഘന്തൂട്ട് തുറമുഖത്ത് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് വരികയായിരുന്നു സഫീൻ പ്രസ്റ്റീജ്.


ആക്രമണത്തിന് പിന്നാലെ കപ്പലിലെ നിയന്ത്രണം നഷ്ടമായതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു. തുടർന്ന് ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലാണെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

PRD വിവാദ പരസ്യം മനോരമയും മാതൃഭൂമിയും നിഷേധിച്ചത്

തിരുവനന്തപുരം.പ്രസിദ്ധീകിച്ച് വിവാദത്തിലായ PRD പരസ്യം മനോരമയും മാതൃഭൂമിയും നിഷേധിച്ചത്.യുഡിഎഫ് എൽഡിഎഫ് സർക്കാരുകളെ താരതമ്യം ചെയ്യുന്ന പരസ്യമാണ് വേണ്ടെന്നുവച്ചത്. മറ്റുപത്രങ്ങൾക്ക് കൊടുത്തതുപോലെ മനോരമയ്ക്കും മാതൃഭൂമിക്കും പിആർഡി പരസ്യം നൽകിയിരുന്നു

എഡിറ്റോറിയൽ തീരുമാനപ്രകാരം അത് നൽകില്ലെന്ന് പിആർഡിയെ പരസ്യ വിഭാഗം അറിയിച്ചു. വാർത്തകളെന്ന രീതിയിൽ യുഡിഎഫിനെ പരിഹസിച്ച് പിആർഡി നല്‍കിയ പരസ്യം വന്‍വിവാദമായി. ഹിന്ദു ദിനപത്രം അടക്കമുള്ള ദേശീയ മാധ്യമങ്ങളിലും മലയാള മനോരമ, മാതൃഭൂമി ഒഴികെയുള്ള മലയാളം പത്രങ്ങളിലും ആണ് പരസ്യം വന്നത്. എൽഡിഎഫിന് വേണ്ടി സർക്കാർ ചെലവിൽ കോടികളുടെ പരസ്യം ഹീനമായ പ്രചരണ തന്ത്രം ആണിത് എന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി


ആനവണ്ടികൾ കട്ടപ്പുറത്ത്,പൂട്ടലിന്റെ വക്കിൽ കെ എസ് ആർ ടി സി 40% സ്കൂളുകളും അടച്ചു പൂട്ടൽ ഭീഷണിയിൽ കേരളം ഇനി ഇരുട്ടിൽ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ട്രഷറി കാലി പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം എങ്ങും എത്താതെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി,ദേശീയപാത വികസനം മതിയാക്കി അതോറിറ്റി,ടാറിനും കുടിശിക റോഡ് പണി നിലച്ചു… ഇങ്ങനെ നീളുന്ന വാർത്തകൾ… പുസ്തകം വൈകിയെന്ന കാർട്ടൂൺ, കണ്ടാൽ ഒരു പത്രത്തിന്റെ മട്ട് പക്ഷേ, വാർത്തകളൊക്കെ സാങ്കൽപ്പിക രൂപകല്പനയാണ് എന്നുള്ള വളരെ ചെറിയ അടിക്കുറിപ്പ് ഉണ്ട്… ഇത് ഇന്ന് മലയാള മനോരമ മാതൃഭൂമി ഒഴികെയുള്ള മലയാളം പത്രങ്ങളിലും ഹിന്ദു ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള ദേശീയ ദിനപത്രങ്ങളിലും വന്ന കേരള പിആർഡിയുടെ പരസ്യമാണ്. കോടികൾ ചെലവഴിച്ചുള്ള തെരഞ്ഞെടുപ്പ് പി ആർ. തൊട്ടടുത്ത പേജിൽ മറ്റൊരു വാർത്തയും ഉണ്ട്. ലാഭത്തിലേറി കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്ത്,111 പുതിയ സ്കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയായി കേരളത്തിൽ വെളിച്ച വിപ്ലവം, ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു മുടങ്ങാതെ പെൻഷൻ കൈ നിറയ ക്ഷേമം ദേശീയപാത വികസനം പൂർണതയിലേക്ക് വികസനത്തിന് ഇന്ധനമായി ഗെയിൽ… അടുത്ത കൊല്ലത്തേക്കുള്ള പുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്ന കാർട്ടൂണും ഉണ്ട് ഒപ്പം. സർക്കാർ ഖജനാവിൽ നിന്ന് എൽഡിഎഫിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരസ്യം ആണെന്നുള്ള വിമർശനമാണ് ഇതിനെതിരെ പ്രതിപക്ഷം ഉയർത്തിയത്

കഴിഞ്ഞ ആഴ്ചയാണ് ഇരുണ്ട കാലം എന്ന പേരിൽ സിപിഎം ഒരു വെബ്സൈറ്റ് തുടങ്ങിയത്.യുഡിഎഫ് ഭരണകാലത്തെ പ്രശ്നങ്ങളും അഴിമതി ആരോപണങ്ങളും അടക്കം അതിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു. മകനെ തിരിച്ചുവരല്ലേ എന്ന പേരിലുള്ള ക്യാമ്പയിനും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തന്നെ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പത്രപരസ്യവും.

അടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യയോ

  • പത്തനംതിട്ട.അടൂരിനെ ചൊല്ലി കോൺഗ്രസിൽ ആശയ കുഴപ്പം അടൂരിൽ രമ്യ ഹരിദാസിനെ പരിഗണിക്കുന്നു
  • എതിർപ്പുമായി പ്രാദേശിക നേതൃത്വം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ വേണ്ടെന്ന് നിലപാട്. രമ്യക്ക് എതിരെ പ്രമേയം പാസാക്കാൻ നീക്കം. ബാബു ദിവാകരൻ, അനന്ദു ബാലൻ എന്നിവരെ പരിഗണിക്കണം എന്ന് ആവശ്യം.
  • ഒരു സീറ്റും അങ്ങോട്ട്‌ ആവശ്യപ്പെട്ടിട്ടില്ല എന്ന് രമ്യയുടെ അടുത്ത വൃത്തങ്ങൾ
  • സിപിഐയുടെ സിറ്റിംഗ് സീറ്റ്‌ ആണ് അടൂർ സി. എ അരുൺകുമാർ ആകും ldf സ്ഥാനാർഥി

കൊല്ലത്ത് യുഡിഎഫ് കൗൺസിലർന്മാര്‍ക്കുനേരെ ബി ജെ പി പ്രവർത്തകർ ചെയ്ത വൃത്തികേട് കണ്ടോ

കൊല്ലം. യുഡിഎഫ് കൗൺസിലർന്മാരെ ബി ജെ പി പ്രവർത്തകർ ചെയ്ത വൃത്തികേട് കണ്ടോ കൗൺസിലർന്മാരെ തുപ്പിയാണ് ഇവര്‍ പ്രതികരിച്ചത്. കൊല്ലം കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർന്മാരെ തുപ്പി ബി ജെ പി പ്രവർത്തകർ. കൗൺസിൽ യോഗത്തിലെ തർക്കത്തിന് ശേഷം പുറത്ത് ഇറങ്ങുന്നതിനിടെ സംഭവം. കമ്മീഷണർക്ക് പരാതി നൽകി കൗൺസിലർന്മാർ

കൗൺസിലർന്മാരെ തുപ്പുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.