Home Blog Page 986

ഇന്ന് SSLC പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ആലപ്പുഴ .ഇന്ന് SSLC പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ
എസ്തേർ ( 15 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു

ഇതിനു ശേഷം മുറിയിൽ കയറി ജനലിൽ തോർത്ത് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയിൽ

യുഎഇയില്‍ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തുടനീളം വസന്തകാല അവധി ഒരാഴ്ച മുന്‍പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇതനുസരിച്ച് മാര്‍ച്ച് 9 തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ അവധി ആരംഭിക്കും. പൊതു, സ്വകാര്യ സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും രണ്ടാഴ്ചത്തെ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള ഒരാഴ്ചത്തെ വിദൂര പഠനത്തിനും അക്കാദമിക് കലണ്ടറിലെ ചെറിയ മാറ്റങ്ങള്‍ക്കും ശേഷമാണ് തീരുമാനം.

മാര്‍ച്ച് 9 വരെ റിമോട്ട് ക്ലാസുകള്‍ മാത്രമാണ് ഉണ്ടാവുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് റിമോട്ട് ക്ലാസുകളിലേക്ക് മാറിയത്.

ഇതനുസരിച്ച് മാര്‍ച്ച് 9 തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ അവധി ആരംഭിക്കും. പൊതു, സ്വകാര്യ സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും രണ്ടാഴ്ചത്തെ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള ഒരാഴ്ചത്തെ വിദൂര പഠനത്തിനും അക്കാദമിക് കലണ്ടറിലെ ചെറിയ മാറ്റങ്ങള്‍ക്കും ശേഷമാണ് തീരുമാനം.

മാര്‍ച്ച് 9 വരെ റിമോട്ട് ക്ലാസുകള്‍ മാത്രമാണ് ഉണ്ടാവുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് റിമോട്ട് ക്ലാസുകളിലേക്ക് മാറിയത്.

ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാര്‍ ഓടിച്ചത് യുവഡോക്ടര്‍

കൊച്ചി. കോളജ് വിദ്യാര്‍ഥിനിയായ ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാര്‍ ഓടിച്ചത് യുവഡോക്ടര്‍. ചാലാക്ക മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോര്‍ജാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പിടിച്ചെടുത്തു.

സിറിയക്കിനൊപ്പം സഹപാഠി അക്ഷയും കാറില്‍ ഉണ്ടായിരുന്നു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നല്‍കി. അതേസമയം കാര്‍ ഓടിച്ചിരുന്ന സിറിയക്കിനെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പൊലീസിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നീതി ലഭിക്കണമെന്നാശ്യപ്പെട്ട് മോര്‍ണിങ് സ്റ്റാര്‍ കോളജ് വിദ്യാര്‍ഥിനികള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തി. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ്. എന്നീ സംഘടനകളും പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്ലിയയെ കാറിടിച്ച് തെറിപ്പിച്ചത്. ചികിത്സയിലായിരുന്ന ജസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജസ്ലിയയുടെ അവയവങ്ങള്‍ ദാനംചെയ്തു.

പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന്‍ സ്വര്‍ണം കവര്‍ന്നു

പാലക്കാട് : കൊല്ലങ്കോട് ഊട്ടറ വാട്ടയാറില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന്‍ സ്വര്‍ണം കവര്‍ന്നു. 30 ഗ്രാം വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എംഎൻ നരേഷ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത് .

കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത് . പൂട്ടിയിട്ട വീടിന്റെ മുന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. ഇന്നലെ വൈകിട്ടാണ് മോഷണ വിവരം അറിയുന്നത് . താനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ചയെന്ന് വീട്ടുടമ നരേഷ് പറഞ്ഞു.

വീടിന്റെ മുന്‍വാതിലും മുറികള്‍ക്ക് അകത്തുള്ള അലമാരകളുടെ പൂട്ടുപൊളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

rep image

കൊച്ചി: ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് (33) മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് ഞണ്ട് കറി കഴിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.

നെയ്യാറ്റിന്‍കരയില്‍ ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവും മരിച്ചു

തിരുവനന്തപുരം. നെയ്യാറ്റിന്‍കരയില്‍ ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവും മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെഎസ്ആര്‍ടിസി റിട്ട. എടിഒ കെ.ക്രിസ്തുദാസ് (77) ആണ് മരിച്ചത്. ഭര്‍ത്താവ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ ദിവസമാണ് ഭാര്യ ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഭാര്യ പി നളിനകുമാരിയുടെ (65) അന്ത്യം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ്, വീടിനുപിന്നിലായി വിറകുകള്‍ കൂട്ടി മണ്ണെണ്ണ ഒഴിച്ചു നളിന കുമാരി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. നളിന കുമാരിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ആ ചിരിയുടെ കാരണം ഇതാണ്,’ജി സുധാകരനെ വിളിച്ച് എം വി ഗോവിന്ദൻ

ആലപ്പുഴ.പരിഹസിച്ചില്ല ; എല്ലാം തെറ്റിദ്ധാരണ ‘ജി സുധാകരനെ വിളിച്ച് എം വി ഗോവിന്ദൻ. ജി സുധാകരൻ വിഷയത്തിൽ അനുനയ ശ്രമവുമായി സിപിഐഎം നേതൃത്വം. “ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്” .”വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്ന് എംവി ഗോവിന്ദൻ. മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ്. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും യുഎസും ,ഇറാന്‍റെ കപ്പല്‍ മുക്കി

ടെഹ്‌റാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ.ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,045 ആയി.

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ സൈനിക നടപടി തുടരുമെന്നും ഇറാൻ്റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ്റെ നിലപാടുകളിൽ ഇരട്ടത്താപ്പെന്നും ഇറാൻ. അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് അറബ് ലീഗ്. ഗൾഫ് മേഖലകളിൽ ആക്രമണം കടുപ്പിച്ച് ഇറാൻ. മിസൈൽ ,ഡ്രോൺ ആക്രമണം ശക്തമായി തുടരുന്നു. കൂടുതൽ മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് സൗദി അറേബ്യ. അൽ ഖർജിൽ മൂന്ന് ഡ്രോണുകൾ തകർത്തുവെന്ന് സൗദി. കുവൈറ്റ് മുബാറക് അൽ-കബീറിന് സമീപത്തെ തുറമുഖത്ത് സ്ഫോടനം നടന്നു.


ട്രംപിന് യുഎസ് സെനറ്റിൻ്റെ പിന്തുണ ലഭിച്ചു. ഇറാനെതിരെയുള്ള സൈനീക നീക്കത്തിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സെനറ്റിൻ്റെ പിന്തുണ. ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. പ്രമേയം ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യം വച്ച്. വോട്ടെടുപ്പിൽ 52നെതിരെ 47വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. ഇറാൻ യുദ്ധക്കപ്പൽ തകർത്ത് യുഎസ്

20 ഇറാൻ കപ്പല്‍ യുഎസ് തകർത്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ നശിപ്പിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. 87 പേർ കൊല്ലപ്പെട്ടു. 32 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ എണ്ണം യുഎസ് സ്ഥിരീകരിച്ചിട്ടില്ല. യുഎസ് അന്തർവാഹിനി 20ലധികം കപ്പലുകൾ തകർത്തുവെന്ന് അവകാശവാദം. ടോർപ്പിഡോ തൊടുത്തത് യുഎസ് അന്തർവാഹിനി.

ജില്ലയിൽ 28,940 വിദ്യാർത്ഥികൾ ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതുന്നു

കൊല്ലം:  ജില്ലയിലെ 28,940 വിദ്യാർത്ഥികളാണ് ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. ഇതിൽ 14,673 പേർ ആൺകുട്ടികളും 14,267 പേർ പെൺകുട്ടികളുമാണ്. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ 15,390 വിദ്യാർത്ഥികളും കൊട്ടാരക്കരയിൽ 7,340 വിദ്യാർത്ഥികളും പുനലൂർ 6,210 വിദ്യാർത്ഥികളും പരീക്ഷയെഴുതും. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 228 പരീക്ഷകേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ – 111 . കുറവ് കേന്ദ്രങ്ങളുള്ളത് പുനലൂർ വിദ്യാഭ്യാസ ജില്ലയിലാണ്-53. പരീക്ഷാ ദിവസം രാവിലെ 6.30 ഓടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉ ദ്യോഗസ്ഥർ ട്രഷറികളിൽ നിന്നും ബാങ്കുകളിൽ നിന്നും ചോദ്യപേപ്പറുകൾ ശേഖരിച്ച് രാവിലെ 8.30 ന് മുൻപായി സ്കൂളുകളിൽ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ എത്തിക്കും. പരീക്ഷാനടത്തിപ്പിനായി ചീഫ് സൂപ്രണ്ട്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവരെ നിയമിച്ചു.ചോദ്യ പേപ്പർ പരീക്ഷാദിവസങ്ങളിൽ കേന്ദ്രങ്ങളിലെത്തിക്കാനും പരീക്ഷാ മോണിറ്ററിംഗിനായി വിദ്യഭ്യാസ ജില്ലാ തലം പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചു. ഐ.ടി പരീക്ഷ നേരത്തെ പൂർത്തിയായതിനാൽ ഒമ്പത് പരീക്ഷകളാണ് നടക്കാനുള്ളത്. ഇന്ന് രാവിലെ മലയാളം പരീക്ഷയോടെ തുടങ്ങി 30 ന് ബയോളജി പരീക്ഷയോടെയാണ് പത്താംക്ലാസ് പരീക്ഷകൾ അവസാനിക്കുക. പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.

 പ്ലസ് വൺ പരീക്ഷയും ഇന്നുമുതൽ

ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വൺ 26,308, പ്ലസ് ടു 29,545, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ 4,500, പ്ലസ് ടു 4,000 പേരാണ് പരീക്ഷയെഴുതുക. പ്ലസ് വൺ വിഭാഗത്തിന് ഉച്ചയ്ക്കും പ്ലസ്ടുവിനു രാവിലെയുമാണ് പരീക്ഷ. പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ 27 വരെയും പ്ലസ് ടു പരീക്ഷകൾ നാളെ (6) മുതൽ 28 വരെയുമാണ് നടക്കുക.