മുംബൈ: ടി20 ലോകകപ്പ് ഇന്ത്യയുടെ സെമി പോരാട്ടം ഇന്ന്. ഇംഗ്ലണ്ട് ആണ് എതിരാളികൾ. വിജയിക്കുന്ന ടീം ഫൈനലില് ന്യൂസിലന്ഡിനെ നേരിടും. വാംഖഡെ സ്റ്റേഡിയത്തില് ആണ് മത്സരം. ഇന്ത്യയും ഇംഗ്ലണ്ടും നേര്ക്കുനേര് വരുമ്പോള് മികച്ച മത്സരം തന്നെയാണ് കാണികള് പ്രതീക്ഷിക്കുന്നത്.
ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്ത്താനുള്ള യാത്രയിലാണെങ്കില് 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര് എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്ത്തിയേക്കും.
കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല് ഇന്ത്യയെ തോല്പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്ത്തി. 2024ല് ഇംഗ്ലണ്ടിനെ തോല്പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില് വെസ്റ്റ് ഇന്ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര് എട്ടില് എല്ലാ മത്സരങ്ങളും ജയിച്ചപ്പോള് പ്രാഥമിക റൗണ്ടില് നാലും ജയിച്ച ഇന്ത്യ സൂപ്പര് എട്ടില് ദക്ഷിണാഫ്രിക്കയോട് തോറ്റു.
ടി20 ലോകകപ്പ്: ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം ഇന്ന്
ഷംസുദ്ദീൻ കരുനാഗപ്പള്ളി നിര്യാതനായി
കരുനാഗപ്പള്ളി: മാധ്യമം ദിനപത്രത്തിലെ ആദ്യകാല ലേഖകൻ കെ.എസ് പുരം കടത്തൂർ (ചിറ്റുമൂല) എസ്.എസ് സുമയ്യ മൻസിൽ ഷംസുദ്ദീൻ കരുനാഗപ്പള്ളി (73 – റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി.ഖബറടക്കം വ്യാഴാഴ്ച രാവിലെ 11മണിക്ക് കരുനാഗപ്പള്ളി ചിറ്റുമൂല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: ഷാഹിദ. മക്കൾ: സുമയ്യ, മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് മുഖ്ത്താർ (ഹബീബി ഫ്രൈഡ് ചിക്കൻ ടി.ബി ജങ്ഷൻ), സോഫിയ. മരുമക്കൾ: നിസാമുദ്ദീൻ (സൗദി ), സൈറ, മുഹമ്മദ് സാജൻ.
ശൂരനാട് തെക്ക് ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി
ശൂരനാട്:ശൂരനാട് തെക്ക് ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവതിയെ ശാസ്താംകോട്ട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.തൃക്കുന്നപ്പുഴ വടക്കു വാർഡിലെ ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിൻറെ സമീപത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് യുവതി വീണു കിടന്നത്.
ഉടൻതന്നെ സേനാംഗങ്ങളായ സൂരജ്,അരുൺ എന്നിവർ ഉപകരണങ്ങളുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും ലാഡർ നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് കരയ്ക്ക് നിന്ന് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ യുവതിയെ കരക്കെത്തിച്ചു സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ശ്രീപാൽ രാജീവൻ, ഷാനവാസ്, രാജു ,രാജൻ,ശിവപ്രസാദ് എന്നിവരുംരക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു
കാലിൽ സാരമായി പരിക്ക് പറ്റിയ യുവതിയെ ബന്ധുക്കളോടോപ്പവും സേനാംഗമായ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .
യുദ്ധവും നൈജീരിയയിലെ ക്രൈസ്തവ കൂട്ടകൊലയും അവസാനിക്കണം; സമാധാന പ്രാർത്ഥന നടത്തി കെ സി സി
തിരുവനന്തപുരം: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം അവസാനിക്കുന്നതിനും വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് കറണ്ട് അഫേഴ്സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന പ്രാർത്ഥന നടത്തി. കെ സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ അധ്യക്ഷനായി. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്തു.
സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്,കെ.സി സി ജില്ലാ സെക്രട്ടറി റവ.ഡോ എൽ റ്റി പവിത്രസിങ്, കെ സി സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെഫ്.കേണൽ, സജൂഡാനിയേൽ
കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ,
ഫാ.സജി മേക്കാട്ട്, റവ.ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ, കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ.പ്രകാശ്, സോഷ്യൽ കൺസേൺ കമ്മീഷൻ ചെയർമാൻ
റവ.ഡബ്ളിയു. ലിവിംഗ് സ്റ്റൺ, എ എൽ ഐ പ്രസിഡൻ്റ്
ഷെവലിയർ ഡോ. കോശി എം ജോർജ്,
കെ സി സി ജില്ലാ. ജോ. സെക്രട്ടറി റ്റി.ജെ മാത്യു മാരാമൺ, വൈസ് പ്രസിഡൻ്റ് ജി .വിജയരാജ് എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ.വി സന്തോഷ്, സീനിയർ സിറ്റിസൺ കമ്മീഷൻ ജില്ലാ ചെയർമാൻ ജെ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
ഉത്സവപറമ്പിലെ അക്രമം; പ്രതികള് പിടിയില്
കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്ഷത്തില് യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികള് പോലീസിന്റെ പിടിയിലായി.
മരുത്തടി കന്നിമേല്ചേരി മരോട്ടിമൂട്ടില് സുനില്കുമാര്(58), മരുത്തടി, സന്തോഷ് നിവാസില് രതീഷ്(51) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കേസില് ഉള്പ്പെട്ട മറ്റ് പ്രതികള് ഒളിവിലാണ്. ഇവരെ പിടികൂടാനായി ശക്തികുളങ്ങര പോലീസ് ഇന്സ്പെക്ടര് പ്രസാദിന്റെ നേതൃത്വത്തില് പത്തംഗ സംഘം രംഗത്തുണ്ട്. തിങ്കളാഴ്ചവെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കിഘോഷയാത്രയ്ക്ക് ഇടയിലാണ് കേസിനാസ്പദമായ സംഭവം. പുത്തൂര്, ഐവര്കാല ഈസ്റ്റ്സോപാനം വീട്ടില് ജയസേനന് മകന് ഹരികൃഷ്ണ(19) നാണ് ക്രൂരമായ മര്ദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെയുണ്ടായ തര്ക്കത്തെ തുടര്ന്ന് പ്രതികള് ഉള്പ്പെട്ട അക്രമി സംഘം ഹരികൃഷ്ണനേയും സഹോദരന് ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും സംഘം ചേര്ന്ന് ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ഉടന് കൊല്ലം ജില്ലാആശുപത്രിയിലും തുടര്ന്ന് മേവറത്തെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല് കോളേജിലെത്തിച്ച് വെന്റിലേറ്ററില് പ്രവേശിപ്പിക്കുകയായിരുന്നു.
ഒറ്റത്തവണ പ്രമാണ പരിശോധന
വിവിധ വകുപ്പുകളില് ലിഫ്റ്റ് ഓപ്പറേറ്റര് (കാറ്റഗറി നമ്പര് 083/2024) തസ്തികയിലേക്കുള്ള സാധ്യത പട്ടികയില് ഉള്പ്പെട്ടവര്ക്ക് മാര്ച്ച് 9ന് രാവിലെ 10.30ന് ഒറ്റത്തവണ പ്രമാണ പരിശോധന നടത്തും. ജനനതീയതി, യോഗ്യത, ജാതി, വെയിറ്റേജ്, പ്രവര്ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള് സഹിതം ആണ്ടാമുക്കത്തെ പി എസ് സി ജില്ലാ ഓഫീസില് ഹാജരാകണം. ഫോണ്: 0474 2743624.
ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല് കര്ശന നടപടി
ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്ഡുകളില് അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന് ഖനന പ്രവര്ത്തനങ്ങളും മണലൂറ്റും മാര്ച്ച് ഒന്നുമുതല് രണ്ടു മാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര് എന് ദേവിദാസ് ഉത്തരവിട്ടു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 19 എന്നീ വാര്ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്ക്കെതിരെ കര്ശന ശിക്ഷ നടപടികള് സ്വീകരിക്കും. റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്ഡ് എന്നീ വകുപ്പുകള്ക്ക് പരിശോധന ശക്തമാക്കാന് നിര്ദേശം നല്കി. വിവിധ സ്രോതസുകളില് നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തികളും തടയും. ബി എന് എസ് എസ് 163(2) കേരള നദീതീര സംരക്ഷണവും മണല്വാരല് നിയന്ത്രണവും ചട്ടങ്ങള് 2002, കെ എം എം സി റൂള്സ് എന്നിവ പ്രകാരമാണ് നടപടി.
വനിതാ കമ്മീഷന് അദാലത്ത് അഞ്ചിന്
സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്ക്ക് പരിഹാരം കാണുന്നതിന് കേരള വനിതാ കമ്മീഷന്റെ മഹിളാ ജന് സുന്വായി പരാതി പരിഹാര അദാലത്ത് മാര്ച്ച് അഞ്ചിന് കൊല്ലം ജവഹര് ബാലഭവനില് നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില് പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന് മത്തായി, വി ആര് മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടര് ഷാജി സുഗുണന് തുടങ്ങിയവര് പങ്കെടുക്കും.
കൊല്ലം, പത്തനാപുരം ഫയര് ആന്ഡ് റെസ്ക്യൂ സ്റ്റേഷനുകള്ക്ക് പുതിയ കെട്ടിടം; 5ന് മുഖ്യമന്ത്രി ഓണ്ലൈനായി ഉദ്ഘാടനം ചെയ്യും
കൊല്ലം, പത്തനാപുരം ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസുകളില് പുതുതായി നിര്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മാര്ച്ച് 5ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി നിര്വഹിക്കും. കടപ്പാക്കട ജില്ലാ ഫയര് സ്റ്റേഷന് അങ്കണത്തില് നടക്കുന്ന ചടങ്ങില് എം നൗഷാദ് എംഎല്എ അധ്യക്ഷനാകും. ഫയര് ആന്ഡ് റെസ്ക്യൂ സര്വീസസ് ഡയറക്ടര് ജനറല് നിതിന് അഗ്രവാള്, ജില്ലാ കലക്ടര് എന് ദേവിദാസ്, ഫയര് ആന്ഡ് റെസ്ക്യൂ സര്വീസസ് ടെക്നിക്കല് ഡയറക്ടര് എം നൗഷാദ്, അഡ്മിനിസ്ട്രേഷന് ഡയറക്ടര് അരുണ് അല്ഫോണ്സ്, മേഖല ഫയര് ഓഫീസര് കെ അബ്ദുല് റഷീദ്, ജില്ലാ ഫയര് ഓഫീസര്മാരായ എന് രാമകുമാര്, വി സി വിശ്വനാഥ്, ജോയിന്റ് ആര് ടി ഒ ശരത് ചന്ദ്രന്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര് എം എസ് ശ്രീജ തുടങ്ങിയവര് പങ്കെടുക്കും.
പത്തനാപുരം ആവണീശ്വരത്തെ ഫയര് സ്റ്റേഷന് ഉദ്ഘാടന ചടങ്ങില് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര് അധ്യക്ഷനാകും. കൊടിക്കുന്നില് സുരേഷ് എംപി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കൃഷ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം ബിജു, വി എം മഞ്ജു, ഷീജ ഷാനവാസ്, ജെയിംസ് അലക്സാണ്ടര്, എസ് ശുഭകുമാരി, ഷേര്ളി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ശശികല മോഹന്, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്ഫെയര് ബോര്ഡ് വൈസ് ചെയര്പേഴ്സണ് കെ രാജഗോപാല്, ഹോര്ട്ടികോര്പ്പ് ചെയര്പേഴ്സണ് അഡ്വ. എസ് വേണുഗോപാല്, വി എ എഫ് എല് ചെയര്പേഴ്സണ് ബെന്നി കക്കാട്, പത്തനാപുരം കാര്ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ ബിജു കെ മാത്യു, ചാത്തന്നൂര് സ്പിന്നിങ് മില് ചെയര്പേഴ്സണ് എ ആര് ബഷീര്, മുന് പ്രസിഡന്റ് വിഎസ് കലാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. മീര ആര് നായര്, വിഷ്ണു ഭഗത്, രാഷ്ട്രീയകക്ഷി നേതാക്കള് തുടങ്ങിയവര് പങ്കെടുക്കും.




































