Home Blog Page 962

പാലത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു

വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച് പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാർ (ശ്രീകുമാർ 60) ആണ് മരിച്ചത്. ബുധൻ പുലർച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയിൽ കെട്ടിയ കയർ പൊട്ടിയ നിലയിൽ കണ്ടെത്തി.


തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. ചൊവ്വാഴ്ച മകൻ്റെ കുട്ടിയുടെ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടുകാർക്കൊപ്പം ഉറങ്ങാൻ കിടന്ന അനിൽ പുലർച്ചെ ഓട്ടോറിക്ഷയുമായി പുറത്ത് പോയി. 4.15 ഓടെയാണ് താൻ മരിക്കാൻ പോവുകയാണെന്ന ശബ്ദസന്ദേശം വീട്ടുകാർക്ക് ലഭിച്ചത്.


മകൻ ഉടൻ അന്വേഷിച്ച് എത്തിയപ്പോൾ പാലത്തിന് സമീപം ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. പ്രദേശത്ത് പരിശോധിച്ചപ്പോഴാണ് അനിൽകുമാർ മീനച്ചിലാറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ഇതിന് മുൻപ് അനിൽ പാലത്തിലൂടെ നടക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി.


പിന്നീട് മൃതദേഹം പാലാ ഗവ. ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അനിലിന് കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് നാട്ടുകാർ പറഞ്ഞു. യഥാർഥ കാരണം അറിവായിട്ടില്ല. ഭാര്യ: അനിത. മക്കൾ: അജിത്ത് (ഓക്സിജൻ പാലാ), അനഘ. മരുമക്കൾ: ദീപ, ഹരികൃഷ്ണൻ.

പത്താം ക്ലാസ്, പ്ലസ്ടുക്കാർക്ക് സ്ഥിര ജോലി; മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ 22 അവസരം

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ കൊല്ലം വിളക്കുപാറയിലെ മീറ്റ് പ്രൊഡക്‌ഷൻ പ്ലാന്റിൽ വിവിധ തസ്തികകളിലായി 22 ഒഴിവ്. റഗുലർ നിയമനം. മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം (തുടക്കത്തിൽ):

∙ജൂനിയർ അക്കൗണ്ടന്റ്: ബികോം, ടാലി സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 15,500.

∙ജൂനിയർ അസിസ്റ്റന്റ്: പ്ലസ് ടു ജയം, 2 വർഷ പരിചയം; 15,500.

∙അസിസ്റ്റന്റ് മെഷിൻ ഷോപ്: പത്താം ക്ലാസ് ജയം, ഐടിഐ സർട്ടിഫിക്കറ്റ് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/റഫ്രിജറേഷൻ ആൻഡ് എസി); 13,500.

∙ക്ലീനർ കം പ്രൊഡക്‌ഷൻ ഹെൽപർ: എട്ടാം ക്ലാസ് ജയം, വാല്യു ആഡഡ് മീറ്റ് പ്രൊഡക്ട് പ്രോസസിങ് സർട്ടിഫിക്കറ്റ്; 13,500.

∙പ്രായം: കേരള പിഎസ്‌സി ചട്ടപ്രകാരം.

www.cmd.kerala.gov.in

വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ

ശരീരഭാരം കുറയ്ക്കാൻ ഓട്സ് മികച്ച ഭക്ഷണമാണ്. ഉയർന്ന നാരുകളും കുറഞ്ഞ കലോറിയുമുള്ള ഭക്ഷണമാണ് ഓട്സ്. കാരണം അവ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയ ചെയ്യുന്നു.

വേവിച്ച സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്സ് തിരഞ്ഞെടുക്കുക

കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് വേവിച്ച സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്സ് തിരഞ്ഞെടുക്കുക. ബെറികൾ, നട്സ് അല്ലെങ്കിൽ ചിയ വിത്തുകൾ പോലുള്ളവ ചേർത്ത് ഓട്സ് തയ്യാറാക്കാവുന്നതാണ്.

ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ചു ചേർത്തു കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു

ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ചു ചേർത്തു കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. പച്ചക്കറികൾ വേവിച്ച് ലേശം ഉപ്പും കുരുമുളകു പൊടിയും വിതറി ഇത് ഓട്‌സിൽ ഉടച്ചു ചേർത്തോ അല്ലാതെയോ കഴിക്കാം.

പ്ലെയിൻ ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും

നിയന്ത്രിത അളവിൽ പ്ലെയിൻ ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും. പ്രമേഹമുള്ളവർക്ക് ഓട്സ് ആരോഗ്യകരമായ ഭക്ഷണമാണ്.

അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു

അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.

വാഴപ്പഴം പോലുള്ള പഴങ്ങൾ ചെറിയ അളവിൽ ചേർക്കുക.

ഓട്‌സ് വെള്ളം അല്ലെങ്കിൽ ബദാം മിൽക്ക് പോലുള്ള കുറഞ്ഞ കലോറി പാൽ ഉപയോഗിച്ച് വേവിക്കുക. മധുരത്തിനായി ബെറികൾ അല്ലെങ്കിൽ വാഴപ്പഴം പോലുള്ള പഴങ്ങൾ ചെറിയ അളവിൽ ചേർക്കുക.

ഓട്‌സ് ഉപ്പുമാവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഒരു ടീസ്പൂൺ ചിയ സീഡ്സോ ഫ്ളാക്സ് സീഡുകളോ കൂടി ചേർത്ത് കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. ഓട്‌സ് ഉപ്പുമാവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിവിധ പച്ചക്കറികൾ ചേർത്ത് ഓട്സ് ഉപ്പുമാവ് തയ്യാറാക്കുന്നതാണ്.

ദേശീയപാത ഉദ്ഘാടന വിവാദം: പ്രതിഷേധ റോഡ് ഷോ നടത്താൻ മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിഷേധ റോഡ് ഷോ നടത്തും. ഇന്ന് ഉച്ചയ്ക്ക് 12ന് രാമനാട്ടുകരയിൽ നിന്ന് റോഡ് ഷോ ആരംഭിക്കും.കേരളത്തിൻ്റെ അവകാശമാണ് ഇതിൽ പങ്കെടുക്കുക എന്നുള്ളത് എന്ന് മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങിലേക്ക് മന്ത്രി റിയാസിന് ക്ഷണം നൽകിയില്ല. ഇക്കാരണത്താൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതിഷേധ റോഡ് ഷോയുടെ പ്രഖ്യാപനം വന്നത്. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള- വെങ്ങളം- രാമനാട്ടുകര ആറുവരി പാതയുടെ ഉദ്‌ഘാടനചടങ്ങാണ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചത്.

ചടങ്ങിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
കുടുംബക്കാരെ എല്ലാം വിളിക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി, ‘ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെ ലംഘനം’

കൊല്ലം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കൊല്ലം പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Also Read: ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: മുൻ മേൽശാന്തി അറസ്റ്റിൽ

സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്കും എത്തിക്‌സ് കമ്മിറ്റിക്കും കൊടിക്കുന്നിൽ പരാതി നൽകി. തന്നെ ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെയും പാർലമെന്ററി കൺവെൻഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. എൻഎച്ച്പിസി ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതി കൊടിക്കുന്നിൽ സുരേഷിൻ്റെ മാവേലിക്കര മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ വിവാദം തുടരുന്നതിനിടെയാണ് കൊടിക്കുന്നിൽ സുരേഷ് എംപിയും പരാതിയുമായി രം​ഗത്തെത്തുന്നത്.

ദേശീയപാത ഉദ്ഘാടന ചടങ്ങ് സർക്കാർ ബഹിഷ്കരിക്കും

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. അതേസമയം, പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാരിൻ്റെ ബഹിഷ്കരണമെന്നാണ് സൂചന.

കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിൻറെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിൻറെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്‌ഥാന സർക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എൽഡിഎഫ് സർക്കാരിന് പകരം മറ്റൊരു സർക്കാരായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ലാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎം തീരുമാനം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമമെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും സിപിഎം വിമർശിക്കുന്നു.

അതേസമയം, പരിപാടിയിൽ എംബി രാജേഷും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇന്നലെയാണ് അറിയിപ്പ് കിട്ടിയതെന്നും മണ്ഡലത്തിൽ വെറെ പരിപാടികൾ ഉണ്ടെന്നും എംബി രാജേഷ് പ്രതികരിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും പങ്കെടുക്കില്ല. അസൗകര്യം ഉണ്ടെന്ന് അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരടക്കം പങ്കെടുക്കാതെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുകയാണ്.. പ്രധാനമന്ത്രി കൊച്ചിയിൽ എത്താനിരിക്കെ സംസ്ഥാന സർക്കാരിൻറെ പ്രതിനിധികളായി ആരും പങ്കെടുക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള- വെങ്ങളം- രാമനാട്ടുകര ആറുവരി പാതയുടെ ഉദ്‌ഘാടനചടങ്ങാണ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചത്.

ചടങ്ങിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഗോളതലത്തിൽ ഇൻസ്റ്റാഗ്രാം പണിമുടക്കി

സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിന് ആഗോളതലത്തിൽ വ്യാപകമായ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട്. ബുധനാഴ്ച മിക്ക ഉപയോക്താക്കൾക്കും മെസേജുകൾ അയക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതായാണ് വിവരം. നേരിട്ടുള്ള സന്ദേശങ്ങൾ (DMs) ആക്‌സസ് ചെയ്യാനോ അയയ്ക്കാനോ കഴിയാത്തതായി പരാതികളുയർന്നു. രാവിലെ 8:45ഓടെ ഇത്തരം പ്രശ്നങ്ങൾ കുത്തനെ വർദ്ധിച്ചതാണ് വെബ്‌സൈറ്റുകളുടെ സമയം ട്രാക്ക് ചെയ്യുന്ന പോർട്ടലായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നത്. ‌‌‌‌ചിലർക്ക് സെർവർ-കണക്ഷൻ പ്രശ്‌നങ്ങളും കണ്ടന്റുകൾ പോസ്റ്റുചെയ്യുന്നതിന് ബുദ്ധിമുട്ടുകളുണ്ടായി.


ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇൻസ്റ്റാഗ്രാം ആപ്പിലാണ് (77%). വെബ്സൈറ്റ് വഴി 13 ശതമാനം പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം 11 ശതമാനം ഉപയോക്താക്കൾക്ക് സെർവർ കണക്ഷനുമായി ബന്ധപ്പെട്ട തകരാറുകൾ അനുഭവപ്പെട്ടു. പ്രധാനമായും അമേരിക്കയിലെ വൻ നഗരങ്ങളെയാണ് ഈ ഔട്ടേജ് ബാധിച്ചത്. ലോസ് ഏഞ്ചൽസ്, ഫീനിക്സ്, ചിക്കാഗോ, വാഷിംഗ്ടൺ, ന്യൂയോർക്ക് എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട നഗരങ്ങൾ. നേരിട്ട് സന്ദേശങ്ങളയക്കുന്നതിൽ ഇന്ത്യയിലും തടസങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: മുൻ മേൽശാന്തി അറസ്റ്റിൽ

കൊല്ലം : ക്ഷേത്രകവർച്ചാ കേസിൽ മുൻ മേൽശാന്തി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

2015-ൽ സജിത് നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ച് നല്ലപോലെ അറിയാമായിരുന്ന സജിത് മൂന്നുമാസം മുമ്പാണ് രാത്രിയെത്തി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.


മറ്റൊരു മോഷണവുമായി ബന്ധപ്പെട്ടാണ് സജിത്തിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് വടമൺ ക്ഷേത്രത്തിലെ മോഷണവും ഇയാൾ സമ്മതിച്ചത്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

‘ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു’; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ, കേന്ദ്രസർക്കാർ അമേരിക്കയുടെയും ഇസ്രായേലിന്റെയും ‘ചിയർ ലീഡർ’ ആയി മാറിയെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. വരാനിരിക്കുന്ന വാണിജ്യ എൽപിജി സിലിണ്ടർ ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടും, ഭരണകൂടം കുറ്റകരമായ മൗനം പാലിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും

‘ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടിവരുമെന്നും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. എന്നാൽ ഖേദകരമെന്നു പറയട്ടെ, സർക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ മൗനമാണുണ്ടായത്. ഫലത്തിൽ, ഈ സർക്കാർ ഇസ്രായേലിന്റെയും അമേരിക്കയുടെയും ഒരു ചിയർ ലീഡറായി മാറി. ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്.’ ബ്രിട്ടാസ് പറഞ്ഞു.

ഇറാനുമായുള്ള സംഘർഷങ്ങൾക്കിടയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന നല്ല പേര് സർക്കാർ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒന്നാമതായി, ആക്രമണം തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് പ്രധാനമന്ത്രി ഇസ്രായേലിൽ ഉണ്ടായിരുന്നിട്ടും ഈ പ്രതിസന്ധിക്ക് സർക്കാർ തയ്യാറെടുത്തിരുന്നില്ല. രണ്ടാമത്തെ കാര്യം, ഇന്ത്യക്കുണ്ടായിരുന്ന നല്ല പേര് സർക്കാർ തുലച്ചു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏകപക്ഷീയമായ നടപടിയെ പരോക്ഷമായി പിന്തുണച്ച് സർക്കാർ നിശബ്ദത പാലിച്ചു. രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഈ പ്രതിസന്ധികൾക്കെല്ലാം കാരണം ഈ സർക്കാരാണെന്ന് ഞങ്ങൾ കരുതുന്നു’. ബ്രിട്ടാസ് പറഞ്ഞു.

എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; ‘വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു’

അതേസമയം, വാണിജ്യ എൽപിജി ക്ഷാമം രാജ്യമെമ്പാടുമുള്ള ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും പ്രവർത്തനം നിർത്തേണ്ട അവസ്ഥയിലാണ്. പ്രതിസന്ധി കണക്കിലെടുത്ത്, കേന്ദ്രസർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിയെ പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ചിട്ടുണ്ട്. ഗാർഹിക എൽപിജി വിതരണത്തിന് മുൻഗണന നൽകാനാണ് തീരുമാനം.

‘വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഇന്നു മുതൽ നിർത്തിവെച്ചിരിക്കുകയാണ്. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ആശുപത്രികൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഇതിനെ ആശ്രയിക്കുന്നു. വാണിജ്യ ഗ്യാസ് വിതരണം പുനരാരംഭിക്കാൻ കേന്ദ്രമന്ത്രിമാരിൽ നിന്ന് അടിയന്തര നടപടി പ്രതീക്ഷിക്കുന്നു.’ ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

മധ്യപ്രദേശിലെ ഭോപ്പാൽ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സമാനമായ പ്രതിസന്ധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി എൽപിജി അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ആർ.കെ. ഗുപ്ത സ്ഥിരീകരിച്ചു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് ഇപ്പോൾ സിലിണ്ടർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, പൂഴ്ത്തിവെപ്പ് തടയാനും തുല്യമായ വിതരണം ഉറപ്പാക്കാനും, ഗാർഹിക എൽപിജി റീഫില്ലുകൾക്ക് സർക്കാർ 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്. “അടുത്ത ബുക്കിംഗ് 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ അനുവദിക്കൂ. എണ്ണക്കമ്പനികൾ അവകാശപ്പെടുന്നതുപോലെ ക്ഷാമമില്ല, പൂഴ്ത്തിവെപ്പ് ഒഴിവാക്കാനാണിത്,” അദ്ദേഹം പറഞ്ഞു.

ഹോട്ടൽ മേഖലയ്ക്ക് തടസ്സമില്ലാതെ ഇന്ധനം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോയമ്പത്തൂർ ഡിസ്ട്രിക്റ്റ് ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (സിഡിഎച്ച്എ) ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതിനാൽ നഗരത്തിലെ റെസ്റ്റോറന്റുകൾ പ്രവർത്തിക്കാൻ പാടുപെടുകയാണെന്ന് അസോസിയേഷൻ സെക്രട്ടറി ബാലചന്ദർ രാജു പറഞ്ഞു. ഈ ക്ഷാമം തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യത്തുടനീളം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ 10-12 ദിവസമായി രാജ്യം മുഴുവൻ എൽപിജി ക്ഷാമം നേരിടുകയാണ്. ഞങ്ങളുടെ നഗരത്തിലും ഇതേ പ്രശ്നമുണ്ട്. റെസ്റ്റോറന്റ് പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് ഇന്ധനമില്ല. ഇന്ത്യ മുഴുവൻ ഈ എൽപിജി ക്ഷാമത്തിൽ വലയുകയാണ്’ രാജു പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഗാർഹിക വിതരണത്തിനും അവശ്യ സേവനങ്ങൾക്കുമാണ് മുൻഗണനയെന്ന് അധികൃതർ അറിയിച്ചതായി രാജു പറഞ്ഞു. ‘ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി എൽപിജി വിതരണം ഉറപ്പാക്കാൻ സർക്കാർ ഇടപെടണം. ഞങ്ങൾ ഈ വിഷയം തമിഴ്‌നാട് സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ അസോസിയേഷൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം ചർച്ച ചെയ്തു. വാണിജ്യ ആവശ്യങ്ങൾക്ക് സിലിണ്ടർ നൽകാൻ കഴിയില്ലെന്നും വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ മേഖല, ശ്മശാനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി’. അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണ് രാജുവിന്റെ പ്രതീക്ഷ. എന്നാൽ, ഈ വിതരണ ക്ഷാമം കുറഞ്ഞത് 30 ദിവസമെങ്കിലും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കപ്പലുകൾ ഇപ്പോൾ തുറമുഖത്ത് നിന്ന് പുറപ്പെട്ടാലും നമ്മുടെ രാജ്യത്തെത്താൻ 20 ദിവസമെടുക്കും. പിന്നീട് ക്രൂഡ് ഓയിലിൽ നിന്ന് എൽപിജി ആക്കി മാറ്റാൻ ഒരാഴ്ച കൂടി വേണ്ടിവരും. അതിനാൽ, അടുത്ത 30 ദിവസം കൂടി ഈ പ്രശ്നം നേരിടേണ്ടി വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും

മലപ്പുറം: മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

Also Read: പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ

പക്ഷാഘാതത്തെതുടര്‍ന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരാണ് മോഹൻദാസ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.