Home Blog Page 961

കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊച്ചി: കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സമുദ്രത്തെയും നദികളെയും വെള്ളത്തെയും മറ്റുള്ളവര്‍ വെറും വിഭവങ്ങളായി കാണുമ്പോള്‍ ധീവരസമൂഹം അമ്മയായാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ സമുദ്രം കാക്കുന്നവരാണ്. പ്രളയസമയത്ത് ഈ സമുദായത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്. അതാര്‍ക്കും വിസ്മരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also read:



മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടണം. അതിനായി വിവിധ പദ്ധതികളാണ് മത്സ്യത്തൊഴിലാളി സമുദായത്തിനായി നടപ്പാക്കിയത്. പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. ഇതുമൂലമാണ് കേരളത്തിന്റെ മത്സ്യമേഖല വേഗത്തില്‍ വളരുന്നത്. മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കാനായി വിവിധ സൊസൈറ്റികള്‍ വഴി ലക്ഷക്കണക്കിന് രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കടലില്‍ പോകുന്നവരുടെ സുരക്ഷയ്ക്കായും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തു.

13 വർഷമായി കോമയിൽ കഴിയുന്ന ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ന്യൂഡൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. രാജ്യത്ത് കോടതി ഉത്തരവിലൂടെ നിഷ്ക്രിയ ദയാവധം (Passive Euthanasia) നടപ്പിലാക്കുന്ന ആദ്യ കേസാണ് ഹരീഷ് റാണയുടേത്. നിഷ്ക്രിയ ദയാവധത്തിന് നിയമസാധുത നൽകിയ 2018-ലെ സുപ്രീം കോടതി വിധിയെ കൂടുതൽ വ്യക്തമാക്കുന്നതാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.


2013ൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹരീഷ്, അന്നുമുതൽ ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഹരീഷിന്റെ അവസ്ഥ മാറ്റാനാവാത്തതാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2018-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഫീഡിംഗ് ട്യൂബ് പിൻവലിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ആശുപത്രി അധികൃതർ നടപടിക്ക് വിസമ്മതിച്ചു.


ഇതേത്തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. രോഗി സുഖം പ്രാപിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത സാഹചര്യത്തിൽ, ചികിത്സ തുടരുക എന്നത് ഡോക്ടറുടെ കടമയല്ലെന്ന് കോടതി നിരീക്ഷിച്ചു. അന്തസ്സോടെയുള്ള മരണത്തിന് ഹരീഷിന് അവകാശമുണ്ടെന്ന് കോടതി അറിയിച്ചു.

വെന്റിലേറ്റർ പോലുള്ള ലൈഫ് സപ്പോർട്ടുകൾക്ക് പുറമെ, ഫീഡിംഗ് ട്യൂബുകൾ വഴി ജീവൻ നിലനിർത്തുന്ന സാഹചര്യങ്ങളിലും നിഷ്ക്രിയ ദയാവധം എങ്ങനെ പ്രയോഗിക്കാമെന്ന് ഈ വിധി വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും മുമ്പേ റോഡ് ഉദ്ഘാടനം നടത്തി സിപിഎം

കാസർകോട്: കൊച്ചിയിൽ പ്രധാനമന്ത്രി ദേശീയപാത 66 ൻ്റെ ഉദ്ഘാടനം നടത്തും മുമ്പേ കാസർകോട് നുള്ളിപ്പാടിയിൽ ഒന്നാം റീച്ച് ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു.
രാഷ്ട്രീയ അന്തത ബാധിച്ച കേന്ദ്ര സർക്കാർ നാല് ബിജെപിക്കാർ വിചാരിച്ചാൽ എന്തും നടക്കുമെന്ന് കരുതരുതന്നും സി എച്ച് കുഞ്ഞമ്പു പറഞ്ഞു.
യു ഡി എഫിന് കഴിയാതിരുന്ന കാര്യമാണ് കഴിഞ്ഞ 10 വർഷമായി കേരളത്തിലെ ഇടത് ഗവൺമെൻ്റ് ചെയ്തത്. ഭൂമി പൊന്നുംവില കൊടുത്തു. ആർക്കും ഒരു പരാതിയുമാല്ലാതെയാണ് ഇത് ചെയ്തത്.ഇന്ന് രാവിലെയാണ് ഈ ഉദ്ഘാടന വിവരം അറിയുന്നത്. നടത്തിപ്പിൻ്റെ25 ശതമാനം കേരളമാണ് നൽകിയത്. 6000 കോടി രൂപ കിഫ് ബി യിൽ നിന്ന് കേരളം നൽകി.10 വർഷമായി കേരള സർക്കാർ ചെയ്ത ഇക്കാര്യം ബി ജെ പി പരിപാടിയായി മാറ്റുന്നതിനെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കും മെന്നും സി എച്ച് കുഞ്ഞമ്പു പറഞ്ഞു. റോഡ് ഉദ്ഘാടനത്തിന് ശേഷം എം എൽ എ
യോടൊപ്പം സി പി എം പ്രവർത്തകർ പ്രകടനമായി റോഡിലൂടെ നീങ്ങി.
പ്രധാനമന്ത്രിയുടെ ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിൽ പ്രതിഷേധിച്ചായിരുന്നു കാസർകോട്ടെ ഉദ്ഘാടനം.

പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ്‌…. കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ

കൊല്ലം: പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്.  കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാളാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം. ആലപ്പുഴ നൂറനാട് സ്വദേശി പാപ്പർ എന്ന് വിളിക്കുന്ന അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രതി എന്ന് സംശയിച്ച് അനിൽകുമാറിന്റെ ചിത്രം പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.  എന്നാൽ യഥാർത്ഥ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബറിലാണ് മൃതദേഹം കണ്ടെത്തിയത്. റബര്‍ തോട്ടത്തിലെ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം  ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. പെട്രോൾ ശേഖരിച്ച കന്നാസ് മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ  സെപ്തംബർ 17ന് വൈകിട്ട് കന്നാസുമായി പമ്പിലെത്തിയ അനിക്കുട്ടന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെയാണ് അനിൽ കുമാറാണെന്ന് കൊലപാതകിയെന്ന് സംശയിച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി.  ഡിസംബറിലായിരുന്നു നോട്ടീസ് പുറപ്പെടുവിച്ചത്.

വാണിജ്യ സിലണ്ടർ വിതരണം നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ച് പൂട്ടുന്നു


കൊച്ചി. വാണിജ്യ സിലണ്ടർ വിതരണം നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ച് പൂട്ടുന്നു. കൊച്ചിയിൽ ഇരുപതിലേറെ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.

വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലാകും. നിലവിൽ വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം കമ്പനികൾ നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷ്മായത്. സംസ്ഥാനത്തെ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനവും അവതാളത്തിലായി.

പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രധാനമന്ത്രിക്കടക്കം കത്ത് നൽകി.

സ്വര്‍ണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയർന്നു . പവന് 680 രൂപ വര്‍ധിച്ച് 1,19,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 14,970 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്നലെ പവന് 520 രൂപ വര്‍ധിച്ചിരുന്നു. ‌ഇതോടെ പത്ത് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 1,35,688 രൂപയോളം ചെലവാക്കേണ്ടി വരും. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും സഹിതമാണ് ഈ തുക. ആഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ച് വില യും കൂടും. കട്ടികുറഞ്ഞ 18 കാരറ്റ് പവന് 98400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12300 രൂപയായി.

പാതിരാത്രിയിൽ വഴിതെറ്റിയ നിലയിൽ കാണപ്പെട്ട അന്യസംസ്ഥാനക്കാരിയെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

ചവറ. പട്ടത്താനം സൊസൈറ്റി മുക്കിൽ  മാനസിക നില തെറ്റികാണപ്പെട്ട ഉത്തർപ ദേശ് സ്വദേശിനിയെ യാണ്  അഭയ കേന്ദ്രത്തിൽ എത്തിച്ചത് ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കും .

രാത്രി 10 മണിക്ക് ഒറ്റയ്ക്ക് സൊസൈറ്റി മുക്കിലെ റോഡരികിൽ ഇരിക്കുന്നത് കണ്ടവർ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ മേനാം പള്ളി സ്വദേശി മനോജിനെ അറിയിക്കുകയും തുടർന്ന് മനോജും സുഹൃത്തുക്കളും ചേർന്ന് ജീവകാരുണ്യ പ്രവർത്തകണായ ശക്തികുളങ്ങര ഗണേശനെ വിളിച്ചറിയിക്കുകയും തുടർന്ന് ചവറ പോലീസിന്റെ സഹായത്തോടെ ഇവരെ കോയിവിളയിൽ പ്രവർത്തിക്കുന്ന ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചു.

ഇവരുടെ പേര് സീത എന്നും ഭർത്താവ് രാജൻ എന്നും പറയുന്നുണ്ട് മാനസിക നില തെറ്റിയ ഇവർ ഭുവനേശ്വർ സ്വദേശിയാണെന്നും പറയുന്നുണ്ട്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്, ഇന്ന് പവന് 680 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 680 രൂപ കൂടി 1,19,760 രൂപയും ഗ്രാമിന് 85 രൂപ കൂടി 14,970 രൂപയുമായി. ഇന്നലെയും പവന് 520 രൂപ കൂടി 1,19,080 രൂപയും ഗ്രാമിന് 65 രൂപ കൂടി 14,885 രൂപയുമായിരുന്നു. രണ്ടുദിവസം കൊണ്ട് പവന് 1200 രൂപയാണ് കൂടിയത്. ഇത് സ്വർണവിപണിയിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു. എന്നാൽ മാർച്ച് ആറിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,18,160 രൂപയും ഗ്രാമിന് 14,770 രൂപയുമായിരുന്നു.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഇന്ധനവില കുതിച്ചുയർന്നത് നാണയപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ലോഹവിലയെയും സമ്മർദ്ദത്തിലാക്കാൻ സാദ്ധ്യത ഏറെയാണ്. അതിന്റെ ഭാഗമായാണ് ആഗോളവിപണിയിൽ സ്വർണവിലയിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്നത്. ഫെഡറൽ റിസർവും മറ്റ് കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ നിലനിർത്താനോ അല്ലെങ്കിൽ ഇനിയും വർദ്ധിപ്പിക്കാനോ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം ഇനിയും തുടങ്ങാൻ ആയിട്ടില്ല

വയനാട്. കൊട്ടിഘോഷിച്ചു തറക്കല്ലിട്ടെങ്കിലും മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം ഇനിയും തുടങ്ങാൻ ആയിട്ടില്ല. ചട്ടപ്രകാരം വേണ്ട പെർമിറ്റ് അപേക്ഷ പോലും ഇതുവരെ മേപ്പാടി പഞ്ചായത്തിൽ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വേദിയിൽ വച്ച് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും അനാച്ഛാദനം ചെയ്ത തറക്കല്ല് പോലും ഇപ്പോൾ കാണാനില്ല. നിർമ്മാണ സാമഗ്രികൾ ഒന്നും ഇത്ര ദിവസമായിട്ടും സ്ഥലത്തേക്ക് എത്തിയിട്ടില്ല.



മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം തുടങ്ങാതെ കോൺഗ്രസ്

ചട്ടപ്രകാരമുള്ള നടപടികൾ പോലും സ്വീകരിച്ചിട്ടില്ല

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്തിൽ ഒരു അപേക്ഷ പോലും ഇന്നലെ വരെ ലഭിച്ചിട്ടില്ല

ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് അപേക്ഷ നൽകിയിട്ടില്ല

ജനറൽ പെർമിറ്റിനുള്ള അപേക്ഷയും നൽകിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തറക്കല്ലിട്ടത് പോലെ തന്നെ ഭൂമി തുടരുന്നു

നിർമ്മാണ സാമഗ്രികൾ ഒന്നും സ്ഥലത്തേക്ക് എത്തിയിട്ടില്ല

കോൺഗ്രസ് ഏറ്റെടുത്തതായി അവകാശപ്പെടുന്നത് കുന്നമ്പറ്റയിലെ ഭൂമി.അഞ്ചര ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമ്മിക്കുന്നത്

5 ഏക്കർ ഭൂമി കൂടി വാങ്ങും എന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപനം

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ഇരിങ്ങാലക്കുട. നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

മുല്ലക്കാട് കുറ്റിക്കാടൻ വീട്ടിൽ ജോസാ(57)ണ് മരിച്ചത്

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽനിന്ന് മുല്ലക്കാട്ടേക്ക് പോകുന്ന വഴി അങ്കണവാടിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്‌

ഉച്ച തിരിഞ്ഞ് നാലുമണി മുതൽ കാർ ഇവിടെ നിർത്തിയിട്ടതായാണ് വിവരം


രാത്രി ഒൻപതുമണി കഴിഞ്ഞിട്ടും വണ്ടി പോകാഞ്ഞതിനെത്തുടർന്ന് സമീപവാസികളിൽ പൊലീസിൽ വിവരമറിയിച്ചു

  പോലീസെത്തി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

കാറിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും നാടൻ തോക്കും കണ്ടെടുത്തു

ഷർട്ടിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ

മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി