അങ്കമാലി. ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്. കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്ന് നിഗമനം.മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും
അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്
തൃശൂർ .മുരിങ്ങൂരിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സൺ (19),അന്നനാട് സ്വദേശി ഇമ്മാനുവേൽ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പുറകിൽ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. ദേശീപാത മുരിങ്ങൂർ മേൽപ്പാലത്തിൽ വെച്ച് ആയിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
കൊച്ചി: SIT യുടെ ശാസ്ത്രീയ പരിശോധന. 2019 ,2025ലെയും ദ്വാരപാലകപ്പാളി ,സ്തംഭപ്പാളി എന്നിവ പരിശോധിക്കും. വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ 98 ലെ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും. ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും
ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും ഈ മാസം 15 ന് മുൻപ് ശാസ്ത്രീയ പരിശോധനകൾ പൂർത്തീകരിക്കണം
കൊച്ചി. SIR നോട് സഹകരിക്കണമെന്ന് ഇടവകാംഗങ്ങൾക്ക് സിറോ മലബാർ സഭയുടെ നിർദേശം. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കണം. 2002 ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയ്യാറാക്കി വെക്കണം. പ്രവാസികൾ ഓൺലൈൻ മുഖേനയോ, കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദേശമുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പടക്കമുള്ളവർ പ്രധാനമന്ത്രിയെ കണ്ട ഇന്നലെയാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ ഉദ്ദേശമില്ലെന്നും, പ്രവാസികളുടെ പേര് വോട്ടർപട്ടികയിൽ ചേർക്കുന്നത് ഉറപ്പാക്കാനാണ് സർക്കുലർ പുറത്തിറക്കിയതെന്നാണ് സഭയുടെ വിശദീകരണം.
തിരുവനന്തപുരം.തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും.വോട്ടർ പട്ടിക പരിഷ്കരണത്തിന് എതിരെ തമിഴ് നാട് സുപ്രിംകോടതിയെ സമീപിച്ച മാതൃക സ്വീകരിക്കണമെന്ന സർവകക്ഷി യോഗത്തിൽ ആവശ്യം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ബിജെപി ഒഴികെയുളള എല്ലാ രാഷ്ട്രീയ കക്ഷികളും നിയമനടപടിയോട് യോജിച്ചു
തിവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കണം എന്നതാണ് സർക്കാർ മുൻകൈയ്യിൽ നടന്ന സർവകക്ഷി യോഗത്തിലെ പൊതുവികാരം.എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് ഡി.എം.കെ സുപ്രിംകോടതിയെ സമീപിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഒഴികെയുളള രാഷ്ട്രീയ കക്ഷികൾ ഈ സമീപനം സ്വീകരിച്ചത്.സർക്കാരും നിയമ നടപടിയോട് യോജിച്ചതോടെ അത് യോഗത്തിൻെറ പൊതുതീരുമാനമായി മാറി.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.നിയമോപദേശം ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സർക്കാർ തലത്തിലെ ധാരണ.
കൊല്ലം.കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബലോറോ ജീപ് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. പടപ്പനാൽ കല്ലുംപുറത്ത് മുക്കില്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
ഇന്നലെ രാത്രി എഴോടെ മരാരിത്തോട്ടം പെട്രോൾ പമ്പിനു സമീപമാണ് അപകടം ഉണ്ടായത്. അശോകൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ബൊലറൊ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അശോകനെ നാട്ടുകാർ കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം കരുനാഗപ്പള്ളി പോലീസ് പിടികൂടി. ദേശീയ പാത നിർമാണ ജോലിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് ഇടിച്ചത്. ഇന്ന് രാവിലെ 8 കാലോടെ ചവറ പടപ്പനാലിന് സമീപമാണ് രണ്ടാമത്തെ അപകടം.പിന്നാലെ കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സഫ എന്ന സ്വകാര്യ ബസാണ് ഇരുചക്ര യാത്രികനെ ഇടിച്ചത്.
ബസിനടിയിലേക്കു തെറിച്ചുവീണ തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫിൻ്റെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
പട്ന.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നു എന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചു 22 ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കവർന്നു എന്നും ആരോപണം. രാഹുലിന്റെ കൈവശമുള്ള തെളിവുകൾ നിലവിലുള്ള കേസുകളിൽ ഉപയോഗിക്കണം എന്ന് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ തള്ളി ആരോപണങ്ങൾ തള്ളി ബിജെപി.
ഹരിയാനയിൽ വോട്ട് കൊള്ള നടന്നത് അഞ്ചു വിധത്തിൽ. ബ്രസീലിയൻ മോഡലിൻ്റെ ചിത്രം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത് 22 തവണ. സീമ സ്വീറ്റി സരസ്വതി എന്നീ പേരുകൾ ഉപയോഗിച്ച് പത്ത് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. യു. പി യിലെ ബിജെപി നേതാക്കൾ ഹരിയാനയിലും വോട്ട് ചെയ്തു. വ്യാജ ഫോട്ടോയും മേൽവിലാസവും, 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.വീടില്ലാത്തവർക്ക് ആണ് പൂജ്യം വീട്ടു നമ്പർ നൽകുന്നത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദം രാഹുൽ ഗാന്ധി തള്ളി.
ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
അടുത്ത വോട്ട് മോഷണം ബീഹാറിൽ എന്നും രാഹുൽ ഗാന്ധി. ബീഹാറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ കുടുംബത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചായിരുന്നു പ്രതികരണം. രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ ബിജെപി തള്ളി. രാഹുൽ ഗാന്ധി പ്രദർശിപ്പിച്ച ബി. ഗോപാലകൃഷ്ണൻ്റെ വീഡിയോ വ്യാജം എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
കേരളവും എസ്ഐആറിനെതിരെ കോടതിയെ സമീപിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. നിലവിൽ രാഹുലിൻ്റെ രണ്ടു പരാതികൾ കമ്മീഷനു മുൻപിൽ ഉണ്ട് എന്നും രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണം എന്നു ഹരിയാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട് .സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ് കാര്‍ എത്തിയത്. പല വട്ടം കുട്ടികള്‍ക്ക് നേരെ കാര്‍ പാഞ്ഞടുത്തു.കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി.ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യംവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കോടതി. ‘രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകൾക്ക് സമാനംമായ നീക്കം’. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി
ഇതിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈകോടതി. വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശിൽപത്തിന്റെയും പകർപ്പ് എടുത്ത് നിയമ വിരുദ്ധം. ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്ത് നൽകിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി
കോഴിക്കോട്.കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കാളികാവ് സ്വദേശി സഫ്‌വാനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 280 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സഫ്‌വാൻ നേരത്തെയും ലഹരി കേസിൽ പ്രതി.