Home Blog Page 1392

കൊല്ലം കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ

കൊല്ലം. കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നു.
സീറ്റിന് അവകാശവാദവുമായി കൂടുതൽ പേർ നേതൃത്വത്തെ സമീപിച്ചു.
സീറ്റ് നൽകിയില്ലെങ്കിൽ വിമതനായി മത്സരിക്കുമെന്നും ഭീഷണി. കാര്യങ്ങൾ നിരീക്ഷിച്ച് സി പി ഐ എമ്മും ബി ജെ പിയും.

ഒന്നാം ഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിന് ഉള്ളിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. സീറ്റ് കിട്ടാത്തവർ പരാതിയുമായി നേതൃത്വത്തെ സമീപിച്ച് തുടങ്ങി. വാർഡ് തല റിപ്പോർട്ടുകൾ അവഗണിച്ച് നേതൃത്വം താൽപര്യമുള്ളവർക്ക് മാത്രം സീറ്റ കൊടുത്തെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരിഗണന നൽകണമെന്നാണ് കെ പി സി സി നിർദ്ദേശം. പക്ഷേ പലയിടത്തും ഇത് പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നേതൃത്വത്തോട് രാജി ഭീഷണി മുഴക്കിയവരും ചെറുതല്ല. ഇത്തവണയും റിബൽ സ്ഥാനാർത്ഥികൾ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഭിന്നതകളില്ലാതെയാണ് യു ഡിഎഫ് സ്ഥാനാർഥിനിർണയ നടപടികൾ ജില്ലയിൽ നടക്കുന്നതെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടത്തും പൊട്ടിത്തെറികൾ ആരംഭിച്ചു.ഏകപക്ഷീയനിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗ ത്തുണ്ട്. മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ച മുതിർന്ന നേതാക്കൾ പിൻമാറിയതിലും പാർട്ടിയ്ക്ക് ഉള്ളിൽ അതൃപ്തിയുണ്ട്. നിയമസഭ സീറ്റുകൾ ലക്ഷ്യം വെച്ചാണ് മുതിർന്ന നേതാക്കൾ പിൻമാറിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അടക്കം പറച്ചിൽ.കോൺഗ്രസ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് സി പി ഐ എമ്മും, ബി ജെ പിയും. മുഴുവൻ സീറ്റിലേക്കും ഇതിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ്
സി പി ഐ എമ്മിൻ്റെയും , ബി ജെ പിയുടെയും തീരുമാനം.

ശബരിമല സ്വർണ്ണക്കൊള്ള,ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതിൽ ദേവസ്വം ബോർഡിൻറെ പങ്ക് പരിശോധിക്കുന്നതിനാണ് ചോദ്യം ചെയ്യൽ. ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്നാണ് വിജയകുമാർ നൽകിയ മൊഴി.

ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിന്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപത്തിലെയും കട്ടിള പാളിയിലും സ്വർണ്ണത്തിൻറെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികളും എസ് ഐ ടി ഉടൻ ആരംഭിക്കും. 10 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,175 രൂപയായാണ് കൂടിയത്. പവന് 320 രൂപയും കൂടി. 89,400 രൂപയായാണ് പവന്റെ വില കൂടിയത്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്.

സ്വർണവിലയിൽ ഒരു ശതമാനം വർധനവാണ് ആഗോളവിപണിയിൽ ഉണ്ടായത്. സ്പോട്ട് ഗോൾഡ് വിലയിൽ 1.3 ശതമാനം വർധനവാണ് ഉണ്ടായത്. ഔൺസിന് 3,983.89 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. 0.8 ശതമാനം വർധനയോടെ 3,992.90 ഡോളറായാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസ്, തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്

തിരുവനന്തപുരം.വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ച് തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ ഇന്നലെ പൊലീസ് കോടതിയിൽ നൽകി. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം മാത്രം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് തീരുമാനം. ഇതിനിടെ, സംഭവസമയം പ്രതിയും പെൺകുട്ടിയും ധരിച്ച വസ്ത്രങ്ങളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചു. ട്രെയിനിൽ നിന്ന് ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ച രണ്ട് പേരുടെ മൊഴികൾ കൂടി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. ട്രെയിനിൽ കയറും മുൻപ് പ്രതിയും സുഹൃത്തും മദ്യപിച്ച ബാറുകളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പൊലീസ് ശേഖരിക്കും.

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ചു ഹരിയാന യിലെ വോട്ടർമാർ

ചണ്ഡീഗഡ്.രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ചു ഹരിയാന യിലെ വോട്ടർമാർ.ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡ് ഉള്ള വോട്ടർ മാരാണ് ആരോപണം നിഷേധിച്ചത്.2024 ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്ന് സ്വീറ്റി.2012 ലെ വോട്ടർ കാർഡും സ്ലിപ്പും ഉപയോഗിച്ചാണ് വോട്ട് ചെയ്തത്.ഫൊട്ടോ മാറിപ്പോയത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി.

ഒരു ഇംഗ്ളീഷ് മാധ്യമത്തോടാണ് വെളിപ്പെടുത്തൽ.ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യഥാർത്ഥ മെന്നും സ്വീറ്റി.ഹോഡലിൽ ബിജെപി സില പരിഷത്ത് വൈസ് ചെയർപേഴ്‌സൺ ഉമേഷ് ഗുധ്രാനയുടെ വീട്ടിൽ 66 വോട്ടർ മാർ ഉള്ളതായും സ്ഥിരീകരണം.എല്ലാവരും കുടുംബവീടിന്റെ മേൽവിലാസമാണ് ഉപയോഗിക്കുന്നതെന്ന് വിശദീകരണം.

ഹരിയാനയിൽ വോട്ട് മോഷണം നടന്ന രാഹുൽഗാന്ധിയുടെ ആരോപണം തള്ളി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗും രംഗത്തുവന്നു.
സൈനി. രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോൺഗ്രസ് നുണകളാണ് പ്രചരിപ്പിക്കുന്നത് എന്നും നയാബ് സിംഗ് സൈനി പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ പുതിയ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും ഇന്ന് ഉണ്ടായേക്കും. രാഹുൽഗാന്ധിയുടെ ആരോപണങ്ങളിൽ വിശദമായ മറുപടി നൽകുമെന്ന് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തെളിവുകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽഗാന്ധിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറാകുന്നില്ലെന്ന് ബിജെപി ആരോപിച്ചു. രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്നും രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രിക്ക് ഒപ്പമാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ പറഞ്ഞു.

ചിക്മംഗളൂരുവിൽ വാഹനാപകടം, ബൈക്ക് യാത്രികരായ രണ്ട് മലയാളികൾ മരിച്ചു

ചിക്മംഗളൂരു.കർണാടകയിലെ ചിക്മംഗളൂരുവിൽ വാഹനാപകടം. ബൈക്ക് യാത്രികരായ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശികളായ ഷഹീർ ( 22 ), അനസ് ( 22 ) എന്നിവരാണ് മരിച്ചത്. കാർ ബൈക്കിലിടിച്ചാണ് അപകടം. ചിക്മംഗളൂരുവിൽ വിനോദ യാത്ര പോയതായിരുന്നു ഇവർ

റെയിൽവേയുടെ അനാസ്ഥ,ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു

കാട്പാടി.സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു. തമിഴ് നാട് കാട്പ്പാഡി സ്വദേശി സന്ദീപ് ആണ് മരിച്ചത്.കേരള എക്സ് പ്രസ്‌ (12626)ട്രെയിനിൽ ആണ് സംഭവം. സഹയാത്രികർ അഭ്യര്‍ഥിച്ചിട്ടും 1 മണിക്കൂറിൽ ഏറെ വൈദ്യ സഹായം ലഭിച്ചില്ല. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ വൈകിയതായി സഹയാത്രികർ.

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം,മൂന്ന് തമിഴ്നാട് പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂര്‍.കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവം. മൂന്ന് തമിഴ്നാട് പോലീസുകാർക്ക് സസ്പെൻഷൻ. ബന്ദൽഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേർക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താൻ ക്യൂ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി തമിഴ്നാട് പൊലീസ്. തൃശൂർ വിയ്യൂരിൽ നിന്ന് സ്കൂട്ടർ മോഷ്ട്ടിച്ച് രക്ഷപ്പെട്ടത് ബാലമുരുകൻ എന്ന നിഗമനത്തിൽ കേരള പൊലീസ്

സി എം ആർ എൽ മാസപ്പടി, സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി.സി എം ആർ എൽ മാസപ്പടി കേസ്. സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വേണ്ട എന്ന് മുഖ്യമന്ത്രിയും ടി വീണയും. മടിയിൽ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് മാത്യു കുഴല്‍ നാടൻ

മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ

തിരൂർ.മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം ആദർശ്ശേരി സ്വദേശി സക്കീർ ഹുസൈൻ (43) ആണ് അറസ്റ്റിലായത്.തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്.2.2 ഗ്രാം മെത്താംഫെറ്റമിൻ ,കാറ്,മൊബൈൽ ഫോൺ,പണം എന്നിവ പ്രതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു