Home Blog Page 1363

കോടിമതയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവറെ യാത്രക്കാർ മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

കോട്ടയം. കോടിമതയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവറെ യാത്രക്കാർ മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം, ആലപ്പുഴ, കൊല്ലം സ്വദേശികളാണ് അറസ്റ്റിൽ ആയത്. സമയത്ത് എത്തണമെന്ന് ഡ്രൈവറെ നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം ഉണ്ടായത്

ചങ്ങനാശേരി തോട്ടയ്ക്കാട് സ്വദേശികളായ മനു മോഹൻ, അഖിൽ കെ.രവി ,കൊല്ലം ചടയമംഗലം സ്വദേശി അനന്തു കൃഷ്ണൻ,ആലപ്പുഴ കുന്നുമ്മ സ്വദേശി സഞ്ജു എസ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേയ്ക്കു സർവീസ് നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസ് ഡ്രൈവറാണ് ഈ കഴിഞ്ഞ ഏഴാം തീയതി മർദ്ദനത്തിനിരയായത്.
ചിങ്ങവനത്തു നിന്നും, കോടിമതയിൽ നിന്നുമായി രണ്ട് യുവാക്കൾ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. ഗതാഗതക്കുരുക്ക് മൂലം ചിങ്ങവനത്ത് ബസ് വൈകിയെത്തിയിട്ടും യാത്രക്കാർ എത്തിയിരുന്നില്ല. തുടർന്ന് അടുത്ത സ്റ്റോപ്പായ കോടിമതിയിലെത്താൻ യാത്രക്കാരോട് ഡ്രൈവർ നിർദ്ദേശിക്കുകയായിരുന്നു.വരുന്നതിന് മുൻപ് ബസെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഡ്രൈവറെ അസഭ്യം പറയുകയും മർദ്ദിച്ചതും.ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ബിഹാറില്‍ രണ്ടാംഘട്ടത്തിലും റെക്കോർഡ് പോളിംഗ്

പട്ന.രണ്ടാംഘട്ടത്തിലും റെക്കോർഡ് പോളിംഗ്. മൂന്നുമണിവരെ 60 ശതമാനത്തിനു മുകളിലാണ് പോളിംഗ്.
കിഷൻ അടക്കമുള്ള ജില്ലകളിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയർന്നത് ജയ സാധ്യത വർദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു.

ഒന്നാം ഘട്ടത്തിന്റെ തനിയാവർത്തനം രണ്ടാംഘട്ട വോട്ടിംഗിലും . ഗ്രാമീണ മേഖലകളിൽ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ കാരണം. സ്ത്രീ വോട്ടർമാർ ഇത്തവണയും വോട്ടെടുപ്പിൽ സജീവമായി പങ്കെടുത്തു . അരാരിയയിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ കാര്യമായ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി പേരുവെട്ടിയെന്ന് പൂർണിയയിലെ പ്രാൺപട്ടിയിലെ നാട്ടുകാർ പരാതിപ്പെട്ടു.ഡൽഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് വോട്ടിംഗ് നടന്നത്. സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ അഞ്ചുമണിയോടെ പോളിംഗ് അവസാനിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ശതമാനം ഉയർന്നത് സർക്കാർ അനുകൂല തരംഗമാണെന്ന് ബിജെപി അവകാശപ്പെട്ടു. മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്ന് ആർജെഡി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

പുത്തൂർ സുവോളജിക്കൽ പത്തുമാനുകളെ തെരുവുനായ കടിച്ചുകൊന്നു

തൃശ്ശൂർ. പുത്തൂർ സുവോളജിക്കൽ ഗുരുതര സുരക്ഷാ വീഴ്ച. പാർക്കിൽ പാർപ്പിച്ചിരുന്ന പത്തുമാനുകളെ തെരുവുനായ കടിച്ചുകൊന്നു. സംഭവത്തിൽ അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുക.

രണ്ടാഴ്ച മുമ്പാണ് ഏറെ കൊട്ടിഘോഷിച്ചു പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നടന്നത്. പാർക്കിന്റെ സുരക്ഷാ വീഴ്ച വെളിപ്പെടുത്തുന്നതാണ് ഇന്നലെ രാത്രി നടന്ന സംഭവം.
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ  പത്തു മാനുകൾ ചത്തുപോവുകയായിരുന്നു . ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദി ജി കൃഷ്ണന്റെ നേതൃത്വത്തിൽ  മൂന്ന് അംഗസംഘമാണ്  സംഭവം അന്വേഷിക്കുക. നാലു ദിവസത്തിനകം  പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർക്കിന് മുന്നിൽ മാർച്ച് നടത്തി .സുരക്ഷ ഓഡിറ്റ് പൂർത്തിയാക്കാതെ പാർക്ക് ഉദ്ഘാടനം നടത്തി എന്നാണ് ആരോപണം. മാനുകളുടെ പോസ്റ്റുമോർട്ടം നടപടികൾ തുടരുകയാണ്

പെരുമ്പുഴയിൽ മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം, മൂന്നുപേർക്ക് വെട്ടേറ്റു

കുണ്ടറ. പെരുമ്പുഴയിൽ മാരകായുധങ്ങളുമായി വീട്ടിൽ കയറി 20 അംഗ സംഘത്തിന്റ അക്രമം. മൂന്നുപേർക്ക് വെട്ടേറ്റു. പ്രതികൾക്ക് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.വടിവാളുമായി അക്രമിസംഘം നാട്ടുകാരെ ഭയപ്പെടുത്തി.

കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു ഇരുപതാംഗസംഘം മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം നടത്തിയത്.ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ ഇരുപത് അംഗ  ആക്രമി സംഘമാണ് യുവാക്കളെ വെട്ടിയത്. ഗുണ്ടാസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കുണ്ടറ പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിലെ മൂന്ന് യുവാക്കൾക്ക് വെട്ടേൽക്കുകയും ചെയ്തു. ആലുംമൂട് തൊടിയിൽ വീട്ടിൽ ജോൺ ,  ഗോപകുമാർ, അനു ഏലിയാസ് എന്നിവർക്കാണ് വെട്ടേറ്റത്.

അക്രമം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല.  പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
വാഹനങ്ങളുടെ നമ്പറുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുണ്ടറ പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളി ലൂടെ വാഹനങ്ങളുടെ നമ്പറുകൾ വ്യക്തമായി.

വൈറ്റ് കോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ മൗലവി ഇർഫാൻ

ന്യൂഡെൽഹി.വൈറ്റ് കോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ മൗലവി ഇർഫാൻ.മൗലവി ഇർഫാൻ  ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മുൻ ഫാർമസിസ്റ്റ്.നവ് ഗാമിൽ ഒരു പള്ളിയിൽ ഇമാം ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഡോക്ട്ടെഴ്സിനെ ഭീകര സംഘടനയുമായി അടുപ്പിച്ചത്  മൗലവി ഇർഫാൻ എന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചു. അന്വേഷണം ഡോക്ടർ ഷഹീൻ  ഷാഹിദിനെ കേന്ദ്രീകരിച്ച് എന്ന വിവരം.ഇവർ മുസാമിൽ ആദിൽ ഉമർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.ഷഹീന ഇടയ്ക്കിടെ കാശ്മീർ സന്ദർശിക്കുകയും ചില ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതായും കണ്ടെത്തി.

ഫരീദാബാദിൽ നിന്ന്  ആയുധങ്ങൾ കണ്ടെടുത്ത ഒരു വാഹനം ഷാഹീന്റെ പേരിൽ ഉള്ളത്.ഷാഹീനും മുസാമിൽ ആദിൽ ഉമർ ഇവർ ആശയവിനിമയം നടത്തിയിരുന്നത് മെഡിക്കൽ വെൽഫെയർ ഗ്രൂപ്പുകൾ വഴിയും എൻജിഒ ചാനൽ വഴിയും .ജോലിയെ തീവ്രവാദബന്ധം മറക്കാൻ ഉപയോഗിച്ചതായും അന്വേഷണ ഏജൻസി വൃത്തങ്ങൾ.

കോൺഗ്രസിലെ അനൈക്യം സിപിഎം ഭാഷ്യം സതീശൻ

തിരുവനന്തപുരം.കോൺഗ്രസിൽ അനൈക്യമുണ്ടെന്നത് CPIM പ്രചരണമെന്ന് വി.ഡി സതീശൻ

ഞങ്ങൾക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരുപാട് പേരുണ്ട്.ആരും മുഖ്യമന്ത്രിയാകാൻ കുപ്പായമിട്ടിറങ്ങിയിട്ടില്ല
എല്ലാവരും സ്വയം ബോധ്യത്തോടെ യുഡിഎഫിന്റെ തിരിച്ചുവരവിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്
അതുകഴിയുമ്പോൾ പാർട്ടിക്ക് ഒരു സംവിധാനം ഉണ്ട്
അവർ അവർ തീരുമാനിച്ചു കൊള്ളും മുഖ്യമന്ത്രി ആരാണെന്ന്

അതിനുവേണ്ടി കടിച്ചുകീറുകയോ തമ്മിൽ വഴക്കിടുകയോ ഒന്നും ചെയ്യില്ല

എല്ലാ നേതാക്കളും ദിവസവും പരസ്പരം ബന്ധപ്പെട്ടാണ് തീരുമാനമെടുക്കുന്നത്

പാർട്ടി നേതൃത്വം ഒറ്റക്കെട്ടെന്നും സതീശൻ

കുപ്രസിദ്ധ കുറ്റവാളികളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

കുപ്രസിദ്ധ കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവായി. മയ്യനാട് ഉമയനല്ലൂര്‍ പട്ടര്മുക്ക് കുണ്ടുകുളം വയലില്‍ പുത്തന്‍വീട്ടില്‍ റഫീക്ക്(33), ശക്തികുളങ്ങര കന്നിമേല്‍ചേരി അന്‍സില്‍ ഭവനത്തില്‍ നെല്‍സണ്‍ മകന്‍ ജെറി(37) എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. റഫിക്കിനെതിരെ പതിനൊന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ഗഞ്ചാവ് കടത്തിയതിന് എക്‌സൈസ് രണ്ട് കേസുകളും ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നരഹത്യശ്രമത്തിനും ആക്രമണം നടത്തിയതിനും ഗഞ്ചാവ് കടത്തിയതിനും മൂന്നു കേസുകളും കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡനം നടത്തിയതും രണ്ട് നരഹത്യ ശ്രമ കേസുകളും ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം ആറു കേസുകള്‍ നിലവിലുണ്ട്. ജെറിക്കെതിരെ ആറ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍, ആക്രമണം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതുമടക്കമുള്ള അഞ്ച് കേസുകളും കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നരഹത്യ ശ്രമത്തിന് ഒരു കേസും നിലവിലുണ്ട്.
പ്രതികള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ ദേവിദാസ് എന്‍. കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെയും ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും ട്രാന്‍സ് വനിതകള്‍ക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും. 35 മുതല്‍ 60 വയസ്സ് വരെയുള്ള, എഎവൈ (മഞ്ഞക്കാര്‍ഡ്), പിഎച്ച്എച്ച് ( പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

പൊതു മാനദണ്ഡങ്ങള്‍

  1. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഒന്നും തന്നെ ഗുണഭോക്താക്കള്‍ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും ധഎഎവൈ- മഞ്ഞ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലും ധപിഎച്ച്എച്ച – പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവരുമായ 35 നും 60 നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ ആയിരിക്കണം.
  2. പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതല്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
  3. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്.
  4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ (ആയിരം രൂപ) ആയിരിക്കും.
  5. വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിവിധ തരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
  6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വ്വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം/കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നതാണ്.
  7. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നതാണ്.

ംീാമി മെളല്യേ രെവലാല
കൊച്ചി കോര്‍പ്പറേഷന്‍ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

  1. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
  2. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്‍കേണ്ടതാണ്.
  3. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
  4. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തില്‍ മാത്രം വയസ് തെളിയിക്കുന്നതിനു മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.
  5. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.
  6. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

പാക് ക്രിക്കറ്റ് താരം നസീം ഷായുടെ വീടിനുനേരെ വെടിവെപ്പ്‌

പാകിസ്ഥാൻ‌ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളർ നസീം ഷായുടെ വീടിനുനേരെ ആക്രമണം. ഖൈബർ പക്തുൻഖ്വയിലെ കുടുംബവീടിനുനേരെയാണ് തിങ്കളാഴ്ച അജ്ഞാതർ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല.

ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ പങ്കെടുക്കുന്നതിനായി പാക് ടീമിനൊപ്പമായിരുന്നു നസീം. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ, എന്താണ് കാരണമെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍. ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും. എന്‍. വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.