Home Blog Page 1362

നേതാവ് ഉമർ മുഹമ്മദ്‌ തന്നെ ,കാറിൽ ഉണ്ടായിരുന്നത് 70 കിലോയോളം അമോണിയം നൈട്രേറ്റ്

ന്യൂഡൽഹി .വൈറ്റ് കോളർ ഭീകര സംഘത്തിന്റെ നേതാവ് ഉമർ മുഹമ്മദ്‌ എന്ന് ഏജൻസികൾ.

ഡോ. മുസമ്മിൽ അറസ്റ്റിൽ ആയതിന് പിന്നാലെ ഉമ്മർ മുങ്ങിയതായും പോലീസ്.
ഉമർ അൽ ഫലഹ് സർവകലാശാലയിൽ എത്തിയത് ഒന്നര വർഷം മുൻപ്.
തിങ്കളാഴ്ച വീട്ടിൽ എത്തും എന്ന് ഉമർ അറിയിച്ചിരുന്നതായി കുടുംബം.

കാറിൽ ഉണ്ടായിരുന്നത് 70 കിലോയോളം അമോണിയം നൈട്രേറ്റ്.
സ്ഫോടനം നടത്തിയത് ഡിറ്റനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്ന് സൂചന.
തീ കെടുത്താൻ വെള്ളം ഉപയോഗിച്ചത്, രാസ പരിശോധനയ്ക്ക് വെല്ലുവിളി.

കാറിൽ IED ഉണ്ടായിരുന്ന തിന് ഇതുവരെയും തെളിവ് ലഭിച്ചില്ല.
വയറുകളോ, ടൈമർ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ,ലോഹ ചീളു കളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

IED ഉപയോഗിച്ചതിനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് പോലീസ്.
സ്ഫോടന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും
40 എക്സിബിറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

പരിശോധനയിൽ രണ്ട് വെടിയുണ്ടകൾ കണ്ടെത്തി.

കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി; എംഎസ്‌സി എല്‍സ 3 കപ്പലിന്റേതെന്ന് സംശയം

മേയ് 25ന് കടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്‌നറിന്റെ ഭാഗം കോവളത്ത് കടലിനടിയില്‍ കണ്ടെത്തി. കപ്പല്‍ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയില്‍ കണ്ടെത്തുന്നത്.

കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്‌നര്‍ ഭാഗം കണ്ടെത്തിയത്. കോവളത്തെ ‘മുക്കം’മലയുടെ തുടര്‍ച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകള്‍ക്ക് ഇടയിലായി മണ്ണില്‍ പുതഞ്ഞ നിലയിലാണിത്. തിരുവനന്തപുരത്തെ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്, കൊച്ചിയിലെ സ്‌കൂബ ഡൈവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണു തിരച്ചില്‍ നടത്തിയത്.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. തൂത്തുക്കുടിവിഴിഞ്ഞംകൊച്ചിമംഗളൂരു കടല്‍മാര്‍ഗം സര്‍വീസ് നടത്തുന്ന എംഎസ്സി എല്‍സ 3 ല്‍ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്.

എന്‍ വാസുവിൻ്റെ അറസ്റ്റ് സൃഷ്ടിച്ച വഴിത്തിരിവ് ആയുധമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം .ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റ് എന്‍ വാസുവിൻ്റെ അറസ്റ്റ് സൃഷ്ടിച്ച വഴിത്തിരിവ് ആയുധമാക്കാന്‍ കോണ്‍ഗ്രസ്. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്.  രാവിലെ  10 ന് ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡൻറുമാർ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, എംപിമാർ എന്നിവർ പങ്കെടുക്കും.

ഭാര്യയും മക്കളുമുണ്ടെന്ന പേരിൽ വൃദ്ധ മാതാവിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് മക്കൾക്ക് ഒളിച്ചോടാനാകില്ലെന്ന് ഹൈകോടതി

ഭാര്യയും മക്കളുമുണ്ടെന്ന പേരിൽ വൃദ്ധ മാതാവിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് മക്കൾക്ക് ഒളിച്ചോടാനാകില്ലെന്ന് ഹൈകോടതി. ഭർത്താവിന്‍റെ സംരക്ഷണയിലാണെങ്കിലും പ്രായമേറിയ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാൻ അവകാശമുണ്ട്. വരുമാന മാർഗമില്ലാത്ത അമ്മക്ക് ജീവിതച്ചെലവ് നൽകേണ്ടത് മക്കളുടെ നിയമപരവും ധാർമികവുമായ കടമയാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.

മാതാവിന് പ്രതിമാസം ജീവിതച്ചെലവ് നൽകാൻ ഉത്തരവിട്ട തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മലപ്പുറം വെളിയംകോട് സ്വദേശിയായ യുവാവ് നൽകിയ റിവിഷൻ ഹരജി തള്ളിയാണ് ഉത്തരവ്.

ഗൾഫിൽ ജോലിക്കാരനായ മകനിൽ നിന്ന് മാസം 25,000 രൂപ ജീവനാംശം തേടി മാതാവ് കുടുംബ കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് പ്രതിമാസം 5000 രൂപ വീതം നൽകാൻ ഉത്തവിട്ടിരുന്നു. ഇതിനെതിരെയാണ് മകൻ കോടതിയെ സമീപിച്ചത്. തനിക്ക് ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കേണ്ടതിനാൽ മാതാവിന് തുക നൽകാനാകില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.

മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്ന പിതാവിന് വരുമാനമുണ്ട്. അമ്മ കന്നുകാലി വളർത്തലിലൂടെ വരുമാനമുണ്ടാക്കുന്നുണ്ടെന്നും വാദിച്ചു. എന്നാൽ, 60 കഴിഞ്ഞ അമ്മ കാലി വളർത്തി ജീവിക്കട്ടെയെന്ന മകന്‍റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു.

മാതാവിന്റെ ക്ഷേമം മക്കൾക്ക് അവഗണിക്കാനാവില്ല. ഭാരതീയ നാഗരിക സുരക്ഷ സംഹിത പ്രകാരം, മാതാവിന്‍റെ സംരക്ഷണം മക്കളുടെ നിയമപരമായ ബാധ്യതയാണ്. തുടർന്ന് കുടുംബ കോടതി ഉത്തരവിൽ ഇടപെടാതെ കോടതി ഹർജി തള്ളുകയായിരുന്നു.

ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ആസൂത്രിത ആക്രമണം അല്ലെന്ന് ഉന്നത വൃത്തങ്ങൾ

ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ആസൂത്രിത ആക്രമണം അല്ലെന്ന് ഉന്നത വൃത്തങ്ങൾ. പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാക്കാത്ത ബോംബാണ്. അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു. ചാവേറിന്റെ രീതി പിന്തുടർന്നില്ല എന്നുമാണ് നിഗമനം. സ്ഫോടനത്തിൽ ഗർത്തം രൂപപ്പെടാതിരുന്നത് ഇതേ കാരണമാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടന സമയത്തും വാഹനം നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് പറയുന്നതിലെ പ്രധാന കാരണമിതാണ്. ചാവേർ ആക്രമണം ആയിരുന്നെങ്കിൽ ഈ വാഹനം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് അതിവേഗത്തിൽ നീങ്ങുകയോ അല്ലെങ്കിൽ ഇടിച്ചുകയറുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഈ സംഭവത്തിൽ അങ്ങനെ ഉണ്ടായില്ല. കൂടാതെ, കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഐഇഡി സജ്ജമായിരുന്നില്ല.

സ്ഫോടനം നടക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത വിവിധ ഇടങ്ങളിൽ പരിശോധന നടന്നിരുന്നു. റെയ്ഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. ഇതാണ് വേഗത്തിലുള്ള ഒരു ആക്രമണത്തിലേക്ക് വഴി വെച്ചതെന്നാണ് വിവരം. ഒപ്പം പ്രതി ചാവേറിന്റെ രീതി പിന്തുടർന്നില്ലെന്നതും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗവേഷക വിദ്യാർത്ഥിക്കെതിരായ ജാതി അധിക്ഷേപം; ഹൈക്കോടതിയെ സമീപിച്ച് സംസ്കൃത വിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരി

കേരള സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ സംസ്‌കൃത വിഭാഗം മോധാവി ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചു. ദലിത് ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഡോ. സി എന്‍ വിജയകുമാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വിജയകുമാരിയുടെ ഹര്‍ജിയില്‍ സര്‍വകലാശാലയോടും പൊലീസിനോടും ഹൈക്കോടതി വിശദീകരണം തേടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിന്റെ പേരില്‍ പരാതി നല്‍കിയത്. ‘നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ’ എന്ന് വിദ്യാര്‍ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായാണ് കേസ്. റിപ്പോര്‍ട്ടില്‍ ഒപ്പിട്ടു നല്‍കുമോ എന്ന് ചോദിച്ചപ്പോഴാണ് ജാതീയ അധിക്ഷേപം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്.

പുത്തൂർ സുവോളജിക്കൽ പാർക്കിൽ 10 മാനുകളെ ചത്ത നിലയിൽ കണ്ടെത്തി

പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രത്യേക ആവാസ വ്യവസ്ഥയിൽ 10 മാനുകളെ ചത്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ ഇവയെ ചത്തനിലയിൽ കണ്ടെത്തിയത്‌. തെരുവുനായ ആക്രമണമാണ്‌ കാരണമെന്ന്‌ സംശയിക്കുന്നു. ഡിയർ സഫാരി പാർക്കിനുള്ളിൽനിന്ന്‌ രണ്ട്‌ തെരുവുനായ്‌ക്കളെ ജീവനക്കാർ പിടികൂടി. അതീവ സുരക്ഷാ സംവിധാനമുള്ള മേഖലയിൽ തെരുവുനായ്‌ക്കൾ കയറിയതിൽ ദുരൂഹതയുണ്ട്‌. സംഭവം സംബന്ധിച്ച്‌ അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചു.


ഉയരത്തിലുള്ള കനത്ത കന്പിവേലി മറികടന്ന്‌ തെരുവുനായ്‌ക്കൾ എങ്ങനെ അകത്തുകയറി എന്നതാണ്‌ സംശയമുണർത്തുന്നത്‌. പുറത്തുനിന്നുള്ള ഇടപെടൽ ഉൾപ്പെടെ എല്ലാ വശങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ ഡോ. പ്രമോദ്‌ ജി കൃഷ്‌ണ, വിജിലൻസ്‌ ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ ജോർജ്‌ പി മാത്യു, ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ്‌ അന്വേഷകസംഘത്തിലുള്ളതെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു.


പ്രാഥമിക പരിശോധനയിൽ മാനുകളുടെ ദേഹത്ത്‌ വീണ്‌ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്‌. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്‌റ്റുമോർട്ടം നടത്തി. റിപ്പോർട്ട്‌ ലഭിച്ചാലേ യഥാർഥ കാരണം വ്യക്തമാകൂ. രാത്രി ഏറെ വൈകിയാണ്‌ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയത്‌. മാനുകളെ പാർക്കിനകത്ത്‌ സംസ്‌കരിച്ചു. തൃശൂർ മൃഗശാലയിൽനിന്ന്‌ പുത്തൂരിലേക്ക്‌ മാറ്റിയ മാനുകളാണ്‌ ചത്തത്‌. സംഭവം അറിഞ്ഞയുടൻ സുവോളജിക്കൽ പാർക്കിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ്‌ നടത്തിയതായി മന്ത്രി കെ രാജൻ പറഞ്ഞു. വനംമന്ത്രിയും റവന്യൂ മന്ത്രിയുമാണ്‌ സുവോളജിക്കൽ പാർക്ക്‌ അധികൃതരുടെ അടിയന്തര യോഗം വിളിച്ചത്‌. പാർക്കിനകത്തുള്ള തെരുവുനായ്‌ക്കളെ നീക്കംചെയ്യാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.

പോരുവഴി , പള്ളിമുറി സന്തോഷ് ഭവനത്തിൽ (ഇടവനാട്ട്) ഗോപാലകൃഷ്ണപിള്ള  നിര്യാതനായി

ശാസ്താംകോട്ട: പോരുവഴി , പള്ളിമുറി സന്തോഷ് ഭവനത്തിൽ (ഇടവനാട്ട്) ഗോപാലകൃഷ്ണപിള്ള (82) (റിട്ട. സി.ആർ.പി.എഫ് )നിര്യാതനായി.  സംസ്കാരം നടത്തി.   ഭാര്യ: ബി. ഇന്ദിരയമ്മ(റിട്ട. ടീച്ചർ )
മക്കൾ: ഇടവനാട്ട് സന്തോഷ്.(കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി.), സതീഷ് ജി,സുമേഷ് ജി.
മരുമക്കൾ: ജയശ്രീ ആർ, ശ്രീലക്ഷ്മി എൻ , ലക്ഷ്മി സി.എസ്.

സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്

ചവറ ഉപജില്ലാ സ്കൂള്‍ കലോത്സവം ഉത്ഘാടനം ചെയ്തു

ചവറ. ഉപജില്ലാ സ്കൂള്‍ കലോത്സവം ശങ്കരമംഗലം ഗവ.എച്ച്.എസ്.എസില്‍ വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ചു.
മനം കുളിര്‍പ്പിക്കുന്ന ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്ന കലാകാഴ്ചകളും നാളെയുടെ കലാരത്നങ്ങളും മാറ്റുരയ്ക്കുന്ന ഈ വര്‍ഷത്തെ ചവറ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ ഉത്ഘാടനം ചെയ്തു.
പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീകല അദ്ധ്യക്ഷയായി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പി.റ്റി.എ, എസ്.എം.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവത്തിന് എല്ലാ ഭാവുകങ്ങളും.

കായംകുളം സബ്ജില്ലാ സ്കൂൾ കലോത്സവം, 26-ാം തവണയും വി വി എച്ച് എസ് എസ്

കായംകുളം. സബ്ജില്ലാ സ്കൂൾ കലോത്സവം: 26-ാം തവണയും വി വി എച്ച് എസ് എസ് കിരീടം നിലനിർത്തി

നവംബർ നാലു മുതൽ 10 വരെ കായംകുളത്ത് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
യൂ പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ ജനറൽ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് (393) നേടിയാണ് ഓവറോൾ നിലനിർത്തിയത്. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി വി വി എച്ച് എസ് എസ് തുടർച്ചയായി ഓവറോൾ കരസ്ഥമാക്കി വരികയാണ്. കൂടാതെ ഈ വർഷം യൂ പി എച്ച് എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സംസ്കൃത ഓവറോളും സ്കൂൾ നേടി. ആലപ്പുഴ ജില്ലാതല മത്സരത്തിൽ 35 ഇനങ്ങളിൽ കുട്ടികൾ മത്സരിക്കും.

കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ആർ രതീഷ് കുമാറും പിടിഎ പ്രസിഡണ്ട് എച്ച് റിഷാദ് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി ഉണ്ണികൃഷ്ണൻ, അഡ്മിനിസ്റ്റേറ്റർ രാജീവ്‌ നായർ സ്റ്റാഫ് സെക്രട്ടറിമാരായ സി എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ സീനിയർ അധ്യാപകരായ ബി കെ ബിജു, അജിത് കുമാർ മാലിനി,ദീപ്തി രവി, വീണാ ചന്ദ്രൻ, ജയകൃഷ്ണൻ, വിനോദ് കുമാർ, രമ്യ,ശ്രീലക്ഷ്മി, അഞ്ചു ശ്രീ,
പി ടി എ അംഗങ്ങളായ പ്രിയലാൽ, സ്മിത, തുടങ്ങിയവരും മത്സരത്തിൽ പങ്കെടുത്ത കുട്ടികളും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു…