28.3 C
Kollam
Tuesday 29th September, 2026 | 09:22:28 PM
Home Blog Page 1272

കമ്യൂണിസത്തോട് വിധേയത്വം പുലർത്താത്ത നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന്  എം.എ. ബേബി

കൊല്ലം. കമ്യൂണിസത്തോട് വിധേയത്വം പുലർത്താത്ത നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി.സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയെ പ്രത്യേക തലത്തിലേക്ക് കൊണ്ടുപോയതിനാലാണ് അദ്ദേഹം കമ്യൂണിസത്തോട് വിധേയത്വം പുലർ ത്താത്തത്. മതവിമുക്തമായ ആത്മീയതയെ അദ്ദേഹം സ്നേഹിച്ചുവെന്നും എം എ ബേബി പറഞ്ഞു. കൊല്ലം എസ്എൻ കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച കെ.പി. അപ്പൻ അനുസ്മരണവും കെ.പി. അപ്പൻ ചെയർ ഉദ്ഘാടനവും നിർവഹിക്കുകയായിരു ന്നു അദ്ദേഹം.


സ്വതന്ത്രമായ അസ്തിത്വമുള്ള സർഗാത്മക പ്രവർത്തനമാണ് കെ.പി.അപ്പൻ നടത്തിയതെന്നു സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി. മതവിമുക്തമായ ആത്മീയതയെ അദ്ദേഹം സ്നേഹിച്ചു. എഴുതുന്ന വാക്കുകളോടും അദ്ദേഹം അത്യധികം സ്നേഹം പുലർത്തിയെന്നും എം എ ബേബി .



സൂക്ഷ്മ സംഗീതത്തിന്റെ സാന്നിധ്യമുള്ള നിരൂപണമാണ് കെ.പി. അപ്പൻ നടത്തിയതെന്ന് ബേബി അനുസ്മരിച്ചു. കൊല്ലം ശ്രീനാരായണ കോളജ് മലയാള വിഭാഗം നടത്തിയ കെ.പി.അപ്പൻ അനുസ്മരണവും കെ.പി.അപ്പൻ ചെയർ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹഗായകനായ കുമാരനാശാന്റെ കൃതികൾ കെ പി അപ്പനെ വളരെ സ്വാധീനിച്ചിരുന്നു. അപ്പന്റെ കൃതികളിലും പെരുമാറ്റത്തിലും ആ സ്നേ ഹം കാണാനാകുമെന്നും എം എ ബേബി പറഞ്ഞു.

കെ പി അപ്പന്  ഏറ്റവും കൂടുതൽ സ്നേഹമുണ്ടായിരുന്നത് അദ്ദേഹം സംസാരിക്കുന്നതിനും എഴുതുന്നതിനും തിരഞ്ഞെടുത്ത വാക്കുകളോടാണെന്നും
എം എ ബേബി കൂട്ടിച്ചേർത്തു.ചടങ്ങിൽ കോളേജ് മലയാള വിഭാഗം മേധാവി എസ്. ജയൻ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ എസ്. ലൈജു, പിടിഎ സെക്രട്ടറി എസ്. ശങ്കർ, പി.സി. റോയ്, മുൻ പ്രിൻസിപ്പൽ എസ്. വി. മനോജ്, കെ പി അപ്പൻ്റ ശിഷ്യർ തുടങ്ങിയവർ നേതൃത്വം നൽകി



ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഭദ്രാചലം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് അന്നവാരത്തേയ്ക്ക് പോകുകയായിരുന്ന ബസില്‍ 30 ലധികം യാത്രക്കാരുണ്ടായിരുന്നു.
പ്രാഥമിക വിവരം അനുസരിച്ച് കുറഞ്ഞത് ഒമ്പത് പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. പരിക്കേറ്റ 22 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് പറ്റിയവര്‍ എല്ലാവരും ചിറ്റൂര്‍ ജില്ലയിലുള്ളവരാണ്.
രാജുഗരിമെട്ട വളവിന് സമീപമാണ് സംഭവം. വാഹനം റോഡില്‍ നിന്ന് തെന്നി മാറി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെൻ്റ് പ്ലാറ്റിനം ജൂബിലി സമ്മേളനവും ഐക്യ ക്രിസ്മസ് ആഘോഷവും 14 ന് കവടിയാറിൽ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​യ യൂ​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് (യു​സി​എം) പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ.14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ദേ​വാ​ല​യ​ത്തി​ൽ ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷ​വും പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ്മേ​ള​ന​വും ന​ട​ക്കും. മ​ല​ങ്ക​ര​ കത്തോലിക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സാ​ൽ​വേ​ഷ​ൻ ആ​ർ​മി സം​സ്ഥാ​നാ​ധി​പ​ൻ കേ​ണ​ൽ പ്ര​കാ​ശ് ച​ന്ദ്രപ്ര​ധാ​ൻ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. ജി​ല്ല​യി​ലെ 16 ക്വ​യ​ർ ടീ​മു​ക​ൾ കാ​ര​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ത​ല​സ്ഥാ​ന​ത്ത് 1951-ൽ ​സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കംകു​റി​ച്ച യൂ​ണൈ​റ്റ​ഡ് ക്രി​സ്മ​സ് സെ​ലി​ബ്രേ​ഷ​ൻ​സ് ക​മ്മി​റ്റി (യു​സി​സി​സി) 1991-ൽ ​യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് (യു​സി​എം) എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു.

ആ​ർ​ച്ച്ബി​ഷ​പ് ബെന​ഡി​ക്റ്റ് മാ​ർ ഗ്രി​ഗോ​റി​യോ​സ് 1951-ൽ ​നി​യു​ക്ത ബി​ഷ​പ്പാ​യി ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​തു മു​ത​ൽ കാ​ലം ചെ​യ്യു​ന്ന​തു​വ​രെ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വം വ​ഹി​ച്ചു. മേ​നാം​തോ​ട്ട​ത്തി​ൽ എം.​കെ. കു​ര്യാ​ക്കോ​സ് തു​ട​ക്കം മു​ത​ൽ 20 വ​ർ​ഷ​ക്കാ​ലം പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം കൂ​ടാ​തെ ഈ​സ്റ്റ​ർ, സെ​ന്‍റ് തോ​മ​സ് ദി​നം, സ​ഭൈ​ക്യ​വാ​രം, പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ങ്ങ​ൾ, ഇ​ന്‍റ​ർ ച​ർ​ച്ച്, ഇ​ന്‍റ​ർ സ്കൂ​ൾ ക​ലാ​മ​ത്സ​ര​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, വൈ​ദീ​ക സ​മ്മേ​ള​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, ജീ​വ​കാ​രു​ണ്യ ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു.

വ്യ​ത്യ​സ്ഥ സ​ഭ​ക​ളി​ലെ എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ചി​രി​ക്കാ​നും പൊ​തു​വാ​യ കാ​ര്യ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​വാ​നും ച​ർ​ച്ച ചെ​യ്യു​വാ​നു​മു​ള്ള ഐ​ക്യ​വേ​ദി എ​ന്ന നി​ല​യി​ൽ യു​സി​എ​മ്മി​ന്‍റെ പ്ര​സ​ക്തി ഇന്ന് ഏ​റെ വ​ർ​ധി​ച്ചി​രി​ക്കു​ന്നു​വെന്നു ദീ​ർ​ഘ​കാ​ലം യു​സി​എ​മ്മി​നെ ന​യി​ച്ച ഡോ. ​കോ​ശി എം. ​ജോ​ർ​ജ് പ​റ​ഞ്ഞു.

ബെ​യ്സി സ​ഖ​റി​യ- പ്ര​സി​ഡ​ന്‍റ്, ഡോ.​കോ​ശി എം. ​ജോ​ർ​ജ് -പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ, ബി​ജു ഉ​മ്മ​ൻ-​സെ​ക്ര​ട്ട​റി, വ​ൽ​സാ ജോ​ണ്‍ – ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ൾ​പ്പെ​ട്ട ആ​ഘോ​ഷ ക​മ്മി​റ്റി​യാ​ണ് 75-ാമ​ത് ഐ​ക്യ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; എ പത്മകുമാറിന് ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ എ. പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിലെ ജാമ്യ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മ കുമാർ പറഞ്ഞത്. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പ് കൂടിയാണ് പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയിലൂടെ വ്യക്തമാക്കിയത്.
രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ കേസിലും പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

ഓ മൈ ഗോൾഡ്!… ഒറ്റയടിക്ക് കൂടിയത് 1400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് 1400 രൂപ കൂടി. 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.


കുറഞ്ഞ വിലയ്ക്ക് ഓഹരി, തുടര്‍ച്ചയായ നഷ്ടത്തിന് പിന്നാലെ തിരിച്ചുകയറി വിപണി; സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു, രൂപയ്ക്ക് നഷ്ടം
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്.

ലക്ഷ്മി പത്മ ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചു: വിടവാങ്ങൽ കുറിപ്പ് ശ്രദ്ധേയമാകുന്നു

പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചു; പുതിയ ദൗത്യത്തിലേക്ക്

പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ന്യൂസ് മലയാളം ചാനലിലെ തന്റെ ഒന്നര വർഷത്തെ സേവനം അവസാനിപ്പിച്ച് രാജിവച്ചു. പുതിയൊരു ദൗത്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നും, കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും ലക്ഷ്മി പത്മ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ന്യൂസ് മലയാളം ചാനലിൻ്റെ തുടക്കം മുതൽ തന്നെ നിർണ്ണായക പങ്ക് വഹിച്ച ലക്ഷ്മി പത്മയുടെ രാജി മാധ്യമരംഗത്ത് ചർച്ചയായിട്ടുണ്ട്. സ്ഥാപനത്തിൽ നിന്ന് ഏറെ സംതൃപ്തിയോടെയാണ് വിടവാങ്ങുന്നതെന്നും, തൻ്റെ കരിയറിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടമായിരുന്നു കഴിഞ്ഞ ഒന്നരക്കൊല്ലമെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പുതിയ ദൗത്യത്തിലേക്ക്

ന്യൂസ് മലയാളത്തിലെ സൗഹൃദങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വാചാലയായ ലക്ഷ്മി പത്മ, തൻ്റെ ജീവിതത്തിലെ വളരെ അർത്ഥവത്തായ കാലമായി ഈ ഒന്നരക്കൊല്ലത്തെ ഹൃദയത്തോട് ചേർക്കുമെന്നും അറിയിച്ചു. രാജി പുതിയൊരു ദൗത്യത്തിൻ്റെ ഭാഗമാകാനാണെന്ന് സൂചന നൽകിക്കൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

എനിക്ക് വളരെ ഇഷ്ട്മുള്ള ഈ ജോലിയിൽ പുതിയൊരു ചുമതല വഹിക്കാൻ.. പുതിയൊരു ദൗത്യത്തിന്റെ ഭാഗം ആകാനാണ് ഈ രാജി എന്ന് കൂടി പറയട്ടെ.. ബാക്കി ഒക്കെ പിന്നാലെ പറയാം…

ലക്ഷ്മി പത്മ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചിറങ്ങുന്നു..

കഴിഞ്ഞ ഒന്നരക്കൊല്ലം എന്റെ കരിയറിലും ജീവിതത്തിലും വളരെ നിർണായകമായിരുന്നു . പുതുതായി തുടങ്ങുന്ന ഒരു ചാനലിന്റെ ഭാഗമാകാനും അതിനെ മലയാളത്തിൽ ഇന്ന് എല്ലാവരും അംഗീകരിക്കുന്ന ആധികാരിക ശബ്ദമാക്കാനും പ്രവർത്തിച്ചവരുടെ ഒപ്പം എനിക്കും കുറച്ച് കാലം യാത്ര ചെയ്യാൻ ആയതിൽ അഭിമാനവും സംതൃപ്തിയും.സന്തോഷത്തോടെ മാത്രമേ ഈ ഓഫീസിലേക്ക് ഞാൻ പഞ്ച് ചെയ്തു കയറിയിട്ടുള്ളൂ.തർക്കങ്ങളും വിയോജിപ്പുകളും ഒന്നും ആ കെട്ടിടത്തിന് വെളിയിലേക്ക് കൊണ്ട് പോകേണ്ടിയും വന്നിട്ടില്ല.ഓഫീസിൽ നിന്നും മനസമാധാനത്തോടെയും സംതൃപ്തിയോടെയും വന്നു കിടന്നുറങ്ങാൻ എനിക്ക് ഇക്കഴിഞ്ഞ ഓരോ ദിവസവും കഴിഞ്ഞിട്ടുണ്ട്.എല്ലാവിധ സ്വാതന്ത്ര്യത്തോടെയും വാർത്തയിൽ ഇടപെടാനും സംവദിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ തോളിൽ ഏറ്റാനും എല്ലാം ന്യൂസ് മലയാളത്തിൽ ഇടമുണ്ടായിരുന്നു.വാർത്തയുടെ ഒരു കടിഞ്ഞാണും കയ്യിലെടുക്കാത്ത ചെയർമാൻ ഷകിലൻ സാറും എംഡി സിദ്ദിഖ് സാറും ഞങ്ങൾ ജേർണലിസ്റ്റുകൾക്ക് വാർത്താ സ്വതന്ത്ര്യത്തിന്റെ പുതിയ ആകാശമാണ് ഒരുക്കുന്നത്.ആ ആകാശം വിടുമ്പോ ഉള്ളിൽ നിറയെ കൃതജ്ഞത ഉണ്ട് ..നിറവ് ഉണ്ട് ..സംതൃപ്തി ഉണ്ട്.ഇടയ്ക്കൊക്കെ വഴക്കിടും എങ്കിലും 😜ന്യൂസ് ഡയറക്ടർമാർ ഹർഷൻ ചേട്ടനും സനീഷേട്ടനും തന്ന സ്നേഹം.. പിന്തുണ ..സൗഹൃദം..എല്ലാം ന്യൂസ് മലയാളം ജീവിതത്തെ നിറവുള്ളതാക്കി.ഒരുപാട് ബലമുള്ള ആഴമുള്ള സൗഹൃദങ്ങൾ എന്നിലേക്ക് കൊണ്ട് വന്ന ഇടം കൂടി ആണ് ന്യൂസ് മലയാളം ❤️. ജീവിതത്തിലെ വളരെ അർത്ഥവത്തായ കാലമായി ഇക്കഴിഞ്ഞ ഒന്നരക്കൊല്ലത്തെ ഞാൻ ഹൃദയത്തോട് ചേർക്കും.എല്ലാവരോടും നന്ദി ..സ്നേഹം ❤️എനിക്ക് വളരെ ഇഷ്ട്മുള്ള ഈ ജോലിയിൽ പുതിയൊരു ചുമതല വഹിക്കാൻ..പുതിയൊരു ദൗത്യത്തിന്റെ ഭാഗം ആകാനാണ് ഈ രാജി എന്ന് കൂടി പറയട്ടെ..ബാക്കി ഒക്കെ പിന്നാലെ പറയാം…

കടപ്പാട്: ലക്ഷ്മി പത്മ / ഫേസ്ബുക്ക്

റിസര്‍വ് ബാങ്കില്‍ സമ്മര്‍ പ്ലേസ്മെന്റ്; പ്രതിമാസം സ്‌റ്റൈപ്പെന്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് അവസരം

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും ബാങ്കിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും മാര്‍ഗനിര്‍ദേശത്തില്‍ പ്രസക്തമായ മേഖലകളില്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം.

ബാങ്കിന്റെ വിവിധ ഓഫീസുകളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ പ്ലേസ്മെന്റ് പദ്ധതി വഴിയാണ് അവസരം. ഏപ്രില്‍മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പരമാവധി മൂന്നു മാസത്തേക്കായിരിക്കും സമ്മര്‍ പ്ലേസ്മെന്റ്.

യോഗ്യത
മാനേജ്‌മെന്റ്/സ്റ്റാറ്റിസ്റ്റിക്‌സ്/ലോ/കൊമേഴ്‌സ്/ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/ബാങ്കിങ്/ഫൈനാന്‍സ് എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിലോ ഇന്റഗ്രേറ്റഡ് അഞ്ചുവര്‍ഷ കോഴ്‌സിലോ അല്ലെങ്കില്‍ നിയമത്തിലെ മൂന്നുവര്‍ഷ ഫുള്‍ ടൈം പ്രൊഫഷണല്‍ ബാച്ച്ലര്‍ പ്രോഗ്രാമിലോ രാജ്യത്തെ പ്രമുഖസ്ഥാപനത്തിലോ കോളേജിലോ പഠിക്കുന്നവര്‍ ആയിരിക്കണം. പഠനം, ഇവയില്‍ ഒരു പ്രോഗ്രാമിന്റെ അന്തിമ വര്‍ഷത്തിന്റെ തൊട്ടുതലേവര്‍ഷം ആയിരിക്കണം.

റിസര്‍വ് ബാങ്കിന്റെ നിശ്ചിത കണ്‍ട്രോള്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രോജക്ട് ചെയ്യേണ്ടത്. പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ കണ്‍ട്രോള്‍ ഓഫീസിലാണ് തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രവര്‍ത്തിക്കേണ്ടത്. അപേക്ഷയില്‍ ഒരു കണ്‍ട്രോള്‍ ഓഫീസേ രേഖപ്പെടുത്താവൂ. കേരളത്തില്‍ പഠിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ തിരുവനന്തപുരത്തുള്ള റിസര്‍വ് ബാങ്ക് ഓഫീസിലാണ് പ്രോജക്ട് ചെയ്യേണ്ടത്.

സ്‌റ്റൈപ്പെന്‍ഡ്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ നിരക്കില്‍ സ്‌റ്റൈപ്പെന്‍ഡ് അനുവദിക്കും.

അപേക്ഷ
opportunities.rbi.org.in വഴി ഡിസംബര്‍ 15 വരെ നല്‍കാം. ബിരുദതലത്തിലെ മാര്‍ക്ക് ശതമാനം രണ്ടു ദശാംശസ്ഥാനങ്ങളിലേക്ക് കറക്ട് ചെയ്ത് അപേക്ഷയില്‍ രേഖപ്പെടുത്തണം. സിജിപിഎ/എസ്ജിപിഎ എങ്കില്‍ അത് ശതമാനമാക്കിമാറ്റി നല്‍കണം.

ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കുള്ള ഇന്റര്‍വ്യൂ ജനുവരി/ഫെബ്രുവരിയില്‍ നടത്തും. ഔട്ട് സ്റ്റേഷന്‍ അപേക്ഷകര്‍ക്ക് സമ്മര്‍ പ്ലേസ്മെന്റ് പ്രോജക്ടില്‍ പങ്കെടുക്കുന്നതിലേക്ക് വേണ്ടിവരുന്ന യാത്രാചെലവ് തിരിച്ചുനല്‍കും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു അന്വേഷണ സംഘം മതി

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസുകളിൽ ഏകീകൃത അന്വേഷണം

പോലീസ് ഹെഡ്കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും

രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൻറെ കീഴിലേക്ക് ആദ്യ കേസും മാറ്റി

പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ AIG ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല

ആദ്യത്തെ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പോലീസിനു ആയിരുന്നു

സിറ്റി പോലീസിന്റെ അന്വേഷണത്തിലെ അതൃപ്തിയും കേസ് മാറ്റാൻ കാരണമായി

ആദ്യ അന്വേഷണത്തിൽ വിവരങ്ങൾ ചോർന്നതായി സംശയമുണ്ട്

ഒളിവിലായിരുന്ന രാഹുലിനെ കണ്ടെത്താൻ കഴിയാഞ്ഞതും അതൃപ്തിക്ക് കാരണമായി

കൂടുതൽ പരാതികൾ വന്നാൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ കൂടിയാണ് ഒറ്റ SIT യിലേക്ക് അനേഷണം മാറ്റിയത്

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ  തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്. കോടതി പരാതിക്കാരുടെ മൊഴി കൃത്യമായി പരിഗണിച്ചില്ലെന്നും, ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കാൻ  സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പിൽ നൽകിയത്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ അഭിഭാഷകനുമായി ചർച്ച നടത്തി

അഡ്വ.എസ്.രാജീവിൻ്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് കണ്ടത്

ഇന്നലെ രാത്രി 11 മണിക്കായിരുന്നു കൂടിക്കാഴ്ച്ച

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ

മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും. നിരവധി കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാകുന്നത്. വൃത്തിയില്ലായ്മയ്ക്ക് പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ ഇവയും താരനു കാരണമാകും.

താരൻ അകറ്റുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം.

ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നത് വഴിയും പ്രകൃതിദത്തമാർഗങ്ങളിലൂടെയും താരൻ പൂർണമായി അകറ്റാൻ സാധിക്കും. താരൻ അകറ്റുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം.

തലയോട്ടിയുടെ മോയ്സ്ചറൈസർ ആയി വെളിച്ചെണ്ണ പ്രവർത്തിക്കും

തലയോടിന്റെ മോയ്സ്ചറൈസർ ആയി വെളിച്ചെണ്ണ പ്രവർത്തിക്കും. നാരങ്ങയ്ക്ക് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് താരനു കാരണമാകുന്ന സൂക്ഷ്മാണുക്കളെ തടയുന്നു. ആന്റിഫംഗൽ ഗുണങ്ങളുള്ളതിനാൽ വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കും. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് തലയിൽ ചേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.

ആര്യവേപ്പ്

ആര്യവേപ്പ് പേസ്റ്റാക്കിയ ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. വേപ്പിന്റെ ശക്തമായ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കുക ചെയ്യുന്നു.

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ താരൻ അകറ്റുന്നു

കറ്റാർവാഴ വരണ്ട തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കാനും ജലാംശം നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ താരൻ അടരുന്നത് കുറയ്ക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും.

പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും. മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുക. 15–20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം.

സവാള നീര് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും

സവാള നീര് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. സവാളയിലെ ആന്റിഫംഗൽ/ആന്റി ബാക്ടീരിയൽ ഗുണങ്ങളും സൾഫറും താരന് പരിഹാരമായി ഉപയോഗിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കാണ് കൊണ്ടുപോയത്. ഒന്നാം പ്രതി പെരുമ്പാവൂർ‌ വേങ്ങൂ‌ർ നടുവിലേക്കുടിയിൽ എൻ എസ് സുനിൽകുമാർ (പൾസർ സുനി- 37), രണ്ടു മുതൽ ആറു വരെ പ്രതികളായ തൃശൂർ

കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയിൽ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച് സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവരാണ് പൊലീസ് വാഹനത്തിലുള്ളത്.

ജയിലിനുള്ളിൽ വൈദ്യപരിശോധന നടത്തിയ ശേഷം എട്ടേകാലോടെയാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. പതിനൊന്നുമണിക്ക് മുമ്പ് കോടതിയിൽ എത്തിച്ചേരും. ആറ് പേരും കുറ്റക്കാരാണെന്ന് ഈ മാസം എട്ടാം തീയതി കോടതി കണ്ടെത്തിയിരുന്നു.കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ , ബലപ്രയോഗം, ഐടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

പൾസർ സുനിക്കെതിരെ ചുമത്തിയ ഭീഷണിക്കുറ്റം നീക്കിയിരുന്നു. രണ്ടു മുതൽ ആറുവരെ പ്രതികൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനിൽക്കും. സിം കാർഡ് നശിപ്പിച്ചതിന് രണ്ടാം പ്രതി മാർട്ടിനെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.