ആലപ്പുഴ. വാഹനപരിശോധനക്കിടെ പരിക്കേറ്റ യുവാവിനെ പോലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി. എറണാകുളം കണ്ണമാലി പോലീസിനെതിരെയാണ് ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ പരാതി. വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്കും പോലീസുകാരനും പരിക്കേറ്റു.
ഫോർട്ട് കൊച്ചിയിൽ നിന്ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങിയ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രനും രാഹുൽ സാബുവിനുമാണ് ദുരനുഭവം. എറണാകുളം ചെല്ലാനം ഹാർബറിന് സമീപത്ത് രാത്രി ഒന്നരയോടെ പോലീസ് ബൈക്കിന് കൈ കാണിച്ചു. നിർത്താനൊരുങ്ങിയ വാഹനം പോലീസ് കടന്നു പിടിച്ചതോടെ മറിഞ്ഞു വീണു. അപകടത്തിൽ അനിലിന്റെ മൂക്കിന്റെ പാലം തകർന്നു. മുഖത്ത് ഗുരുതര പരിക്ക്. കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിപിഓ സാബുമോനും ഗുരുതര പരിക്കേറ്റു. അനിലിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് പരാതി.
ആരോപണം കണ്ണമാലി പോലീസ് നിഷേധിച്ചു. വാഹന പരിശോധനക്കിടെ പോലീസുകാർക്കിടയിലേക്ക് യുവാക്കൾ ബൈക്ക് ഇടിച്ചു കയറ്റിയെന്നാണ് വിശദീകരണം. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കളാണ് വേണ്ടെന്ന് പറഞ്ഞതെന്നും പോലീസ് പറയുന്നു. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു. ഗുരുതര പരിക്കേറ്റ അനിലിനെയും സിപിഓ സാബുമോനെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. പോലീസിനെതിരെ അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകി.
വാഹനപരിശോധനക്കിടെ പരിക്കേറ്റ യുവാവിനെ പോലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി
85 ലക്ഷം രൂപയുടെ കവർച്ചാ കേസിലെ പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി
ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ദേശീയപാതയിൽ നടന്ന 85 ലക്ഷം രൂപയുടെ കവർച്ചാ കേസിലെ പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി. ഡൽഹി-ലഖ്‌നൗ ദേശീയപാതയിൽ ഡിസംബർ 15-നാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്.
കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ യുപി പൊലീസും കേരള പൊലീസും ചേർന്നാണ് പിടികൂടിയത്. ഹാപ്പൂർ ഭാഗത്ത് വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്.
സംഭവത്തിന് ശേഷം പ്രതികളിൽ ഒരാൾ കേരളത്തിലേക്ക് കടന്നതായി ഉത്തർപ്രദേശ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കൊച്ചിയിൽ ഒളിത്താവളം കണ്ടെത്തിയത്.
പ്രതിയെ പിടികൂടിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി യുപിയിലേക്ക് കൊണ്ടുപോയി. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഹൈവേ റോബറി സംഘങ്ങൾ ഇത്തരത്തിൽ സംസ്ഥാനം വിട്ട് ഒളിവിൽ പോകുന്നത് പതിവാകുന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
കൊച്ചിയിലെ താമസസ്ഥലത്ത് പ്രതിയെ സഹായിച്ചവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കുന്നത്തൂർ താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ്/വൈസ് പ്രസിഡൻ്റുമാർ ഇവരാകാൻ സാധ്യത
ശാസ്താംകോട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ്/വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും.കുന്നത്തൂർ താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെ പ്രസിഡൻ്റ്,വൈസ് പ്രസിഡൻ്റ സ്ഥാനങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്.7 പഞ്ചായത്തുകളിൽ മൈനാഗപ്പള്ളി,ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട,കുന്നത്തൂർ,പോരുവഴി എന്നീ 5 പഞ്ചായത്തുകളിൽ എൽഡിഎഫിനും ശൂരനാട് തെക്ക്,ശൂരനാട് വടക്ക് പഞ്ചായത്തുകളിൽ യുഡിഎഫിനുമാണ് മുൻതൂക്കം.എൽഡിഎഫിലെ ധാരണ പ്രകാരം മൈനാഗപ്പള്ളിയിൽ രണ്ടര വർഷം വീതം പ്രസിഡൻ്റ് പദവി സിപിഐയും സിപിഎമ്മും വീതം വച്ച് എടുക്കും.സിപിഐയിലെ രജനി സുനിൽ ആദ്യ ടേമിൽ പ്രസിഡൻ്റും സിപിഎമ്മിലെ വേണുഗോപാൽ വൈസ്. പ്രസിഡൻ്റുമാകാനാണ് സാധ്യത.പടിഞ്ഞാറെ കല്ലടയിൽ സിപിഎമ്മിലെ അംബിക പ്രസിഡൻ്റും സിപി.ഐയിലെ കെ.ബി അജിത് വൈസ് പ്രസിഡൻ്റുമാകും.ശാസ്താംകോട്ടയിൽ ആദ്യ 3 വർഷം സിപിഎമ്മും 2 വർഷം സിപിഐയും പ്രസിഡൻ്റ് സ്ഥാനം പങ്കിടും.ആദ്യ ടേമിൽ ഇസഡ് ആൻ്റണി പ്രസിഡൻ്റ് ആകാനാണ് സാധ്യത.സിപിഐയിലെ ബിന്ദു രാധാകൃഷ്ണൻ വൈസ്. പ്രസിഡൻ്റുമാകും.പോരുവഴിയിലും ആദ്യ 3 വർഷം സിപിഎമ്മും 2 വർഷം സിപിഐയും പ്രസിഡൻ്റ് സ്ഥാനം പങ്കിടും.ആദ്യ ടേമിൽ ബിനു ഐ.നായർ പ്രസിഡൻ്റും മോഹനൻ വൈസ് പ്രസിഡൻ്റുമാകും.കുന്നത്തൂർ പഞ്ചായത്തിൽ ആദ്യ 2 വർഷം സിപിഐയും അടുത്ത 3 വർഷം സിപിഎമ്മിനും പ്രസിഡൻ്റ് സ്ഥാനം ലഭിക്കും.സിപിഐയിലെ പി.ടി അനുപമ പ്രസിഡൻ്റും സിപിഎമ്മിലെ രജനി വൈസ് പ്രസിഡൻ്റുമാകും.ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിലെ ആശാ രമേശ് പ്രസിഡൻ്റും ലൈലാബീവി വൈസ് പ്രസിഡൻ്റുമാകും.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ ശ്രീലക്ഷ്മി പ്രസിഡൻ്റും ബിജു പട്ടാറ വൈസ് പ്രസിഡൻ്റുമാകാനാണ് സാധ്യത.പ്രസിഡൻ്റ് സ്ഥാനത്തേക്ക്
പട്ടികജാതി വനിത സംവരണമുള്ള
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ഐവർകാല ഡിവിഷനിൽ നിന്നുള്ള സിപിഎം അംഗം രശ്മി രജ്ഞിത്ത് പ്രസിഡൻ്റും കുന്നത്തൂർ ഡിവിഷനിൽ നിന്നുള്ള സിപിഐ അംഗം ശിവശങ്കരപിള്ള
വൈസ് പ്രസിഡൻ്റുമാകും.ഇരുവരും കുന്നത്തൂർ സ്വദേശികളാണ്.ആദ്യ 2 വർഷം പ്രസിഡൻ്റ് സ്ഥാനം സിപിഐക്ക് ലഭിക്കുമായിരുന്നെങ്കിലും അവർക്ക് പട്ടികജാതി വനിത അംഗം ഇല്ലാത്തതിനാൽ 5 വർഷവും പ്രസിഡൻ്റ് സ്ഥാനം സിപിഎമ്മിന് തന്നെ ലഭിക്കും.രശ്മി 2 തവണ കുന്നത്തൂർ പഞ്ചായത്ത് അംഗവും ശിവശങ്കരപിള്ള കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നവരാണ്.
എംഡിഎംഎ യും മയക്കുമരുന്ന് ഗുളികകളുമായി തേവലക്കരയിൽ യുവാവ് എക്സൈസിൻ്റെ പിടിയിൽ
കരുനാഗപ്പള്ളി .ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തേവലക്കര ഭാഗത്ത് നടത്തിയ റെയ്ഡിൽ തേവലക്കര പാലയ്ക്കൽ പാലോട്ടുവീട്ടിൽ ബാബുക്കുട്ടൻ മകൻ ബിപിൻ (24 ) എന്നയാളെ 12.266 ഗ്രാം MDMA യും 5.65 ഗ്രാം നൈട്രസെപം ഗുളികകളുമായി അറസ്റ്റ് ചെയ്ത് NDPS കേസ് എടുത്തു. ക്രിസ്തുമസ് -ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുത്തത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി എ അജയകുമാർ, എസ് ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് H, അൻസാർ B, നിധിൻ, രജിത്ത് കെ പിള്ള, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ പി എന്നിവരും ഉണ്ടായിരുന്നു. വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കേസ് ആയതിനാൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നഗരസഭകളില്‍ അധ്യക്ഷര്‍ ചുമതലയേറ്റു
പരവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണായി കൊച്ചാലുംമൂട് വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജെ.ജയലാല്‍ ഉണ്ണിത്താന്‍ ചുമതലയേറ്റു. വരണാധികാരിയും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായ സി എ അനിതയുടെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ആകെ 32 വോട്ടുകളില്‍ ജെ ജയലാല്‍ ഉണ്ണിത്താന്‍ 20 വോട്ടുകളും വി എസ് രാജീവ് 6 വോട്ടുകളും പരവൂര്‍ സജീബ് 5 വോട്ടുകളും നേടി. ഫലപ്രഖ്യാപനത്തിനുശേഷം വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പരവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി പുതിയകാവ് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എച്ച് ആമിന ചുമതലയേറ്റു. ആകെ 32 വോട്ടുകളില്‍ 20 വോട്ടുകള്‍ നേടി. എച്ച് ആമിനയ്ക്ക് ചെയര്‍പേഴ്‌സണ്‍ ജെ.ജയലാല്‍ ഉണ്ണിത്താന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കരുനാഗപ്പള്ളി ചെയര്‍പേഴ്‌സണായി താച്ചേയില്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി.സോമരാജന്‍ ചുമതലയേറ്റു. വരണാധികാരിയായ ജി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ആകെ പോള്‍ ചെയ്ത 37 വോട്ടുകളില്‍ 19 വോട്ടുകള്‍ നേടി. ഫലപ്രഖ്യാപനത്തിനുശേഷം വരണാധികാരി ജി.ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണായി കണ്ണമ്പള്ളി വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിന ജോണ്‍സണ്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 37 വോട്ടുകളില്‍ 19 വോട്ടുകള്‍ നേടി. ബിന ജോണ്‍സന് ചെയര്‍പേഴ്‌സണ്‍ പി.സോമരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണായി ഇ.ടി.സി വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അനിത ഗോപകുമാര്‍ ചുമതലയേറ്റു. വരണാധികാരിയായ കൊട്ടാരക്കര എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പള്‍ കെ.അനുവിന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ഷീബ ജോജോ ഏഴ് വോട്ടും അനിത ഗോപകുമാര്‍ 17 വോട്ടും നേടി. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണായി കുലശേഖരനല്ലൂര്‍ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ ഷാജു ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 30 വോട്ടുകളില്‍ 17 വോട്ട് നേടി. എ ഷാജുവിന് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണായി കോമളംകുന്ന് വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എ രാജഗോപാല്‍ ചുമതലയേറ്റു. വരണാധികാരിയായ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍) സി.കെ ഹാബിയുടെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ജി ജയപ്രകാശ് 14 വോട്ടും എം എ രാജഗോപാല്‍ 21 വോട്ടും നേടി. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണായി അഷ്ടമംഗലം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ പ്രഭ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 36 വോട്ടുകളില്‍ 21 വോട്ടുകള്‍ നേടി. കെ പ്രഭയ്ക്ക് ചെയര്‍പേഴ്‌സണ്‍ എം എ രാജഗോപാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
തലയിരിക്കുമ്പോൾ…; CPIM നേതൃത്വത്തെ തിരുത്തി ജില്ലാ ഘടകങ്ങൾ
തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ഭരണവിരുദ്ധ
വികാരവും ശബരിമല സ്വർണകൊളളയും
ബാധിച്ചെന്ന് CPIM ജില്ലാ ഘടകങ്ങൾ
സർക്കാരിനോടുളള എതിർപ്പ് പരാജയത്തിന്
കാരണമായിട്ടുണ്ട്
വർദ്ധിപ്പിച്ച പെൻഷനും കുടിശികയും
വിതരണം ചെയ്തിരുന്നില്ലെങ്കിൽ തോൽവി
കനത്തതാകുമായിരുന്നു
പ്രാദേശിക ഭരണകൂടങ്ങളോടുളള
എതിർപ്പും തോൽവിക്ക് കാരണമായി
തുടർച്ചയായി എൽ.ഡി.എഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും തോറ്റു
എതിർ പ്രചരണങ്ങളെ മറികടക്കാൻ പാർട്ടിക്ക്
കഴിയുന്നില്ല
സംഘടനാ ദൌർബല്യങ്ങളും തോൽവിയിൽ
പങ്കുവഹിച്ചതായി ജില്ലാ ഘടകങ്ങൾ
ക്ഷേത്രനഗരികളിൽ ശബരിമല തിരിച്ചടി
ആയില്ലെങ്കിലും മറ്റ് ചില സ്ഥലങ്ങളിൽ
തോൽവിക്ക് കാരണമായി
പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തത്
എന്താണെന്ന ചോദ്യവും നേരിടേണ്ടി വന്നു
ചിലയിടങ്ങളിൽ ന്യൂനപക്ഷവോട്ടുകളുടെ
കേന്ദ്രീകരണവും സംഭവിച്ചു
ന്യൂനപക്ഷ വോട്ടുകൾ അനുകൂലമായി
ലഭിച്ച സ്ഥലങ്ങളുമുണ്ടെന്ന് ജില്ലാ
ഘടകങ്ങൾ
നേതാക്കളുടെ അമിത ആത്മവിശ്വാസവും
തോൽവിക്ക് കാരണമായി
സ്ഥാനാർത്ഥി നിർണയവും നേതൃത്വത്തിൻെറ
വീഴ്ചകളും തോൽവിയിൽ പങ്കുവഹിച്ചതായും
ജില്ലകൾ
ഫോണിൻ്റെ തിരിച്ചടവ് അടവ് തെറ്റിയതിന് യുവാവിന് നേരിടേണ്ടി വന്നത്
കോഴിക്കോട് . ഫോണിൻ്റെ തിരിച്ചടവ് അടവ് തെറ്റിയതിന് വീട്ടിൽ നിന്നും വിളിച്ചു വരുത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമം
താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാ (41) നെയാണ് കുത്തി കൊല പ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്.
ഇന്നലെ രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം
കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവി എസ്
ഫൈനാൻസിലൂടെയാണ് 36000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്
ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി
മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു
പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദ്ദിക്കുകയും ചെയ്തു
സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; നടപടി ‘പണപ്പെട്ടി’ ആരോപണത്തിന് പിന്നാലെ
തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.
പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചാല്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ലാലി പറഞ്ഞു.






































