Home Blog Page 1182

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു

തെന്മല : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ചെന്നൈ സ്വദേശികളായ ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30 തെന്മല ഒറ്റക്കൽ പാറക്കടവ് ഭാഗത്ത് കല്ലടയാറ്റിൽ ആയിരുന്നു സംഭവം. ശബരിമല ദർശനത്തിന് ശേഷം മടങ്ങി വരികയായിരുന്ന മുപ്പത്തഞ്ചോളം പേരടങ്ങിയ അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെയാണ് കുളിയാക്കാനായി ഇറങ്ങിയത്. ഇതിൽ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. അല്പം ദൂരം മാത്രം ഒഴുകിയ ഇരുവരും സമീപത്തെ പാറയിൽ പിടിച്ച് കരയിലേക്ക് കയറിയതിനാൽ ജീവൻ രക്ഷപ്പെട്ടു. വേനൽക്കാല ജലവിതരണത്തിനായി കനാലുകളിലും ഷട്ടറുകളിലും അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ആറ്റിൽ ജലനിരപ്പ് ക്രമീകരിച്ചിരിക്കുന്നതിനാൽ വെള്ളം കുറവായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്ക് കാഴ്ചയിൽ അപകടഭീഷണി തോന്നില്ലെങ്കിലും പാറയിടുക്കുകളിലൂടെ ശക്തമായ ഒഴുക്കുണ്ട്‌. വിനോദസഞ്ചാരികളും അയ്യപ്പഭക്തരും കുളിക്കാനും ഫോട്ടോയെടുക്കാനും ഇറങ്ങുന്നത് അപകട ഭീഷണി ഉയർത്തുന്നു. അപകടഭീഷണി സൂചിപ്പിച്ച് ജലസേചനവകുപ്പ് അധികൃതർ നിയന്ത്രണവേലിയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. എന്നാൽ വേലി തള്ളിമാറ്റിയാണ് സഞ്ചാരികൾ ഇവിടേക്കെത്തുന്നതെന്നും പാറയിടുക്കുകളിൽ വൻ വിടവുകളുള്ളതിനാൽ വീണുപോയാൽ നീന്തിരക്ഷപ്പെടാൻ സാധിക്കില്ലെന്നും വെള്ളം കുറഞ്ഞ സമയത്തുപോലും പ്രദേശത്ത് ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

കൊട്ടാരക്കര പുലമണ്‍ കരിങ്ങോട്ട് ഭാഗത്ത് വന്‍ തീ പിടിത്തം

കൊട്ടാരക്കര: പുലമണ്‍ കരിങ്ങോട്ട് ഭാഗത്ത് ഏക്കര്‍ കണക്കിന് വസ്തുവിലേക്ക് തീ പടര്‍ന്നത് ആശങ്ക പരത്തി. കാട് പിടിച്ച കുന്നുകളും താഴ്വാരമായും കിടക്കുന്ന ഭാഗത്തു കഴിഞ്ഞ ദിവസം  ഉച്ചയോടെയാണ് തീ പിടിച്ചത്. കൊട്ടാരക്കര എസ്ജി കോളേജിന് എതിര്‍ ഭാഗത്തും മീന്‍ പിടി പാറയ്ക്കും അടുത്തായാണ് തീ പിടിത്തമുണ്ടായത്. രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജനവാസ മേഖലകള്‍ കൂടി ഉള്‍പ്പെട്ടതാണ് ഇവിടം.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ യെല്ലാപുരയിൽ ആണ് സംഭവം. യെല്ലാപുര സര്‍ക്കാര്‍ സ്കൂളിലെ താല്‍ക്കാലിക പാചകക്കാരിയായിരുന്ന രഞ്ജിത ബനസോഡെ (30) ആണ് കൊല്ലപെട്ടത്. ശനിയാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന റഫീഖ് ഇമാംസാബിനാണ് കൊല നടത്തിയത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് കുഴഞ്ഞു വീണ രഞ്ജിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ ഗ്രാമത്തില്‍ അടുത്തടുത്ത വീടുകളിലാണ് ഇവർ താമസിച്ചിരുന്നത്.
ഇരുവരുടെയും കുടുംബങ്ങളും നല്ല സൗഹൃദത്തിലായിരുന്നു. നേരത്തെ മറ്റൊരു വിവാഹം ചെയ്ത രഞ്ജിതയ്ക്ക് 10 വയസ്സുള്ള മകനുണ്ട്. ഈ വിവാഹബന്ധം വേര്‍പിരിഞ്ഞശേഷം വീടിന് സമീപത്തെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിയായി ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത. റഫീഖ് ഇവരുടെ വീട്ടിൽ നിന്ന് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. രഞ്ജിതയെ കാണാന്‍ റഫീഖ് വീട്ടില്‍ വരുന്നതും പതിവായിരുന്നു.

അടുത്തിടെ റഫീഖ് രഞ്ജിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും രഞ്ജിതയും വീട്ടുകാരും സമ്മതിച്ചില്ല. സൗഹൃദം ഇതുപോലെ മുന്നോട്ടുപോയാല്‍ മതിയെന്നായിരുന്നു രഞ്ജിതയുടെ നിലപാട്. ശനിയാഴ്ച സ്കൂളില്‍ നിന്ന് മടങ്ങുംവഴി റഫീഖ് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അപ്പോള്‍ രഞ്ജിത റഫീഖിനോട് ദേഷ്യപെട്ടു. ഇതോടെ റഫീഖ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രഞ്ജിതയെ ആക്രമിക്കുകയായിരുന്നു.

ഭക്തജന തിരക്ക് , സന്നിധാനത്ത് ഇന്നലെ ദർശനം നടത്തിയത് 104970 പേർ

ശബരിമല സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു. സന്നിധാനത്ത് ഇന്നലെ ദർശനം നടത്തിയത് 104970 പേരാണ്
ഇന്നലെ
പതിനെട്ടാംപടി കയറി ദർശനം നടത്തിയത്. എന്നാൽ മകരവിളക്കി നോട് അടുത്ത് ഭക്തജന തിരക്ക് ഇനിയും വർദ്ധിക്കാൻ തന്നെയാണ് സാധ്യത. വെർച്ചൽ ക്യൂ വഴി
നിരവധി അയ്യപ്പഭക്തരാണ് ഇപ്പോഴും ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്
തിരക്ക് കൂടുന്ന സാഹചര്യത്തിൽ പമ്പയിലും നിലക്കലിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. മകരവിളക്കിനോടനുബന്ധിച്ചുള്ള അവസാന വട്ട ഒരുക്കങ്ങളും ശബരിമലയിൽ പൂർത്തിയായിട്ടുണ്ട്.

അപമാനിക്കൽ കേസ് – അപമാനിക്കൽ റിപ്പീറ്റ് ,രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ വീണ്ടും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ  രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.  നേരത്തെ സമാന പരാതിയിൽ കേസ് എടുക്കുകയും പിന്നീട് ജില്ലാ കോടതി കർശന ഉപാധികളോടെ ജാമ്യം നൽകുകയും ചെയ്തിരുന്നു. ഈ ഉപാധികളുടെ ലംഘനമുണ്ടായി, തന്നെ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും സൈബർ പോലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം. വസ്തുതകൾ മാത്രമാണ് യുട്യൂബ് വീഡിയോയിൽ പറഞ്ഞതെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ ഹർജിയിൽ പറയുന്നു.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി, കോടതി അലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതി അലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാറിന് വേണ്ടി നേരിട്ട് ഹാജരാകും.  കേസിലെ പ്രതികളായ ഐഎൻടിസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി  കെ എം രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകാത്തതാണ് ഹർജിക്ക് കാരണം. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ കോടതി അതിരൂക്ഷ വിമർശനം സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു.

ശബരിമലയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ശബരിമല. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .
മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ  ജയനാണ് മരിച്ചത് .
സന്നിധാനത്തെ ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് പമ്പയിലേക്ക് കൊണ്ടുപോയിരുന്നു.
പമ്പയിലെ ആശുപത്രിയിൽ നിന്ന് ആരോഗ്യ നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. അദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

ശബരിമലയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ശബരിമല. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .
മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ  ജയനാണ് മരിച്ചത് .
സന്നിധാനത്തെ ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് പമ്പയിലേക്ക് കൊണ്ടുപോയിരുന്നു.
പമ്പയിലെ ആശുപത്രിയിൽ നിന്ന് ആരോഗ്യ നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. അദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

കണത്താർ കുന്നം , കോയിക്കടവിൽ ജി. സുധാകരൻ  നിര്യാതനായി

പടി. കല്ലട, കണത്താർ കുന്നം , കോയിക്കടവിൽ ജി. സുധാകരൻ ( 83) നിര്യാതനായി.  ഭാര്യ – രാധമ്മ (late) മക്കൾ – സുഷമ  (G.LPS – തൊടി യൂർ,സുരഭി ( നഴ്സിംഗ് സൂപ്രണ്ട് -ഗവ. ഹോസ്പിറ്റൽ കരുനാഗപ്പള്ളി ) സുനിത(ജനസേവന കേന്ദ്രം – കാരാളിമുക്ക് ) സുനിൽ കോയിക്കടവിൽ (സെക്രട്ടറി , IUML പടി. കല്ലട പഞ്ചായത്ത് – ഉത്രം ടൂ വീലർ വർക്സ് , വരമ്പത്ത് മുക്ക് ) മരുമക്കൾ – ശിവൻ, കീച്ചേരിൽ മോഹനൻ , എ.ആർ . സുരേഷ് , സുധിന
സഞ്ചയന കർമ്മങ്ങൾ – 10.01 .26 ശനിയാഴ്ച രാവിലെ 8 ന് വീട്ടുവളപ്പിൽ

അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു പ്രതിക്കും പരിക്കേറ്റു

അടൂർ∙ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു പ്രതിക്കും പരുക്കേറ്റു. കോയിപ്രം പൊലീസ് സഞ്ചരിച്ച ജീപ്പിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയത്. അപകടത്തിൽ എഎസ്ഐയ്ക്ക് സാരമായി പരുക്കേറ്റു.
കൊട്ടാരക്കര ജയിലിൽ എത്തിക്കുവാനുള്ള പ്രതികളുമായിട്ടാണ് കോയിപ്രം പൊലീസ് യാത്ര ചെയ്തത്. അടൂരിൽ വച്ചാണ് അപകടം ഉണ്ടായത്. പൊലീസ് ജീപ്പ് തകർത്ത ബസ് മറ്റൊരു ബസിലും ഇടിച്ചാണ് നിന്നത്. ബസിനു ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി.