കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മധ്യകേരളത്തില്‍ ലീഗിന്റെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് 2001ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും, 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടര്‍ന്നാണ് 2005-ല്‍ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്.
മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയുമാണ്. 2005 മുതല്‍ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.
എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനാണ്. ഭാര്യ നദീറ, മക്കള്‍; അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവര്‍ത്തനത്തിലും വ്യാപൃതനായി.
മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
വരുന്നു പുതുവർഷത്തിലെ ആദ്യ മഴ
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി… പവന്റെ വില 1,01,800 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,725 രൂപയിലെത്തി. ഒരു പവന്റെ വിലയാകട്ടെ 1,01,800 രൂപയാണ്.
ആഗോള തലത്തില്‍ നിലനിൽക്കുന്ന പ്രതിസന്ധികളാണ് വിലവര്‍ധനവിന് കാരണം. വെനസ്വേലയിൽ അമേരിക്ക നടത്തിയ ഇടപെടൽ നിക്ഷേപകർ കൂടുതലായും സ്വർണത്തിലേക്ക് തിരിയാൻ കാരണമായി. ഓഹരി വിപണികളിലും മറ്റ് മാര്‍ഗങ്ങളിലും നിക്ഷേപിച്ചവര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് നിലവിലെ കാഴ്ച.
കരൂർ ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നടൻ വിജയ്ക്ക് സിബിഐ സമൻസ് അയച്ചു.
ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് ടിവികെ അധ്യക്ഷനായ വിജയ്ക്ക് നിർദേശം നൽകിയത്. നേരത്തെ, പ്രധാന ടിവികെ നേതാക്കളെ കഴിഞ്ഞമാസം അവസാനം ഡൽഹിയിലെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
സെപ്റ്റംബർ 27 നാണ് കരൂരിൽ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് വൈകുന്നേരം ഏഴു മണിക്കാണ്. അത്രയും സമയം വെള്ളവും ഭകഷണവുമില്ലാതെ ജനങ്ങൾ കാത്തുനിന്നതും അവരുടെ ആരോഗ്യനില വഷളാക്കി.
വിജയ് എത്തിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. എന്നാൽ സംഭവശേഷം വിജയ് ചെന്നൈയിലേക്ക് പോയത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ സന്ദർശിക്കാൻ വിജയ് കൂട്ടാക്കിയില്ല എന്ന വിമർശനവും ഉയർന്നിരുന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികക്ക് നേരെ മുളകുപൊടി എറിഞ്ഞു
മലപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വായോധികക്ക് നേരെ മുളകുപൊടി എറിഞ്ഞു സ്വർണം കവർന്ന മൂന്നംഗ സംഘം പിടിയിൽ.
വണ്ടൂർ .അമ്പലപ്പടി സ്വദേശി നിധിൻ, സഹോദരൻ നിഖിൽ, ഇവരുടെ സഹോദരീ ഭർത്താവ് ജിജേഷ് എന്നിവരാണ് പിടിയിലായത്. കവർച്ച
വണ്ടൂർ അമ്പലപ്പടി സ്വദേശി ചന്ദ്രമതിയുടെ സ്വർണം കവർന്ന കേസിൽ ആണ് അറസ്റ്റ്.
രണ്ട് പവനോളം തൂക്കമുള്ള രണ്ട് വളകൾ ആയിരുന്നു മോഷ്ടിച്ചത്.
ജിജേഷിന്റെ കടം തീർക്കാൻ പ്രതികൾ കണ്ടെത്തിയ മാർഗമായിരുന്നു മോഷണം.
ആഡംബര ബൈക്ക് മോഷണ കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം. പാറശാലയിലെ ബൈക്ക് മോഷണ കേസ് പ്രതി പിടിയിൽ
ആഡംബര ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന പ്രതിയെ പാറശ്ശാല പോലീസ് സാഹസികമായി ആണ് പിടികൂടിയത്
പൊഴിയൂർ സ്വദേശിയായ അഖിൻ ( 26) നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്
പാർവതി പുത്തനാറിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി
നൂറിലധികം സിസിടിവികൾ പരിശോധിച്ചശേഷമാണ് പ്രതിയെ പിടികൂടിയത്
നാണക്കേട്, കേരള പോലീസ് അക്കാദമിയിൽ മോഷണം
തൃശൂർ. കേരള പോലീസ് അക്കാദമിയിൽ കടന്നു കയറി വൻമോഷണം
അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്
30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങൾ മുറിച്ചു കടത്തി
കനത്ത കാവലുള്ള അക്കാദമിയിൽ മോഷണം നടന്നത് ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിൽ
അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു
കർശന ജാഗ്രത വേണം എന്ന് സർക്കുലർ
കേരള പോലീസ് അക്കാദമിയിലെ മോഷണം
രാജ വൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ കനത്ത കാവൽ വേണമെന്ന് പ്രത്യേക സർക്കുലർ
രാത്രികാലങ്ങളിൽ പ്രത്യേക പെട്രോളിങ് ഏർപ്പെടുത്തണം
അക്കാദമി അഡ്മിനിസ്ട്രേഷൻ DySPയാണ് സർക്കുലർ പുറത്തിറക്കിയത്.
വരയാടുകളുടെ പ്രജനനം: ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ തുടങ്ങുന്നതിനിടെ അഞ്ചിലധികം പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തി
മൂന്നാർ: വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ തുടങ്ങുന്നതിനിടെ അഞ്ചിലധികം പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതോടെ വരയാടുകളുടെ സുരക്ഷിതമായ പ്രജനനത്തിന് വകുപ്പ് നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു. സാധാരണയായി ജനുവരി മധ്യത്തോടെയാണ് ആടുകൾ പ്രസവിച്ചുതുടങ്ങുന്നത്. എന്നാൽ ആദ്യവാരത്തിൽ തന്നെ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങി.
കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഏപ്രിലിൽ നടന്ന കണക്കെടുപ്പിൽ 830 വരയാടുകളെ കണ്ടെത്തി. ഇതിൽ 144 എണ്ണം പുതുതായി പിറന്നവയായിരുന്നു. ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് ആയിരക്കണക്കിന് സഞ്ചാരികളാണ് രാജമല സന്ദർശിച്ചത്. വരയാടുകളെ തൊട്ടടുത്ത് കാണാൻ കഴിയുന്ന രാജ്യത്തെ ഏക പ്രദേശമാണ് വരയാടുകളുടെ ആവാസകേന്ദ്രമായ രാജമല.
വിജയ് ചിത്രം ‘ജനനായകൻ’-ന്‍റെ റിലീസ് പ്രതിസന്ധിയിൽ?
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് ചിത്രം ‘ജനനായകൻ’-ന്‍റെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസ് തീയതി 2026 ജനുവരി 9 ആണെങ്കിലും ഇതുവരെ സെൻസർ ബോർഡ് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഡിസംബർ 19ന് തന്നെ സെൻസർ ബോർഡ് ചിത്രം കണ്ടിരുന്നു. എന്നാൽ ചില ഡയലോഗുകൾ മാറ്റാനും സീനുകൾ കട്ട് ചെയ്യാനും നിർദേശമുണ്ട്.
നിർമാതാക്കൾ ഈ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വൈകുന്നത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. വിജയിയുടെ അവസാന ചിത്രമാണിതെന്നതും സിനിമയുടെ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും ഈ കാലതാമസത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ആരോപിക്കുന്നു. മനഃപൂർവം റിലീസ് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പാർട്ടി നേതാക്കളുടെ വാദം.
പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതായാണ് സൂചന. U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്. മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു. അതിനുശേഷവും സർട്ടിഫിക്കേറ്റ് നൽകിയില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തമിഴ്‌നാട്ടിലെ പല പ്രമുഖ തിയറ്ററുകളും അഡ്വാൻസ് ബുക്കിങ് തുടങ്ങിയിട്ടില്ല. എന്നാൽ കേരളം, കർണാടക എന്നിവിടങ്ങളിലും വിദേശത്തും ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.







































