Home Blog Page 1161

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി

തിരുവനന്തപുരം. കരമനയിൽ നിന്ന് ഒൻപതാം ക്ലാസുകാരിയെ കാണാതായി. ലക്ഷമി (14) വെള്ളിയാഴ്ച മുതൽ കാണാതായി.പുലർച്ചെ ബാഗുമായി വീട്ടിൽ നിന്ന് ഇറങ്ങി.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കയറി.ഓട്ടോയിൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് ട്രയിനിൽ കയറിയത്. കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി കെ. രാജു

കൊല്ലം.ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം ബോർഡ്മെമ്പർ കെ .രാജു.പൊതുതാൽപര്യങ്ങൾക്ക് വിപരീതമായി ഞങ്ങളുടെ ഭാഗത്ത് നിന്നും യാതൊരുവിധമായ ഇത്തരം തട്ടിപ്പുകൾ ഉണ്ടാകില്ല

ശബരിമലയിൽപുരോഗതിയുണ്ട് കൂടുതർ പേർ അകത്ത് പൊയ്കൊണ്ടിരിക്കുകയാണ് ഇനിയും പോകുമെന്നും പരിഹാസം. കല്ലും നെല്ലും ഉടനെ തിരിഞ്ഞ് വരുമെന്നു വിശ്വാസമുണ്ട്. ശബരിമല വിഷയമാ
യി വിശ്വാസികൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിരിക്കുന്നു ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നാണ് വിശ്വാസം. ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മവാർഷിക അനുസ്മരണ സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേവസ്വം ബോർഡ് മെമ്പർ കെ രാജു

എൽഡിഎഫും യുഡിഎഫും ഒന്നിക്കുന്ന ദിവസം വരും,അമിത് ഷാ

തിരുവനന്തപുരം.സ്ഥാനാർത്ഥി നിർണയം വേഗത്തിൽ ആക്കണമെന്ന് അമിത് ഷാ.’50 ശതമാനം സ്ഥാനാർത്ഥികളെ ഈ മാസം തീരുമാനിക്കണം’.ശബരിമല സ്വർണ്ണകൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണമെന്നും നിർദേശം. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആണ് നേതാക്കൾക്ക് അമിത് ഷാ നിർദ്ദേശം നൽകിയത്

എൽഡിഎഫും യുഡിഎഫും ഒരിക്കൽ ഒന്നിക്കുമെന്ന് അമിത് ഷാ,അന്ന് ബിജെപി മുഖ്യപ്രതിപക്ഷം ആകും. അതിനായി അധ്വാനിക്കണമെന്നും നേതാക്കളോട് അമിത്ഷാ

തോപ്പിൽമുക്കിൽ ബസിൽ കയറാൻ ശ്രമിക്കവേ ബസ് കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട (കൊല്ലം):മകളുടെ വീട്ടിലേക്ക് പോകാനായി ട്രാൻ.ബസിൽ കയറാൻ ശ്രമിക്കവേ വീട്ടമ്മക്ക് ദാരുണാന്ത്യം.മൈനാഗപ്പള്ളി കോവൂർ
കാവിന്റെ മേലെതിൽ പരേതനായ
രാജൻ പിള്ളയുടെ ഭാര്യ ശാന്തമ്മയാണ് (72) മരിച്ചത്.ഞായറാഴ്ച രാവിലെ പതിനൊന്നോടെ തോപ്പിൽ മുക്കിലായിരുന്നു അപകടം.ചവറയിലുള്ള മകളുടെ വീട്ടിലേക്ക് പോകാൻ തോപ്പിൽമുക്കിലേക്ക് വരികയായിരുന്നു ശാന്തമ്മ.ഈ സമയം കൊല്ലത്തേക്കുള്ള ട്രാൻ.ബസ് ഇവിടെ നിറുത്തിയിട്ടിരിക്കുകയായിരുന്നു.ഇതിൽ കയറുന്നതിന് വേണ്ടി ശാന്തമ്മ പെട്ടന്ന് ബസിന് മുന്നിലൂടെ
ഓടി വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ഇതിനിടയിൽ മുന്നോട്ട് എടുത്ത ബസ് ശാന്തമ്മയെ തട്ടുകയും റോഡിൽ വീണ ഇവരുടെ കാലിലൂടെ പിൻചക്രം കയറി ഇറങ്ങുകയുമായിരുന്നു.നാട്ടുകാർ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.മക്കൾ:കല,കവിത, കലേഷ്.മരുമക്കൾ-ജയൻ,അഭിലാഷ്.

കരുനാഗപ്പള്ളിയിൽ അമ്മായിഅമ്മയെ മർദ്ദിച്ച മരുമകൻ റിമാൻ്റിൽ

കരുനാഗപ്പള്ളി:മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ ഭാര്യാ മാതാവിനെ മർദ്ദിച്ച പ്രതി പിടിയിൽ.കുലശേഖരപുരം കോട്ടയ്ക്ക്പുറം പന്നയ്ക്കാട്ടിൽ തെക്കതിൽ ജെയിംസ് (46) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഭാര്യയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ വള്ളിക്കാവ് സ്വദേശിയായ ഭാര്യാ മാതാവിനെ മരുമകനായ ജെയിംസ് തള്ളിയിട്ട ശേഷം മരകമ്പ് കൊണ്ട് തലയടിച്ചു പൊട്ടിക്കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.പരിക്കേറ്റ പരാതിക്കാരി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

വെള്ളറടയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം. വെള്ളറടയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വെള്ളറട കോവില്ലൂർ സ്വദേശിയായ സുജ ( 49) ആണ് മരിച്ചത്. വെള്ളറട, കൂടപ്പനമൂട്
റോഡിൽ കോവില്ലൂരിലാണ് അപകടം. ഉച്ചയ്ക്ക് ഒന്നര മണിയോടുകൂടിയാണ് അപകടം നടന്നത്

കൂടപ്പന മൂട്ടിൽ നിന്നും വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന വാഗണാർ കാർ നിയന്ത്രണം ഇടിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ എത്തിച്ചയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരളത്തിൽ താമര വിരിയുക എളുപ്പം ആയിരുന്നില്ല,ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

തിരുവനന്തപുരം.കേരളത്തിൽ താമര വിരിയുക എളുപ്പം ആയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം കോർപറേഷൻ നേടിയ ബിജെപി ഇനി കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രിയെയാണ് കാണാൻ പോകുന്നതെന്നും അമിത് ഷാ പറഞ്ഞു .ശബരിമലയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ വിശ്വാസം സംരക്ഷിക്കാൻ കഴിയുമെന്നും അമിത് ഷാ ചോദിച്ചു . അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി കോർ കമ്മിറ്റി യോഗവും എൻഡിഎ നേതൃയോഗവും ചേർന്നു

വികസിത സുരക്ഷിത വിശ്വാസ സംരക്ഷണ കേരളം എന്ന മുദ്യാവാക്യമുയർത്തിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കം. ശബരിമല സ്വർണ്ണകൊള്ളയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച അമിത് ഷാ ഗുജറാത്ത് മോഡലിൽ കേരളത്തിൽ ബിജെപി സര്ക്കാർ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ എങ്ങനെ വിശ്വാസം സംരക്ഷിക്കുമെന്നും വിമർശനം.

അമിത്ഷാ പത്മനാഭക്ഷേത്ര സന്ദര്‍ശനം നടത്തുന്നു, രാജീവ് ചന്ദ്രശേഖര്‍ ഒപ്പം

കേരളത്തിൽ എൻഡിഎയും മുസ്ലീംലീഗ്, ജമാത്തെ ഇസ്ലാമി എന്നിവർ ഉൾപ്പെടുന്ന യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ബിജെപി ആസ്ഥാനത്തു ചേർന്ന എൻഡിഎ നേതൃയോഗത്തിലും കോർകമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്തു. ജനുവരിയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടി സംസ്ഥാനത്തെത്തിച്ച് നിയമസഭ തെരഞ്ഞടുപ്പിൽ നേരത്തെ കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസോസിയേറ്റ് ആവാൻ അവസരം

ജപ്പാനിലെ ടോക്കിയോയിലെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (ADBI) റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

നിലവിൽ ജപ്പാനിൽ താമസിക്കുന്ന, സാധുവായ തൊഴിൽ അനുമതിയുള്ള, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്മാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

യോഗ്യത
എക്കണോമിക്‌സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മാസ്റ്റേഴ്‌സ് ബിരുദം (പിഎച്ച്ഡി അഭികാമ്യം) ഉള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായോഗികമായ എക്കണോമെട്രിക്, ക്വാണ്ടിറ്റേറ്റീവ് വിശകലനങ്ങളിൽ തെളിയിക്കപ്പെട്ട അനുഭവപരിചയം ഉണ്ടായിരിക്കണം.

ഏഷ്യയിലെയും പസഫിക് മേഖലയിലെയും സാമ്പത്തിക, വികസന വിഷയങ്ങളിൽ മികച്ച ധാരണയും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാമ്പത്തിക, ധനകാര്യ ഡാറ്റാബേസുകളിൽ പ്രായോഗിക പരിജ്ഞാനവും അഭികാമ്യമാണ്.

അപേക്ഷകർക്ക് എക്കണോമെട്രിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ ടൈം സീരീസ്, പാനൽ ഡാറ്റാ അനാലിസിസ് എന്നിവയുൾപ്പെടെയുള്ള അഡ്വാൻസ്ഡ് ക്വാണ്ടിറ്റേറ്റീവ് സ്‌കിൽ ഉണ്ടായിരിക്കണം. STATA, EViews, MATLAB, അല്ലെങ്കിൽ R പോലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയറുകളിൽ അറിവ്.

പ്രസിദ്ധീകരണ യോഗ്യമായ പേപ്പറുകൾ തയ്യാറാക്കൽ, ലിറ്ററേച്ചർ റിവ്യൂസ്, ഡാറ്റ സമാഹരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നിവ ഉൾപ്പെടെ ഏകദേശം രണ്ട് വർഷത്തെ ഗവേഷണ പരിചയം (ബിരുദാനന്തര ഗവേഷണം സ്വീകാര്യമാണ്) ഉള്ളവർക്ക് മുൻഗണന.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം.

ഗവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡാറ്റാ തിരയൽ, ശേഖരണം, പ്രോസസിങ് എന്നിവ നടത്തുക.
ക്വാണ്ടിറ്റേറ്റീവ് രീതികളും വിശകലനങ്ങളും ഉപയോഗിച്ച് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിൽ സഹായിക്കുക.
ലിറ്ററേച്ചർ റിവ്യൂ നടത്തുന്നതുൾപ്പെടെ ഗവേഷണ പേപ്പറുകൾ തയ്യാറാക്കുക, അവലോകനം ചെയ്യുക, എഡിറ്റ് ചെയ്യുക എന്നിവ.
കോൺഫറൻസുകൾ, ശില്പശാലകൾ, മറ്റ് ഗവേഷണ സംബന്ധമായ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ സഹായിക്കുക.
സപ്പോട്ട് സ്റ്റാഫുമായി സഹകരിക്കുക, സൂപ്പർവൈസർ നിർദേശിക്കുന്ന മറ്റ് പ്രോജക്റ്റുകളിലും പ്രവർത്തനങ്ങളിലും സഹായിക്കുക.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷകർ CV, സമീപകാലത്തെ റിസർച്ച് പേപ്പർ, പേഴ്‌സണൽ ഹിസ്റ്ററി ഫോം എന്നിവ ജനുവരി 20-ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് (ടോക്കിയോ സമയം) മുമ്പായി സമർപ്പിക്കേണ്ടതാണ്.

ശബരിമല മകരവിളക്കിന് മുന്നോടിയായിഎരുമേലി പേട്ടതുള്ളൽ

എരുമേലി.ശബരിമല മകരവിളക്കിന് മുന്നോടിയായി
എരുമേലി പേട്ടതുള്ളൽ നടന്നു . ഇത്തവണയും പതിനായിരക്കണക്കിന് ഭക്തരാണ് പേട്ടതുള്ളാന്‍ എത്തിയത് അയ്യപ്പൻറെ മാതൃസ്ഥാനികരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളിയത് ഉച്ചയ്ക്ക് ശേഷമായിരുന്നു ആലങ്ങാട് സംഘത്തിൻറെ പേട്ടതുള്ളൽ

12 അരയോടെ ശ്രീകൃഷ്ണപ്പരുന്ത്
അമ്പലപ്പുഴ ഭഗവാന്റെ വരവറിയിച്ച് വട്ടമിട്ട് പറന്നു .പിന്നാലെ കൊച്ചമ്പലത്തിൽ എത്തിയ അമ്പലപ്പുഴ സംഘം സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ചടങ്ങുകളിലേക്ക് കടന്നു. പേട്ടപ്പണം സമർപ്പിച്ച് തിടമ്പേറ്റിയ ഗജവീരൻമാർക്കൊപ്പം പേട്ട തുള്ളി പുറത്തേക്ക്. തുടർന്ന് വാവരെ കാണാൻ നൈനാർ പള്ളിയിൽ എത്തിയ സംഘത്തെ ജമാത്ത് ഭാരവാഹികൾ സ്വീകരിച്ചു.
നൈനാർ പള്ളിയിൽ വലം വെച്ച് ശേഷം വാവരുടെ പ്രതിനിധിയെയും കൂട്ടിയാണ് അമ്പലപ്പുഴ സംഘം വലിയ അമ്പലത്തിലേക്ക് തിരിച്ചത്.

ഉച്ചയ്ക്കുശേഷം ആയിരുന്നു അയ്യപ്പൻറെ പിതൃസ്ഥാനിയരായ ആലങ്ങാട് സംഘത്തിൻറെ പേട്ടതുള്ളൽ . യോഗം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം പേട്ട തുള്ളിയത്.വാവര് സ്വാമി അമ്പലപ്പുഴ സംഘത്തിന് ഒപ്പം പോയി എന്ന വിശ്വാസത്തിൽ വാവര് പള്ളിക്ക് പുറത്ത് നിന്ന് തൊഴുത് ആലങ്ങാട് സംഘവും മടങ്ങി .

ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ കുടിക്കേണ്ട പാനീയങ്ങൾ ഇതാണ്

രാവിലെ കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ രാവിലെ ഈ പാനീയങ്ങൾ കുടിക്കൂ.

1.ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ കറുവപ്പട്ട ചേർക്കാം

ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ കറുവപ്പട്ട ചേർത്ത് കുടിക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

  1. ഗ്രീൻ ടീയിൽ മിന്റ് ചേർത്ത് കുടിക്കാം

ഗ്രീൻ ടീയിൽ മിന്റ് ചേർത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.

  1. ആപ്പിൾ സിഡർ വിനാഗിരി

ചെറുചൂട് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വയറ് വീർക്കൽ തടയാനും സഹായിക്കുന്നു.

  1. വെള്ളരിയും ഇഞ്ചിയും ചേർത്ത് കുടിക്കാം

ശരീരം എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ വെള്ളരിയും ഇഞ്ചിയും ചേർത്ത വെള്ളം കുടിക്കാം. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

  1. ബദാം മിൽക്ക് സ്മൂത്തി

നട്സ്, ചിയ സീഡ് എന്നിവ ചേർത്ത് ബദാം മിൽക്ക് തയാറാക്കാം. ദിവസവും രാവിലെ ഇത് കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ശ്രദ്ധിക്കുക

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.