Home Blog Page 1160

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

കണ്ണൂർ. പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിലെ ചില പ്രശ്നങ്ങലുമായി ബന്ധപ്പെട്ട് കുട്ടി സ്ഥസ്ഥയായിരുന്നുവെന്ന് പറയപ്പെടുന്നു.

പ്രണയ വിവാഹത്തിന് ഇന്ന് പദ്ധതിയിട്ടു, നവവരൻ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം. ശ്രീകാര്യത്ത് പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചു.ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും രാഗേഷ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. കാട്ടായിക്കോണം സ്വദേശിനിയുമായി ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് രാഗേഷിന്റെ മരണം.
പ്രണയ വിവാഹം ഇരുവരുടേയും വീട്ടുകാർ എതിർത്തതോടെ അമ്പലത്തിൽ താലി കെട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു.രാത്രി ബന്ധുവീട്ടിൽ പോയി മടങ്ങിവരവെയായിരുന്നു അപകടം സംഭവിച്ചത്.

ടെക്കിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ…. കൊലപാതകി പതിനെട്ടുകാരൻ… ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ കൊലപ്പെടുത്തി

ബംഗളുരുവിലെ ടെക്കിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ. പതിനെട്ടുകാരനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ കണ്ടെത്തൽ. പ്രതി കർണാൽ കുറെ (18)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമങ്ങളെ എതിർത്തതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഒരാഴ്ച മുമ്പാണ് നഗരത്തിലെ വാടക വീട്ടിൽ 34കാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ജനുവരി 3 ന് രാമമൂർത്തി നഗറിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടുത്തമുണ്ടായതിനെത്തുടർന്ന് ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശാസ്ത്രീയ രീതികളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അയൽവാസിയായ കർണാലാലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ കർണാൽ കുറ്റം സമ്മതിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒന്നാം പ്രതി എംസി അനൂപിന് വീണ്ടും പരോള്‍

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒന്നാം പ്രതി എംസി അനൂപിന് വീണ്ടും പരോള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
നേരത്തെ പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ടിപി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ടി പി കേസ് പ്രതികള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷയില്‍ കഴിഞ്ഞമാസം കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു.

കുന്നത്തൂരിൽ വീണ്ടും  മത്സരിക്കാൻ ആഗ്രഹം തുറന്ന് പറഞ്ഞ്  കോവൂർ കുഞ്ഞുമോൻ

ശാസ്താംകോട്ട. .കുന്നത്തൂരിൽ വീണ്ടും  മത്സരിക്കാൻ ആഗ്രഹം തുറന്ന് പറഞ്ഞ്  കോവൂർ കുഞ്ഞുമോൻ എം എൽ എ

ആർ എസ് പി ലെനിനിസ്റ്റിന് അർഹതപ്പെട്ട സീറ്റാണ് കുന്നത്തൂരെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ ചാനലിനോട് പറഞ്ഞു

സ്ഥാനാർത്ഥി പ്രഖ്യാപന കാര്യത്തിൽ തീരുമാനം എൽ ഡി എഫ് എടുക്കും


എൽ ഡി എഫ് പ്രവേശനത്തിന് ശ്രമം തുടങ്ങിയെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ  .

തെരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യം  ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും, ഇടതു നേതാക്കളെയും   കാണും.

എൽ ഡി എഫിൽ എത്തിയാൽ  സംരക്ഷണ കവചം ഉണ്ടാകും

വിഷയത്തിൽ സി പി ഐ എമ്മും – സി പി ഐ യുമാണ്  തീരുമാനം എടുക്കേണ്ടത്..

എൽ ഡി എഫിൽ പ്രവേശനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോവൂർ കുഞ്ഞുമോൻ .


ചോദ്യം : ഇടതു സർക്കാർ അധികാരത്തിൽ എത്തിയാൽ മന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

മന്ത്രിയെ തീരുമാനിക്കുന്നത് എൽ ഡി എഫ്

തനിക്ക്  സീനിയോറിറ്റി ഉണ്ട്

*ലയനം ഇല്ല*

ആർ എസ് പിയുമായുള്ള ലയന സാധ്യത തള്ളി കോവൂർ കുഞ്ഞുമോൻ എം എൽ എ 24 നോട് .

ആർ എസ് പികൾ തമ്മിൽ ലയനത്തിനുള്ള സാധ്യതയില്ല.

അത്തരം ചർച്ചകൾക്ക് താൻ പോയിട്ടില്ല

ആർ എസ് പി ലെനിനിസ്റ്റ് ഇടതുപക്ഷത്തോട് ഒപ്പം.

വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കുന്നത്തൂരിൽ യു ഡി എഫിനെ വെല്ലുവിളിക്കുന്നു

പരസ്യസംവാദത്തിനും താൻ തയ്യാറാണ്.

25 വർഷം ജനങ്ങളോട് ഒപ്പം നിന്നു, ഇനിയും അത് തുടരുമെന്നും കോവൂർ കുഞ്ഞുമോൻ എം എൽ എ 24 നോട് .

വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പതിമംഗലത്താണ് അപകടം നടന്നത്. പിക്കപ്പ് വാനും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. വയനാട് ഭാഗത്തു നിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്നു വാന്‍.
കുന്ദമംഗലം ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വെള്ളിമാടുകുന്നില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

കുന്നത്തൂരിൽ കുഞ്ഞുമോന് ‘റെഡ് സിഗ്നൽ’? സീറ്റ് ഏറ്റെടുക്കാൻ സി.പി.എം; കെ. സോമപ്രസാദ് പരിഗണനയിൽ

കൊല്ലം: സംവരണ മണ്ഡലമായ കുന്നത്തൂരിൽ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി ആരാകുമെന്നതിൽ ആശയക്കുഴപ്പം തുടരുന്നു. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോവൂർ കുഞ്ഞുമോൻ അഞ്ചാം ഊഴത്തിന് തയ്യാറെടുക്കുമ്പോഴും, മണ്ഡലം സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ശക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം കുറഞ്ഞുവരുന്നത് പരിഗണിച്ച്, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താനാണ് സി.പി.എം ആലോചിക്കുന്നത്. സി.പി.എം ഏറ്റെടുത്താൽ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ കെ.സോമപ്രസാദ് സ്ഥാനാർത്ഥിയായേക്കും. എന്നാൽ ആർ.എസ്.പിയിൽ നിന്നും അടർത്തിമാറ്റിയെടുത്ത കോവൂർ കുഞ്ഞുമോനെ പൂർണമായും തഴയാൻ സി.പി.എം ഒരുക്കവുമല്ല. അതേ സമയം യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.എസ്.പിയുടെ ഉല്ലാസ് കോവൂർ വീണ്ടും കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ തവണ കുഞ്ഞുമോനെ വിറപ്പിച്ച ഉല്ലാസ്, മണ്ഡലത്തിലെ വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവും ആയുധമാക്കിയാണ് വോട്ടുതേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2790 വോട്ടിന് പരാജയപ്പെട്ടെങ്കിലും ഉല്ലാസ് കോവൂർ മണ്ഡലത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു. ആർ.എസ്.പികൾ തമ്മിലുള്ള ‘കോവൂർ’ പോരാട്ടമാണെങ്കിൽ കുന്നത്തൂർ സംസ്ഥാനത്തെ ശ്രദ്ധേയമായ മണ്ഡലമായി മാറും. സി.പി.എം കടുംപിടുത്തം തുടർന്നാൽ കുഞ്ഞുമോന്റെ രാഷ്ട്രീയ ഭാവി നിർണായകമാകും. കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, കുന്നത്തൂർ, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺറോത്തുരുത്ത്, കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് കുന്നത്തൂർ നിയമസഭ മണ്ഡലം.

ആക്രമണത്തിന് തയ്യാറായി ആയിരം ചാവേറുകളെന്ന് ശബ്ദ സന്ദേശം

ന്യൂഡെല്‍ഹി.ആക്രമണത്തിന് തയ്യാറായി ആയിരം ചാവേറുകളെന്ന് ശബ്ദ സന്ദേശം. ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിൻ്റെ തലവൻ മൗലാന മസൂദ് അസറിന്റെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആക്രമണങ്ങൾ നടത്താൻ തയ്യാറായി “ആയിരക്കണക്കിന്” ചാവേർ ബോംബർമാർ സംഘടനയിലുണ്ടെന്നാണ് അവകാശവാദം. പ്രതിഫലം ആഗ്രഹിച്ചല്ല, ചാവേറുകൾ പ്രവർത്തിക്കുന്നതെന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നും ശബ്ദ സന്ദേശത്തിൽ

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ ജെയ്‌ഷെ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത ബന്ധുക്കളിൽ പലരും കൊല്ലപ്പെട്ടിരുന്നു. അത് കഴിഞ്ഞുള്ള അസറിൻ്റെ പ്രധാന ഭീഷണി സന്ദേശമാണിത്. അതിനിടെ, പാക് സൈന്യവുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിച്ച് പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻമാരിലൊരാളായ സെയ്ഫുള്ള കസുരിയും രംഗത്ത്. രണ്ടുപേരുടേയും സന്ദേശങ്ങളും ഐഎസ്ഐ അനുകൂല അക്കൗണ്ടുകൾ വഴി ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം സന്ദേശങ്ങൾ എന്നാണ് സൂചന

കൊട്ടാരക്കര സ്വദേശി അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി

ആറ്റിങ്ങൽ . കൊട്ടാരക്കര സ്വദേശി ഗണേഷ് കുമാർ (44) നെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്‌ത്.ആറ്റിങ്ങൽ ആലംങ്കോടുള്ള ഒരു സ്കൂളിലാണ് സംഭവം. ചൈൽഡ് ലൈൻ സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി അധ്യാപകനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്

തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിൽ പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ടോൾ പിരിവ് മറ്റന്നാൾ

കോഴിക്കോട്. ബൈപ്പാസിൽ മറ്റന്നാൾ മുതൽ ടോൾ പിരിവ് ആരംഭിക്കും. വിജ്ഞാപനമായതോടെ നാളെ മുതൽ ടോൾ പിരിവ് ആരംഭിക്കാനായിരുന്നു നീക്കം. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ നിരക്ക് കൂടുതലാണ്. കഴിഞ്ഞ നാല് ദിവസമായി ട്രൈയൽ റൺ പുരോഗമിക്കുന്നുണ്ട്. ടോൾപിരിവ് സംബന്ധിച്ച് കളക്ടർക്കും കമ്മീഷണർക്കും കത്ത് നൽകി