പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റിജോ ജോര്‍ജാണ് രാഹുലിനായി പള്ളിയിലും ക്ഷേത്രത്തിലും വഴിപാടുകളും പൂജയും നടത്തിയത്. ഇതിന്റെ രസീതുകള്‍ ഉള്‍പ്പെടെ പുറത്തുവന്നു.
തിങ്കളാഴ്ച രാവിലെ വള്ളംകുളം നന്നൂര്‍ ദേവി ക്ഷേത്രത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, അശ്വതി നക്ഷത്രം എന്ന പേരില്‍ ഭാഗ്യസൂക്ത അര്‍ച്ചനയും ശത്രുസംഹാര പൂജയും നടത്തിയത്. ഇതേ പേരില്‍ തന്നെ പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്കുള്ള കുര്‍ബാനപ്പണവും റിജോ അടച്ചിട്ടുണ്ട്.
സമയ ദോഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം. സമയ ദോഷം മാറുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പൂജയും വഴിപാടുകളും ചെയ്തതെന്നാണ് റിജോ പറയുന്നത്. വ്യക്തിപരമായ താത്പര്യമാണ് പ്രാര്‍ത്ഥനകള്‍ക്ക് പിന്നിലെന്നും റിജോ വിശദീകരിക്കുന്നു.
മൂന്ന് ബലാത്സംഗക്കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നാമത്തെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും
കരൂർ ദുരന്ത കേസിൽ വിജയിയെ സിബിഐ ചോദ്യംചെയ്യുന്നു
കരൂർ ദുരന്ത കേസിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ടിവികെ അധ്യക്ഷനും തമിഴ് താരവുമായ വിജയിയെ ചോദ്യംചെയ്യുന്നു. ദുരന്തത്തിന് പിന്നിലെയുണ്ടായ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി വിജയ്‌യുടെ പ്രചാരണ വാഹനം ചെന്നൈയിൽ നിന്ന് കഴിഞ്ഞദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ സൂപ്രണ്ടും ഒരു ഇൻസ്പെക്ടറും ഉൾപ്പെടെയുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.
സെപ്‌തംബർ 27നാണ് കരൂരിൽ വിജയ് പങ്കെടുത്ത റാലിയ്‌ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഘാടനത്തിലെ ഗുരുതര പിഴവാണ് വൻ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. ദുരന്തമുണ്ടായതിനുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയ വിജയ് ചാർട്ടേഡ് വിമാനത്തിൽ അർധരാത്രി തന്നെ ചെന്നൈയിലെത്തി. സോഷ്യൽ മീഡിയയിൽ അനുശോചന സന്ദേശവും നൽകി. വിജയ്‍യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.
മോനി പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഏഴു വയസ്സുള്ള കുട്ടിയടക്കം മൂന്നു മരണം
കോട്ടയം. മോനി പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ഏഴു വയസ്സുള്ള ഒരു കുട്ടിയടക്കം മൂന്നുപേരാണ് മരിച്ചത്.ഏറ്റുമാന്നൂര്‍ നീണ്ടൂര്‍ ഓണംതുരുത്ത് കുറുപ്പന്‍ പറമ്പില്‍ സുരേഷ്കുമാറും ഒപ്പമുള്ള സ്ത്രീയും കുട്ടിയുമാണ് മരിച്ചത് .11 മണിയോടെയാണ് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. എംസിറോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
നീ എന്ത് ചെയ്താലും അതിൻറെ ബാക്കി ഞാൻ ചെയ്യും, രാഹുലിന്‍റെ ഭീഷണി പുറത്ത്
പത്തനംതിട്ട.അതിജീവിതയെ ഭീഷണിപ്പെടുത്തി രാഹുൽമാങ്കൂട്ടത്തിൽ MLA. അതിജീവിതയ്ക്ക് അയച്ച സന്ദേശങ്ങൾ പുറത്തുവന്നു. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചു കൊടുക്കും എന്നാണ് രാഹുലിന്റെ ഭീഷണി. നീ എന്ത് ചെയ്താലും അതിൻറെ ബാക്കി ഞാൻ ചെയ്യുമെന്നും രാഹുൽ ഭീഷണിപ്പെടുത്തുന്നുണ്ട്.
രാഹുൽനെതിരെ പരാതി നൽകിയ വിദേശത്തുള്ള അതിജീവിതയെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. നാട്ടിൽ വന്നാൽ കുറേ ആളുകളുമായി അതിജീവിതയുടെ വീട്ടിൽ വരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. എന്തുപറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും രാഹുൽ അതിജീവിതയോട് പറഞ്ഞു. കേസുകൊടുത്താൽ കോടതിയിൽ വരുമ്പോൾ എന്താകും അവസ്ഥ എന്ന് നിനക്ക് അറിയാമല്ലോ എന്നും രാഹുലിന്റെ ചോദ്യം. ആരെയാണ് പേടിപ്പിക്കുന്നേ. എല്ലാം തീർന്നു നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുകയാണോ എന്നും രാഹുൽ ചോദിച്ചു. അതിജീവിതയോട് വാർത്താസമ്മേളനം വിളിക്കാനും രാഹുൽ പറഞ്ഞു. തനിക്ക് ചെയ്യാവുന്ന കാര്യം അതിജീവിത താങ്ങില്ലെന്നും രാഹുൽ അയച്ച സന്ദേശത്തിൽ ഉണ്ട്. ഒരാൾ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്ന് കുറ്റസമ്മതം നടത്താൻ ആണ് തന്റെ തീരുമാനമെന്നും രാഹുൽ പറഞ്ഞുവെക്കുന്നു.
കോൺഗ്രസിന് ആരോടും മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് എ പി അനികുമാർ എംഎൽഎ. കോൺഗ്രസ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്
,എന്നാൽ ആരോപണം നേരിടുന്ന ഭരണപക്ഷ എംഎൽഎമാരുടെ കാര്യത്തിൽ കാര്യത്തിൽ ആരും ഒരു ചോദ്യവും ഉന്നയിക്കുന്നില്ലെന്നും അനിൽകുമാർ. രാഹുലിനെ കോൺഗ്രസ് സഹായിക്കുന്നു എന്നത് മാധ്യമങ്ങളുടെ തോന്നൽ മാത്രം.
രാഹുലിന്റെ സംരക്ഷകൻ വടകരയിൽ ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു. ആദ്യമുയർന്ന പരാതികളിലും രാഹുലിന്റെ ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പുറത്തുവന്നിരുന്നു.
രാഹുലിനെ കാണാൻ അടൂരിൽ നിന്നുള്ള പ്രവർത്തകർ ജയിലിൽ എത്തി. ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. എത്തിയവർ തിരികെ മടങ്ങി.
അതേസമയം കോൺഗ്രസിന് പുറത്തുള്ള ഒരു എംഎൽഎ രാജിവെക്കണമെന്ന് പറയാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്പീക്കറുടെ നടപടി എന്താണെന്നറിയില്ല. എത്തിക്സ് കമ്മിറ്റിക്ക് എങ്ങനെയാണ് അംഗത്വം കളയാൻ കഴിയുമെന്നറിയില്ല. പരിശോധിച്ച് പറയാമെന്നും വിഡി
കൊല്ലം പിടിക്കാൻ യു.ഡി.എഫ്: കുണ്ടറയിലും കരുനാഗപ്പള്ളിയിലും മാറ്റമില്ല; പുതുമുഖങ്ങളെ തേടി ചാത്തന്നൂർ
കൊല്ലം: നിയമസഭാ പോരാട്ടത്തിന് കാഹളം മുഴങ്ങാനിരിക്കെ, കൊല്ലം ജില്ലയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ യു.ഡി.എഫ് ക്യാമ്പുകളിൽ സജീവമാകുന്നു. സിറ്റിംഗ് എം.എൽ.എമാരെ നിലനിർത്തിയും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയും ജില്ലയിൽ മേധാവിത്വം ഉറപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
സിറ്റിംഗ് സീറ്റുകളിൽ കരുത്തർ
- കരുനാഗപ്പള്ളി: സി.ആർ. മഹേഷ്
- കുണ്ടറ: പി.സി. വിഷ്ണുനാഥ്
- കൊല്ലം: ബിന്ദു കൃഷ്ണ (പ്രഥമ പരിഗണന)
- ചവറ: ഷിബു ബേബി ജോൺ (ആർ.എസ്.പി)
മണ്ഡലത്തിലെ ജനകീയ ബന്ധവും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന മികവും ഇവർക്ക് മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
തലമുറ മാറ്റത്തിന് ഇരവിപുരം
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ഇരവിപുരത്ത് സ്ഥാനാർത്ഥിയായേക്കും എന്ന സൂചനകൾ മണ്ഡലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കുന്നത്തൂരിൽ സീറ്റ് ഉറപ്പിച്ച ഉല്ലാസ് കോവൂർ പ്രചാരണ രംഗത്ത് സജീവമാണ്.
ചടയമംഗലവും പുനലൂരും: വച്ചുമാറ്റത്തിന് സാധ്യത
ചടയമംഗലം സീറ്റിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ പേരിനാണ് മുൻതൂക്കം. എന്നാൽ മുന്നണി ധാരണപ്രകാരം മുസ്ലിം ലീഗ് ചടയമംഗലം ആവശ്യപ്പെടുകയാണെങ്കിൽ, നസീർ പുനലൂരിലേക്ക് മാറിയേക്കും. അങ്ങനെയെങ്കിൽ ചടയമംഗലത്ത് ഒരു പൊതുസ്വതന്ത്രനെ രംഗത്തിറക്കാനുള്ള സാധ്യതയും കോൺഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല.
കൊട്ടാരക്കരയിലും പത്തനാപുരത്തും പോരാട്ടം മുറുകും
കൊട്ടാരക്കരയിൽ പഴകുളം മധു, ആർ. രശ്മി, ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പത്തനാപുരത്ത് ചർച്ചാവിഷയമാകുന്നത് ജ്യോതികുമാർ ചാമക്കാലയുടെ പേരാണ്.
ചാത്തന്നൂരിൽ യുവനിര
യുവജന പ്രാതിനിധ്യത്തിനും സാമുദായിക സമവാക്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ചാത്തന്നൂരിൽ യുവനേതാക്കളെ പരീക്ഷിക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആർ. രതീഷ് കുറ്റിയിൽ, ചൈത്ര ഡി. തമ്പാൻ എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.
വരും ദിവസങ്ങളിൽ സ്ക്രീനിംഗ് കമ്മിറ്റി കൂടി സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കും.
വീട്ടുകാർ പ്രണയ ബന്ധം എതിർത്തു… തുടർന്ന് ഇന്ന് രജിസ്റ്റർ വിവാഹിതനാകാനിരിക്കെ യുവാവ് അപകടത്തിൽ മരിച്ചു
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. ഇന്ന് വിവാഹിതനാകാനിരിക്കെയാണ് രാഗേഷ് അപകടത്തില്‍പ്പെട്ടത്.
പ്രണയ വിവാഹത്തിന് രാഗേഷിന്‍റെ വീട്ടുകാരും വധുവിന്‍റെ വീട്ടുകാരും എതിരായിരുന്നു. തുടര്‍ന്ന് ഇന്ന് അമ്പലത്തില്‍ വച്ച് താലികെട്ടി വിവാഹം റജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങവേ രാഗേഷ് അപകടത്തില്‍പ്പെടുകയായിരുന്നു. ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും രാഗേഷ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
മകര വിളക്ക്: തിരുവാഭരണ ഘോഷയാത്ര ഇന്ന്
ശബരിമല: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.
26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും.
വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റുകളുടെ നിരക്ക് പ്രസിദ്ധീകരിച്ച് റെയിൽവേ
വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റുകളുടെ നിരക്ക് പ്രസിദ്ധീകരിച്ച് റെയിൽവേ. 3AC ടിക്കറ്റുകൾക്ക് ഒരു കിലോമീറ്ററിന് 2.4 രൂപയായിരിക്കും.2AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.1 രൂപയും .1AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.8 രൂപയും.
മിനിമം ടിക്കറ്റ് നിരക്കായി കണക്കാക്കുക 400 കിലോമീറ്റർ വരെയുള്ള ടിക്കറ്റ് നിരക്ക്. GST പ്രത്യേകം ഈടാക്കും. ആർ എ സി, വെയ്റ്റിംഗ് ലിസ്റ്റ് വിഭാഗങ്ങൾ ഉണ്ടാകില്ല.960 രൂപയിലാണ് 3AC ടിക്കറ്റുകൾ ആരംഭിക്കുക. 1240 മുതലായിരിക്കും 2AC ടിക്കറ്റ് നിരക്കുകൾ. 1520 രൂപയാണ് 1AC മിനിമം ടിക്കറ്റ് നിരക്ക്






































