Home Blog Page 1162

‘അന്വേഷ’ യുടെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ. അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവ ‘അന്വേഷ’ യുടെ മുഖ്യലക്ഷ്യം.ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂപ്രദേശങ്ങളുടെ
വ്യക്തതയുള്ള ചിത്രങ്ങൾ പകർത്തും.ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക PSLV C62

അന്വേഷ കൂടാതെ 15 ചെറു സ്വകാര്യ ഉപഗ്രഹങ്ങളും പേലോഡുകളും ഭ്രമണപഥത്തിലെത്തിക്കും.വിദേശരാജ്യങ്ങളുടെ ഉൾപ്പെടെ ചെറു-ഇടത്തരം ഉപഗ്രഹങ്ങൾ.യു കെ, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ. PSLV യുടെ അറുപത്തിനാലാം ദൗത്യം. PSLVയുടെ ശക്തി വീണ്ടും തെളിയിക്കാൻ ISRO. കഴിഞ്ഞ വർഷം മെയ് 18ന് നടന്ന PSLV ദൗത്യം പരാജയപ്പെട്ടിരുന്നു

വിക്ഷേപണം നാളെ രാവിലെ 10.18ന് ശ്രീഹരിക്കോട്ടയിൽ നിന്ന്. സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് വിക്ഷേപണം

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗക്കേസ്: പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പൊലീസിന്, പുറത്തായത് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചാറ്റ്

തിരുവനന്തപുരം: മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ വിഷയത്തിൽ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പൊലീസിന് ലഭിച്ചു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതിനായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. 3 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങണമെന്ന് രാഹുൽ പറയുമ്പോൾ 2 ബിഎച്ച്കെ പോരേയെന്ന് പരാതിക്കാരി ചോദിക്കുന്നത് ചാറ്റിൽ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസൽ പങ്ക് വച്ചാണ് സംസാരം. ഫ്ലാറ്റ് വാങ്ങാൻ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുൽ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നൽകി.

അതേ സമയം, രാഹുൽ കേസിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹോട്ടൽ റിസപ്ഷനിൽ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു. ഇന്ന് വൈകിട്ടോടെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ജയിലിലടച്ചിരുന്നു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.

അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി. ഇന്നലെ അർധ രാത്രി പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എ ആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻ‍ഡ്. നാളെ വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.

മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ, ‘കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി’; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി

തിരുവനന്തപുരം: ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയിൽ ബി ജെ പി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ ബി ജെ പി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.

ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി

ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ അമിത് ഷാ കടുത്ത ഭാഷയിൽ വിമർശിച്ചു. കേസ് സി ബി ഐ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് വിടാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും ഷാ വെല്ലുവിളിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണ്ണക്കൊള്ള വിഷയം എൽ ഡി എഫിനും യു ഡി എഫിനുമെതിരെ ബി ജെ പിയുടെ പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷായുടെ വാക്കുകൾ. കോർ കമ്മിറ്റി യോഗങ്ങളിലും ബി ജെ പി – എൻ ഡി എ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. ചടങ്ങിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അമിത് ഷായ്ക്ക് അയ്യപ്പ വിഗ്രഹം സമ്മാനമായി നൽകി.

സ്മൃതി തൻ ചിറകിലേറി, ഓർമ്മ കളുടെ വസന്തം തീർത്ത് അവർ വീണ്ടും ഒത്തു കൂടി

ശാസ്താം കോട്ട. ഓർമ്മകളുടെ വസന്തം തീർത്ത് സ്മൃതി തൻ ചിറകിലേ റി അവർ വീണ്ടും ഒത്തു കൂടി. കാൽനൂറ്റാണ്ട് ഒരുമിച്ച് ഒരേ കലാലയമുറ്റത്ത്‌ ജോലി ചെയ്ത അധ്യാപകരും, അനധ്യാപകരുമായതഴവ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സഹപ്രവർത്തകരാണ്. സുവർണ്ണ താരക സംഗമം എന്ന പേരിൽ ശാസ്താം കോട്ടയിലെ ലങ്കവാലിയിൽ ഒത്തുകൂടിയത്. സ്കൂളിലെ മുൻ ജീവനക്കാരിയും, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗവുമായ അസൂറ അർത്തിയിലിന്റെ അധ്യക്ഷദ്ധയിൽ മുതിർന്ന അംഗം മുൻസ്കൂൾ പ്രദമാധ്യാപിക കമലമ്മ തമ്പുരാട്ടി സംഗമം ഉത്ഘാടനം ചെയ്തു.ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം, വി എസ്. സുരഭില എ കെ. സലിംഷാ.വി. പ്രദീപ് കുമാർ, മുൻ സ്കൂൾ പ്രഥമാ ധ്യാപകരായ, നദീർ കുഞ്ഞ്, റഹിയാനത്ത് ബീവി,രാജൻകിടങ്ങിൽ, അർത്തിയിൽ അൻസാരി, ടി എൻ. ബാബുരാജ്, ജി. പ്രസന്നൻ പിള്ള,നബീസത്ത് ബീവി, കെ. ബാബു,കെ. അജയൻ, സുധാകരൻ പിള്ള,രാധാകൃഷ്ണൻ,കെ. സംബശിവൻ, പ്രദീപ്‌ ലാൽ പണിക്കർ എന്നിവർസംസാരിച്ചു.ചടങ്ങിൽ ജന പ്രതിനിധികളായ അസൂറ അർത്തിയിലിനെയും, വി എസ്. സുരഭിലയെയും, ആദ്യ ഹെഡ് മിസ്ട്രസ് കമലമ്മ തമ്പുരാട്ടിയെയും ആദരിച്ചു.സംഗമത്തിന്റെ ഭാഗമായി വിവിധ കലാ, കായികമ ൽസരങ്ങളും നടന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ സ്ഥാനം തെറിക്കുമോ? അതിവേഗ നടപടികളിലേക്ക് സ്പീക്കര്‍ കടന്നാൽ സ്ഥാനം നഷ്ടമാകും, സാധ്യതകള്‍ ഇങ്ങനെ

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതോടെ എംഎൽഎ പദവിയിൽ തുടരുന്നതിൽ ചോദ്യങ്ങൾ ഉയരുകയാണ്. എംഎൽഎ സ്ഥാനം സ്വയം ഒഴിയുന്നില്ലെങ്കിൽ നിയമസഭയ്ക്ക് രാഹുലിനെ പുറത്താക്കാൻ അധികാരമുണ്ട്. അംഗങ്ങൾക്കുണ്ടാവേണ്ട പൊതുപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി, എത്തിക്സ് കമ്മിറ്റി ശുപാർശ നൽകി സഭ അംഗീകരിച്ചാൽ രാഹുൽ പുറത്തായേക്കാം.

സ്പീക്കർ എ എൻ ഷംസീര്‍ അതിന്‍റെ സൂചനയാണ് നൽകുന്നത്. വിവാഹ വാഗ്ദാനം നൽകി ക്രൂരപീഡനം മുതൽ സാമ്പത്തിക ചൂഷണം വരെയുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നിട്ടുള്ളത്. തുടർച്ചയായി സമാനസ്വഭാവമുളള കേസുകളിൽ പ്രതിയാവുകയും ഒടുവിൽ അറസ്റ്റിലാവുകയും ചെയ്തത് ഒരു എംഎൽഎ ആയതിനാൽ തന്നെ തുടര്‍നടപടികള്‍ എന്താകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. നികുതിപ്പണം പറ്റുന്ന നിയമസഭാംഗം ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയായാൽ, അയാൾക്കെതിരെ സഭയ്ക്ക് എന്ത് നടപടിയെടുക്കാൻ കഴിയുമെന്നതടക്കം പരിശോധിക്കേണ്ടതുണ്ട്.

സ്വയം രാജിവെച്ച് രാഹുൽ ഒഴിഞ്ഞില്ലെങ്കിൽ നിയമസഭയ്ക്ക് പുറത്താക്കാനുള്ള അധികാരമുണ്ട്. എംഎൽഎമാർക്ക് ഉണ്ടായിരിക്കേണ്ട പെരുമാറ്റച്ചട്ടം എന്തെന്ന് കേരള നിയമസഭയുടെ നടപടിക്രമം സംബന്ധിച്ച ചട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്.അനുബന്ധം രണ്ടിൽ പേജ് 144 മുതലാണ് സഭയ്ക്ക് അകത്തും പുറത്തുമുളള പെരുമാറ്റച്ചട്ടവും സദാചാര തത്വങ്ങളും എന്തൊക്കെയാണെന്ന് പറയുന്നത്. അംഗങ്ങൾ പൊതുജീവിതത്തിൽ ഉയർന്ന നിലവാരത്തിലുളള സാന്മാർഗികതയും അന്തസ്സും മര്യാദയും മൂല്യങ്ങളും നിലനിർത്തണമെന്നാണ് ചട്ടം. പദവി ജനങ്ങളുടെ പൊതുനന്മ വളർത്തുന്നതിന് ഉപയോഗിക്കണമെന്നുമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ ഈ സദാചാര തത്വലംഘനം പരാതിയായി സ്പീക്കർക്ക് മുന്നിൽ വരാം. അംഗങ്ങൾക്കോ പൊതുജനങ്ങൾക്കോ പരാതിയും നൽകാം. പരാതി നൽകിയാൽ സ്പീക്കർക്ക് പരാതിയുടെ വസ്തുത പരിശോധിച്ച് എത്തിക്സ് ആന്‍റ് പ്രിവിലേജസ് കമ്മിറ്റിക്ക് വിടാം. അതല്ലെങ്കിൽ സഭയുടെ അനുമതിയോടെ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാം.ഈ കമ്മിറ്റിയുടെ റിപ്പോർട്ട് സ്പീക്കറുടെ അംഗീകാരത്തോടെ സഭയിൽ വക്കണം. അത് പാസായാൽ അംഗത്തിനെതിരെ കമ്മിറ്റി ശുപാർശ ചെയ്ത നടപടിയെടുക്കാം. ഗവർണറുടെ അംഗീകാരം വാങ്ങാം. സഭയിൽ നിന്ന് നീക്കാനാണ് ശുപാർശയെങ്കിൽ അത് നടപ്പാക്കാം. ഇതോടെ വ്യക്തിയുടെ എംഎൽഎ സ്ഥാനം നഷ്ടമാകും. നിലവിലെ സഭയുടെ കാലയളവ് വരെയാകും സാധുത. അതേസമയം, മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാകില്ല.

സഭയ്ക്ക് ഒരംഗത്തെ പുറത്താക്കാൻ അധികാരമുണ്ടോ എന്നത് പലപ്പോഴും തർക്കവിഷയമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ പലപ്പോഴും കോടതി കയറിയിട്ടുണ്ട്. നിലവിലെ സഭയ്ക്ക് ഈ മാസം ഇരുപതിന് തുടങ്ങുന്ന ഒരു സമ്മേളന കാലയളവാണ് ശേഷിക്കുന്നത്. രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിൽ പരാതിയെത്തി, റിപ്പോർട്ട് തയ്യാറാക്കി, ഈ സമയം പാസാക്കണം. പാർട്ടിയിൽ ബ്രഹ്മാസ്ത്രം പ്രയോഗിച്ച കോൺഗ്രസ് പ്രമേയം വന്നാൽ പിന്തുണയ്ക്കാൻ തന്നെ സാധ്യത. അതിവേഗ നടപടിയിലേക്ക് സ്പീക്കർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നിയമോപദേശം തേടുമെന്ന് സ്പീക്കര്‍

അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്നാണ് സ്പീക്കർ എ.എൻ ഷംസീർ വ്യക്തമാക്കിയത്. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശമെന്നും വിഷയം എത്തിക്സ് ആന്റ് പ്രിവില്ജസ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ടെന്ന് ലോക്സഭ സെക്രട്ടറി ജനറലായിരുന്ന പിഡിടി ആചാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മറ്റി നടത്തുന്ന അന്വേഷണത്തിൽ സഭയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്ന് കണ്ടാൽ പുറത്താക്കാൻ ശുപാർശ നൽകാമെന്നും പിഡിടി ആചാരി പറഞ്ഞു.

എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊല്ലം: വില്‍പ്പനയ്ക്കായി എത്തിച്ച 10.246 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി, ആദിനാട്, എരമത്ത് ലക്ഷംവീട് കോളനിയില്‍ രാഹുല്‍(20) ആണ് പോലീസ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്ന് കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്. ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ഡാന്‍സാഫ് സംഘത്തിന്
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 301 റണ്‍സ്….കത്തിക്കയറി ഡാരില്‍ മിച്ചല്‍

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 301 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വെയും (56), ഹെന്റി നികോള്‍സും (62) നല്‍കിയ തുടക്കവും, മധ്യനിരയില്‍ ഡാരില്‍ മിച്ചലിന്റെ (84) വെടിക്കെട്ട് ഇന്നിങ്‌സുമാണ് ന്യൂസിലന്‍ഡിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസില്‍ ജയിച്ച ഇന്ത്യ, ന്യൂസിലന്‍ഡിനെ ആദ്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വേയും (67 പന്തില്‍ 56റണ്‍സ്), ഹെന്റി നികോള്‍സും (69 പന്തില്‍ 62) ചേര്‍ന്ന് നല്‍കിയ ഉജല്വ തുടക്കത്തില്‍ റണ്‍മലയിലേക്ക് കുതിച്ച ന്യൂസിലന്‍ഡിനെ പവര്‍പ്ലേക്കു ശേഷമാണ് ഇന്ത്യക്ക് തൊടാന്‍ കഴിഞ്ഞത്.
20 ഓവറിന് മുകളില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ക്രീസില്‍ പിടിച്ചു നിന്നവര്‍ ടീം ടോട്ടല്‍ 100 റണ്‍സ് കടത്തി. മുഹമ്മദ് സിറാജും ഹര്‍ഷിദ് റാണയും പ്രസിദ്ദുമെല്ലാം ചേര്‍ന്ന് മാറിമാറി നടത്തിയ ആക്രമണത്തിലും ഓപണിങ് കൂട്ടുകെട്ട് പിളര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ 22ാം ഒവാറില്‍ ഹെന്റി നികോള്‍സിനെ ഹര്‍സിദ് റാണ കെ.എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കിവീസ് വിക്കറ്റ് വീഴ്ചക്ക് തുടക്കം കുറിച്ചത്. ഒന്നാം വിക്കറ്റ് വീണതിനു പിന്നാലെ, നിശ്ചിത ഇടവേളയിലായി വിക്കറ്റ് വീഴ്ച തുടര്‍ന്നു. ഡെവോണ്‍ കോണ്‍വെയെ അടുത്ത വരവില്‍ ഹര്‍ഷിദ് റാണ കുറ്റിപിഴുതുകൊണ്ട് മടക്കി. മൂന്നാമനായി വില്‍ യംങിനെ (12) മുഹമ്മദ് സിറാജും മടക്കി. നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍ മധ്യ ഓവറുകളില്‍ അടിച്ചു തകര്‍ത്തുകൊണ്ട് ക്രീസില്‍ പിടിച്ചുനിന്നു. 71 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി 84 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.
അതേസമയം, ക്രീസിന്റെ മറുതലക്കല്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഗ്ലെന്‍ ഫിലിപ്‌സ് (12), മിച്ചല്‍ ഹേ (16), സാക് ഫോക്‌സ് (1) എന്നിവരുടെ വിക്കറ്റുകള്‍ വീണു. ഒടുവില്‍ 48ാം ഓവറില്‍ എട്ടാമനായാണ് ഡാരില്‍ മിച്ചല്‍ പുറത്തായത്. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍കും (24), കെയ്ല്‍ ജാമിസണും (7) ആയിരുന്നു പുറത്താകാതെ ക്രീസിലുള്ളത്.

അടൂരില്‍ ജനല്‍ കട്ടിള ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടിള ദേഹത്ത് വീണ് ഏഴ് വയസുകാരന് മരിച്ചു. ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റേയും ആര്യയുടേയും മകന്‍ ദ്രുപത് തനൂജാണ് മരിച്ചത്. ഓമല്ലൂര്‍ കെവി യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. വീട് പണിയുന്നതിനായി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടിള കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൈങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വരുന്നു കാട്ടാളന്‍…. മാര്‍ക്കോയെക്കാളും ഞെട്ടിക്കുമോ….?

മാര്‍ക്കോയുടെ പാന്‍ ഇന്ത്യന്‍ വിജയത്തിനുശേഷം ക്യൂബസ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന ആന്റണി വര്‍ഗീസ് ചിത്രം കാട്ടാളന്‍ മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പന്‍ റിലീസുകളില്‍ ഒന്നായാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ആദ്യ ടീസര്‍ ജനുവരി 16ന് പുറത്ത് വരും. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് ഡീലുകളില്‍ ഒന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
ഷൂട്ടിംഗ് പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ്സ് റെക്കോര്‍ഡുകള്‍ പലതും മാറ്റി എഴുതിയിട്ടുണ്ട് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫാര്‍സ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പന്‍ വിദേശ റിലീസിനായി ‘കാട്ടാളന്‍’ ഒരുങ്ങുന്നത്. ‘മാര്‍ക്കോ’ എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു… വീണ്ടും ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ഞായറാഴ്ച ഉച്ചയോടെ ജയിലിലേക്ക് മാറ്റി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് നിലവില്‍ അറസ്റ്റ്. പതിമൂന്നാം പ്രതിയാണ്.
സ്വര്‍ണം മോഷ്ടിക്കാന്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും അവസരമൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.