Home Blog Page 1163

ശബരമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം; അമിത്ഷാ

തിരുവനന്തപുരം: ശബരമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരുടെയും ആശങ്കയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്‌ഐആര്‍ കണ്ടിരുന്നു. അത് തയ്യാറാക്കിയ രീതി പ്രതികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണെന്നും അമിത് ഷാ ആരോപിച്ചു.
ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്‍ഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേര്‍ സംശയത്തിന്റെ നിഴലിലാണ്. അത്തരം സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം എങ്ങനെ സാധ്യമാകും എന്ന ചോദ്യവും അമിത് ഷാ ഉയര്‍ത്തി. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാന്‍ ആകില്ല. കോണ്‍ഗ്രസ് നേതാക്കളെ തട്ടിപ്പുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒരു നിഷ്പക്ഷ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് തയ്യാറാകണം. വിഷയത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കും, വീടു കയറി പ്രചാരണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീര്‍പ്പ് രാഷ്ട്രീയമാണെന്നും അമിത് ഷാ ആരോപിച്ചു. ‘ലോകമെമ്പാടും കമ്മ്യൂണിസം അവസാനിച്ചപ്പോള്‍, ഇന്ത്യയിലുടനീളം കോണ്‍ഗ്രസ് അവസാനിച്ചു’ എന്നും അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകൂ. നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസനം കൂടിയാണ്, അതിന് ബിജെപിയുടെ മുഖ്യമന്ത്രി വരണം. അതിലേക്ക് അധികം ദൂരമില്ല. ഇന്ന് സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ബിജെപിയുടെ മേയര്‍ വന്നിരിക്കുന്നു. നാളെ മുഖ്യമന്ത്രിയെയാണ് കാണാന്‍ പോകുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

കെ-സ്റ്റോറിലൂടെ കശുവണ്ടി കോർപ്പറേഷൻ ഉൽപന്നങ്ങളുടെ വില്പന

കെ-സ്റ്റോർ മുഖേന കശുവണ്ടി വികസന കോർപ്പറേഷൻ ഉൽപന്നങ്ങളുടെ വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 13ന് രാവിലെ ഒൻപതിന് തെക്കേവിള പുത്തൻനട 182 ആം നമ്പർ കെ.സ്റ്റോറിൽ ഭക്ഷ്യ-പൊതുവിതരണ- ഉപഭോക്തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. എം. നൗഷാദ് എം എൽ എ അധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം പി യാണ് മുഖ്യാതിഥി. കോർപ്പറേഷൻ മേയർ എ.കെ.ഹഫീസ് ആദ്യവില്പന നിർവഹിക്കും. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു

തൃശൂ‍ര്‍: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക 1500 രൂപയായിവർധിപ്പിച്ചു. സാംസ്‌കാരിക സ്‌കോളർഷിപ്പ് എന്നാണ് സമ്മാനത്തുക അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം12,000കുട്ടികൾക്ക് എഗ്രേഡ്ലഭിച്ചു. ഇതുവരെ ട്രോഫിയും സമ്മാനത്തുകയായി 1000രൂപയുമാണ് നൽകി വന്നിരുന്നത്.


ഇത്തവണ ഏകദേശം 15,000 കലാപ്രതിഭകളാണ് മത്സരത്തിന് എത്തുന്നത്. കലാപ്രതിഭ,കലാതിലകം എന്നീ പദവികൾ നിർത്തലാക്കി ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയത് 2006-ലെ എറണാകുളം കലോത്സവം മുതലാണ്. സാംസ്‌കാരിക സ്‌കോളർഷിപ്പ് ഇതിന് പകരമായാണ് ഏ‍ര്‍പ്പെടുത്തിയത്.


ഓരോ ജില്ലയിലെയും എ ഗ്രേഡ് കിട്ടിയ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ടീം മാനേജർമാര്‍ അതത് സമയത്ത് സമ‍ര്‍പ്പിക്കണം. തുക ഡിഡി മാർക്ക് കൈമാറി അവിടെനിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവ് വെക്കുന്നതാണ് പതിവ്.

തന്ത്രി കണ്ഠരര് രാജീവരരുടെസാമ്പത്തിക വിവരങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചു

ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ. കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരുടെ
സാമ്പത്തിക വിവരങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചു എസ്.ഐ.റ്റി.
ഇന്നലെ തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽ
മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു.ദേഹാസ്വാസ്ഥ്യത്തെ
തുടർന്നു തന്ത്രിതിരുവനന്തപുരം മെഡിക്കൽ കോളേജിലെ MICU വിൽ തുടരുകയാണ്.

എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് ഇന്നലെ തന്ത്രിയുടെ വീട്ടിൽ നടന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സാമ്പത്തിക ഇടപാടുകൾ എന്നിവ സാധൂകരിക്കുന്ന തെളിവു ശേഖരണമായിരുന്നു എസ്.ഐ.ടി വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യം വച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞിരുന്നു. തന്ത്രി കണ്ഠര് രാജീവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. വസ്തു ഇടപാടുകളുടെ വിവരങ്ങളും തേടി. വീട്ടിലെ സ്വർണ ഉരുപ്പടികളിലും എസ്ഐടി വിശദമായ പരിശോധന നടത്തിയിരുന്നു.
തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി വിലയിരുത്തൽ.ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാൽ ഉടനെ തന്ത്രിയെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.ശേഷം നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.

രാഹുൽ റിമാൻഡിൽ,ക്രൂരമായ ലൈംഗിക വേട്ടയെന്ന് എഫ്ഐആര്‍

പത്തനംതിട്ട. രാഹല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ലൈംഗിക പീഡനക്കേസില്‍ കോടതി റിമാന്‍ഡുചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. മാവേലിക്കര ജയിലിലേക്ക് കൊണ്ടുപോകും

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേത് ക്രൂരമായ ലൈംഗിക വേട്ടയെന്ന് എഫ്ഐആര്‍. ലൈംഗിക താൽപര്യത്തിനായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. വിവാഹ വാഗ്ദാനം നൽകി. പ്രലോഭിപ്പിച്ച് സ്വകാര്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തി.തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ബലംപ്രയോഗിച്ച് ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കി. വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് നീക്കി. രാഹുൽ നടത്തിയത് ക്രൂര ലൈംഗിക വേട്ട എന്ന് എഫ്ഐആർ. രാഹുൽ മങ്കൂട്ടം പരാതിക്കാരിയെ ക്രൂരമായി മർദ്ധിച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു
.മൊബൈൽ ഫോണിന്റെ ലോക്ക് പറ്റേൺ രാഹുൽ പറഞ്ഞ് നൽകിയില്ല
. അതിജീവിതയുടെ നഗ്ന വീഡിയോ പകർത്തി എന്ന് SIT
DNA പരിശോധനക്ക് SIT. സാമ്പിളുകൾ ശേഗരിച്ചു

കോൺഗ്രസിന് ഇരട്ടത്താപ്പ് എന്ന്- പി രാജീവ്. രാഹുലിനെ പരസ്യമായി തള്ളി പറയുകയും രഹസ്യമായി പിന്തുണയ്ക്കുകയുമാണ് കോൺഗ്രസ് നേതാക്കൾ. ലോകത്ത് തന്നെ ഇതുപോലെ ഒന്ന് വേറെ ഉണ്ടാകില്ലെന്നും പി രാജീവ്. എല്ലാം അറിഞ്ഞ് കൊണ്ടല്ലേ കോൺഗ്രഡ് രാഹുലിനെ വളർത്തി കൊണ്ടുവന്നത്. എല്ലാ പരിലാളനയും നൽകിയ ശേഷം കേസ് വന്നപ്പോൾ തള്ളി പറയുന്നതിൽ എന്ത് കാര്യമെന്നും പി രാജീവ് പറഞ്ഞു.

രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ.രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നത്. അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. പരാതി നൽകുന്നതുമായി ബന്ധപ്പെട്ട് മറ്റ് എംഎൽഎമാർ കാര്യങ്ങൾ ആരാഞ്ഞുവെന്നും സ്പീക്കർ

ജലമെത്താന്‍ 5ദിവസം,കനാലുകൾ വൃത്തിയാക്കാതെ ജലം തുറന്ന് വിടുമോ?

ശാസ്താംകോട്ട:വേനൽ ശക്തിപ്പെട്ട് ജല ദൗർലഭ്യം തുടങ്ങിയതോടെ കല്ലട ജലസേചന പദ്ധതിയിലൂടെ ജലം ഒഴുക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കെ കനാലുകൾ വൃത്തിയാക്കാതെയാണ് ജലം തുറന്ന് വിടുന്നത് എന്ന് ആക്ഷേപം. ഇന്നലെ മുതൽ വെള്ളം ഒഴുക്കുമെന്നാണ് അധികൃതർ പറഞ്ഞത്. അങ്ങനെ എങ്കിൽ 5 ദിവസത്തിനുള്ളിൽ കുന്നത്തൂരിൽ ജലം എത്തും.
കെ.ഐ.പി വലതുകര കനാലിന്റെ ഭാഗമായി
കുന്നത്തൂർ താലൂക്കിൽ ഉപ കനാലുകൾ ഉൾപ്പെടെ 240 കിലോമീറ്റർ കനാൽ ശൃംഖലയാണ് ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് കെ.ഐ.പി കരാർ നൽകിയാണ് കനാൽ ശുചീകരണം നടത്തിയിരുന്നത്.ഇതിൽ വലിയ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെയും ആവശ്യമായ ഫണ്ട് സർക്കാർ നൽകാത്തതോടെയും ഇത് നിലച്ചു.
പിന്നീട് കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. ആ കാലഘട്ടത്തിൽ ഡിസംബറിൽ കനാൽ വൃത്തിയാക്കൽ ആരംഭിക്കുകയും ജനുവരി പകുതിയോടെ കനാൽ വഴി വെള്ളമൊഴുക്കുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം കനാൽ വൃത്തിയാക്കാൻ കഴിയാത്തതിനാൽ ആണ് കനാൽ വൃത്തിയാക്കൽ നിലച്ചത്. ഭാരിച്ചതുക ചെലവഴിച്ച് കനാൽ വൃത്തിയാക്കാൻ കെ.ഐ.പി യോ പഞ്ചായത്ത് അധികൃതരോ തയ്യാറാവുന്നില്ല. ഇതോടെ കഴിഞ്ഞ വർഷം മുതൽ കനാൽ വൃത്തിയാക്കാതെ തന്നെ വെള്ളം ഒഴുക്കി വിടുകയാണ്. കനാലുകളിൽകാടുകൾ നിറഞ്ഞും മാലിന്യം കുന്നു കൂടിയും കിടക്കുന്നതിനാൽ
ജലം ഒഴുകുന്നതിന് തടസമാവുകയും മലിനജലം കനാൽ കര കവിഞ്ഞ് ഒഴുകുന്നതിനും തകർന്നു കിടക്കുന്ന ഭാഗങ്ങളിലൂടെ പുറത്തേക്ക് ഒഴുകി വീടുകളിലും കൃഷി ഇടങ്ങളിലും
കയറുന്നതിനും കാരണമാകുന്നു. കൂടാതെ സാംക്രമിക രോഗങ്ങൾ പകരുന്നതിനും ഇത് കാരണമാകും.
അതിനാൽ കനാൽ വൃത്തിയാക്കി തന്നെ ജലം ഒഴുക്കണമെന്നാണ് ജനപ്രതിനിധികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

വെറ്റമുക്ക് – താമരക്കുളം റോഡ് നിർമ്മാണം പുനരാരംഭിച്ചു

ശാസ്താംകോട്ട . ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വെറ്റ മുക്ക് – താമരക്കുളം റോഡ് നിർമ്മാണം പുനരാരംഭിച്ചു.കരുനാഗപ്പള്ളി വെറ്റ മുക്കിൽ നിന്ന് ആരംഭിച്ച് തേവലക്കര വഴി മൈനാഗപ്പള്ളി പുത്തൻചന്ത വരെയും കരുനാഗപ്പള്ളി പടനായർകുളങ്ങര മുതൽ ശാസ്താംകോട്ട ടൗൺ വരെയും ഉള്ള 65 കോടിയുടെ കിഫ്ബി റോഡ് നിർമ്മാണ പദ്ധതി ആയിരുന്നുഇത്. 2019-ൽ കരാറുകാരൻ പണി ആരംഭിച്ചു. റോഡ് ആകെ ഇളക്കി മെറ്റലിംഗ് നടത്തുകയും പ്രാഥമിക ഘട്ട ടാറിംഗ് നടത്തുകയും ചെയ്തു. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് റോഡരികുകളിൽ ഇൻ്റർലോക്ക് കട്ടകൾ പാകുകയും ചെയ്തങ്കിലും പിന്നീട് കരാറുകാരൻ പണി ഉപേക്ഷിച്ചു പോവുകയായിരുന്നു.
മൈനാഗപ്പള്ളി – തേവലക്കര റോഡിൽ വെട്ടിക്കാട്ട് ഏലായുടെ നടുക്ക് കലുങ്ക് നിർമ്മാണം അടക്കമാണ് കരാറുകാരൻ ഉപേക്ഷിച്ചത്.റോഡിൻ്റെ ഏറെ ഭാഗവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലൂടെ ആയതിനാൽ കുന്നത്തൂർ താലൂക്ക് വികസന സമിതിയിൽ അടക്കം റോഡ് നിർമ്മാണം ഉപേക്ഷിച്ചത് നിരവധി തവണ ചർച്ച ചെയ്യപ്പെട്ടു.
തുടർന്ന് നടത്തിയ നടപടികളുടെ ഭാഗമായി ആദ്യ കരാറുകാരനെ ഒഴിവാക്കി. ബഗേറോ എന്ന നിർമ്മാണ കമ്പനിയെ പിന്നീട് ചുമതപ്പെടുന്നുകയും ഇവർ വെട്ടിക്കാട്ട് കലുങ്ക് നിർമ്മിക്കുകയും വീതി വർദ്ധിപ്പിക്കേണ്ട ഭാഗങ്ങളിൽ കഴിഞ്ഞ ഏപ്രിലിൽ വീതി വർദ്ധിപ്പിച്ചങ്കിലും പിന്നീടും പണികൾ നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ നവംബറിൽ ടാറിംഗ് പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടുള്ള അവസാന ഘട്ട ടാറിംഗ് ആണ് കഴിഞ്ഞ ദിവസം മുതൽ ശാസ്താംകോട്ടയിൽ നിന്ന് ആരംഭിച്ചത്.

പോരുവഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കാഞ്ഞിരവിള ഗോപാലകൃഷ്ണപിള്ള നിര്യാതനായി

പോരുവഴി:പോരുവഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റുമായിരുന്ന ഇടയ്ക്കാട് കാഞ്ഞിരവിളയിൽ ഗോപാലകൃഷ്ണ പിള്ള (86) നിര്യാതനായി.ഭാര്യ:പരേതയായ സി.സരസ്വതിയമ്മ (റിട്ട.ടീച്ചർ,കെആർകെപിഎംഎസ് കടമ്പനാട്).മക്കൾ:കെ.ജി അനിൽകുമാർ(ഡയറക്ടർ,കടമ്പനാട് കുറീസ്),അഡ്വ.കാഞ്ഞിരവിള അജയകുമാർ (ഡിസിസി ജനറൽ സെക്രട്ടറി).സംസ്ക്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ.

കുന്നത്തൂർ പടിഞ്ഞാറ് വിനോദ് ഭവനിൽ വിനി നിര്യാതയായി

കുന്നത്തൂർ:കുന്നത്തൂർ പടിഞ്ഞാറ് പാലോട്ട് ക്ഷേത്രത്തിനു സമീപം വിനോദ് ഭവനിൽ വിനി(37) നിര്യാതയായി.കാഷ്യൂ കോർപ്പറേഷൻ ചിറ്റുമല ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്നു.സംസ്ക്കാരം ഇന്ന് പകൽ 2ന് ശേഷം വീട്ടുവളപ്പിൽ.

അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്… 3,500 പോസ്റ്റുകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.

‘എക്സ് തെറ്റ് സമ്മതിച്ചു, ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചു. ഭാവിയില്‍ എക്സ് അശ്ലീല ചിത്രങ്ങള്‍ അനുവദിക്കില്ല’ എന്ന് ഉറപ്പ് നല്‍കിയതായും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എക്സിലെ അശ്ലീല ഉള്ളടക്കങ്ങള്‍ തടയണം എന്നും, നടപടി സ്വീകരിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാനും ജനുവരി ആദ്യ വാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.