Home Blog Page 1150

മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ല; പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയെന്ന് മന്ത്രി എം ബി രാജേഷ്

തൃശ്ശൂർ: മന്ത്രിക്ക് എക്സൈസ് ഉദ്യോ​ഗസ്ഥരുടെ എസ്കോർട്ട് വേണമെന്ന എം ആർ അജിത്കുമാറിൻ്റെ നിർദേശത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്നും ഇത് പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയാണെന്നും മന്ത്രി പറഞ്ഞു. മൂന്നര വർഷമായി എക്സൈസ് മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു.

മൂന്നര വർഷമായി മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ്? വാർത്ത എക്സൈസ് കമ്മീഷണറിനെ ലക്ഷ്യം വച്ചുള്ളതാണെങ്കിൽ എന്തിന് മന്ത്രിയെ വലിച്ചിടണം? വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. എസ്കോർട്ട് വേണമെന്ന് ഉത്തരവിറക്കുകയോ വാക്കാൽ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നായിരുന്നു വിചിത്ര നിർദേശം. എക്സൈസ് കമ്മീണർ എം ആർ അജിത്കുമാർ ഇന്നലെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നുമാണ് നിർദേശത്തിൽ പറയുന്നത്.

ടി സിദ്ദിഖ് പ്രതിനിധീകരിക്കുന്ന കൽപ്പറ്റ കോൺ​ഗ്രസിനോട് ആവശ്യപ്പെടാൻ ലീ​ഗ്; സമ്മർദ്ദം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്ത്‌

കൽപ്പറ്റ: നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. കൽപ്പറ്റ സീറ്റ് കോൺഗ്രസിനോട് ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിൽ സമ്മർദ്ദം ഉയരുന്നത്. ടി സിദ്ദിഖ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൽപ്പറ്റ. ഇത് ആവശ്യപ്പെടണമെന്ന് ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി പറയുകയായിരുന്നു. ഇക്കാര്യം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യം ഉന്നയിച്ചേക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മർദ്ദത്തിന് നീക്കം.

അതേസമയം, ജെആർപിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതോടെ വയനാട്ടില്‍ സി കെ ജാനുവിന്‍റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുകയാണ്. മാനന്തവാടി മണ്ഡ‍ലത്തില്‍ മത്സരിക്കാൻ ആണ് ജെആർപിക്ക് താല്‍പ്പര്യമെന്നും യുഡിഎഫ് അക്കാര്യം പരിഗണിക്കണമെന്നും സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ പതിനൊന്നായിരം വോട്ടിന്‍റെ മേല്‍ക്കൈ നേടാൻ യുഡിഎഫിന് ആയിട്ടുണ്ട്.

ഭൂമിക്കായുള്ള അവകാശത്തിന് വേണ്ടി നടന്ന കേരളം കണ്ട ഏറ്റവും ശക്തമായ ആദിവാസി സമരങ്ങളിലൊന്നാണ് മുത്തങ്ങയിലേത്. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പൊലീസ് അതിക്രമത്തിന് അടുത്ത മാസം 23 വയസ്സാകും. മുത്തങ്ങ സമരത്തിലൂടെ ഉയർന്നുവന്ന സി കെ ജാനു ജെആർപി രൂപീകരിച്ച് എൻഡിഎയില്‍ ഭാഗമായി.രണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ ജാനു ബത്തേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ എൻഡിഎ വിട്ട് യുഡിഎഫിന്‍റെ ഭാഗമായ സി കെ ജാനു ഇത്തവണ മാനന്തവാടിയില്‍ നിന്ന് സ്ഥാനാർ‍ത്ഥിയാകുമോ എന്നാണ് ആകാംക്ഷ. മന്ത്രി ഒ ആർ കേളുവിന്‍റെ മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാനുള്ള താല്പ്പര്യവും സി കെ ജാനു പ്രകടിപ്പിക്കുന്നു

മാനന്തവാടിയില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. പല വഴികളും മുന്നണി തേടുന്നുണ്ട്. മുൻ മന്ത്രി ജയലക്ഷ്മിയെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതും ഐ സി ബാലകൃഷ്ണനെ ബത്തേരിയില്‍ നിന്ന് മാനന്തവാടിയിലേക്ക് കൊണ്ടുവരുന്നതും ഉള്‍പ്പെടെ ചർച്ചയിലുണ്ടെന്നാണ് വിവരം. ഉഷാ വിജയൻ, മീനാക്ഷി രാമൻ, മഞ്ജുക്കുട്ട‌ൻ എന്നിവരും പരിഗണനയിലുണ്ട്. സി കെ ജാനുവിനെ മത്സരിപ്പിച്ചാല്‍ എത്രത്തോളം വിജയ സാധ്യതയുണ്ടെന്ന ചിന്തയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് യഥാർത്ഥത്തില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന സ്ഥലമായിരുന്നു മാനന്തവാടി. എന്നാല്‍ അത്ഭുതകരമായ നേട്ടമാണ് മാനന്തവാടിയില്‍ യുഡിഎഫിന് ഉണ്ടായത്. മാനന്തവാടി മുൻസിപ്പാലിറ്റി നിലനിര്‍ത്തി. തൊണ്ടർനാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകള്‍ എൽഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ശക്തികേന്ദ്രമായ തിരുനെല്ലി പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും അവിടെ ഇത്തവണ ശക്തമായ മത്സരം നടന്നതും യുഡിഎഫ് പ്രതീക്ഷയോടെ കാണുകയാണ്.

മൂന്നാം ബലാത്സംഗക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

മൂന്നാം ബലാത്സംഗക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ വൈകാതെ മാവേലിക്കര ജയിലിലേക്ക് മാറ്റും. അതേസമയം, രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

നേരത്തെ, അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്‌വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായിരുന്നില്ല. മൂന്ന് ദിവസത്തേക്കാണ് രാഹുലിനെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

അതിജീവിതയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് രാഹുലുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിക്കൊപ്പം ഇവിടെ എത്തിയിരുന്നുവെന്ന് രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.

നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തി

കലിഫോർണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ആരോഗ്യകാരണങ്ങളാൽ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത്‌.


ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സുരക്ഷിതമായി ഇറങ്ങി. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകമാണ് സഹായത്തിനുണ്ടായിരുന്നത്. ചരിത്രപരമായ ഈ തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്തു.


മിഷൻ കമാൻഡർ സെന മറിയ കാർഡ്മാൻ, മിഷൻ പൈലറ്റ്‌ മൈക്ക് ഫിൻകെ(നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി(ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ്(റഷ്യ) എന്നിവരടങ്ങുന്ന സംഘമാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ ആഗസ്‌തിൽ നിലയത്തിലെത്തിയ സംഘത്തിലെ ഒരാൾക്കാണ്‌ ആരോഗ്യ പ്രശ്‌നം. ഏത് സഞ്ചാരിക്കാണ്‌ രോഗമെന്നും എന്താണ് രോഗമെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.

ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍

പാലക്കാട്‌. ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് നൽകിയ നോട്ടീസിലാണ് ആശുപത്രി അധികൃതര്‍ ചികിത്സാ പിഴവ് സമ്മതിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി.

കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതിന് പിന്നാലെപാലക്കാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു അധികൃതരുടെ വാദം. തുടർനടപടികൾ ഉണ്ടായില്ല.. ഇതോടെ ആരോപണം ശക്തമാക്കി കുടുംബം വീണ്ടും രംഗത്തെത്തി.പിന്നാലേയാണ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധ സംഘം അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന് ഹാജരാകാന്‍ നൽകിയ നോട്ടീസിൽ ആണ് ചികിത്സ പിഴവ് അധികൃതർ സമ്മതിക്കുന്നത്. hold
സംഭവത്തിൽ കുടുംബത്തിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
സെപ്റ്റംബർ 24ന് സഹോദരന് ഒപ്പം
കളിക്കുന്നതിനിടെ ആണ് 9 വയസ്സുകാരി വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ഒരാഴ്ചയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുട്ടിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു

ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി

വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ KVN പ്രൊഡക്ഷൻസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയം, ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി.

ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു KVN പ്രൊഡഷൻസിന്റെ ആവശ്യം.സിനിമയുടെ റിലീസ് വൈകുന്നത്തിൽ കനത്ത നഷ്ടം നേരിടുകയാണെന്ന് കെവിഎൻ പ്രൊഡഷൻ കോടതിയെ അറിയിച്ചു.വിഷയം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണെന്ന് സുപ്രീംകോടതി. ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അറിയിച്ചു.സെൻസർ ബോർഡ്‌,സിനിമ പുനപരിശോധന കമ്മിറ്റിക്ക് അയച്ച ഉത്തരവ് KVN നൽകിയ ഹർജിയിൽ ചോദ്യം ചെയ്യാത്തതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.ഇതോടെയാണ് സിനിമയുടെ നിർമ്മാതാവ് കെ വി എൻ പ്രൊഡക്ഷന്റെ ഹർജി സുപ്രീംകോടതി തള്ളിയത്. ഹർജിക്കാരുടെ ആവശ്യപ്രകാരം ഈ മാസം 20ന് അപ്പീലിൽ തീരുമാനം എടുക്കാനും മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് കോടതി നിർദ്ദേശിച്ചു.കേസ് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിടുക്കത്തിലാണ് തീർപ്പാക്കിയത് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സിനിമയ്ക്ക് യുഎഇ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം വന്നതോടെയാണ് അടിയന്തര പരിഹാരത്തിനായി KVN പ്രൊഡക്ഷൻസ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു സെൻസർ ബോർഡ് പുനപരിശോധന കമ്മിറ്റിക്ക് അയച്ചത്. ഇതോടെ ഈ മാസം 9ന് തീയറ്ററുകളിൽ എത്തേണ്ട ജനനായകൻ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ ആയി

അനധികൃത സ്വത്ത് സമ്പാദനം, തൃപ്പൂണിത്തുറ എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്

കൊച്ചി.അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം..കെ ബാബു 25 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സാമ്പാദനം നടത്തിയെന്നാണ് ED കണ്ടെത്തൽ…

2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നണ് ED അന്വേഷണത്തിലെ കണ്ടെത്തൽ..ഈ കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് ED നേരത്തെ കണ്ടെത്തിയിരുന്നു..ഇതിന് പിന്നാലെ കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ED കണ്ടുക്കെട്ടി..തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുകയും ചെയ്തു..കേസിൽ കോടതി നടപടികളുടെ ഭാഗമായാണ് കെ ബാബുവിന് സമൻസ് അയച്ചിരിക്കുന്നത്..ഇന്ന് കലൂർ pmla കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം..ഇന്ന് ഹാജരാകാൻ കഴിയില്ല എന്ന് അഭിഭാഷകൻ മുഖനെ കോടതിയെ അറിയിക്കാനാണ് കെ ബാബുവിന്റെ തീരുമാനം..2016ൽ ബാബുവിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപ്പിടിച്ചാണ് ED
അന്വേഷണം ആരംഭിച്ചത്..2020 ൽ ബാബുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തി.
അനധികൃതമായി സാമ്പാധിച്ച പണം കെ ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങാൻ ഉപയോഗിച്ചുവെന്നാണ് ED യുടെ വാദം.

മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

പാലക്കാട്‌. മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ
പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്കൂൾമാനേജരെ അയോഗ്യനാക്കും.

ഡിസ്‌മ്പർ 18 ന് 11 വയസ്സുകാരൻ സഹപാഠിയോട് തുറന്ന് പറയുന്നതിലൂടെ ആണ് പീഡന വിവരം ആദ്യം പുറത്ത് വന്നത്. സഹപാടിയുടെ രക്ഷിതാക്കൾ അന്ന് തന്നെ സ്കൂൾ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും പോലീസിൽ അറിയിക്കാനനോ പരാതി നൽകാനോ അധികൃതർ തയാറായില്ല. വീഴ്ചൽ ചൂണ്ടി കാണിച്ചു എഇഒ ഡിഡിഇക്ക് ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ അധ്യാപികയും മാനേജ്‌മെന്റും നൽകിയ വിശദീകരണം തൃപ്തികരം അല്ലെന്ന് കണ്ടെത്തിയതോടെ ആണ് നടപടി. പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്തു.
പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റി. അധ്യാപികക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ. മറ്റ് ചില കുട്ടികളും പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
പ്രതിയായ അനിൽ എന്ന അധ്യാപകനെ സർവീസിൽ നിന്നും പിരിച്ച് വിടാൻ എഇഒ ശിപാർശ നൽകും. മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.

കൊല്ലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടികളിൽ ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയും

കൊല്ലം: സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.


വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു . പ്ലസ് ടു വിദ്യാർത്ഥി സാന്ദ്ര അത് ലറ്റിക് താരമാണ്.

രാഹുലും അതിജീവിതയുമായുള്ള നിര്‍ണ്ണായക ചാറ്റ് വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട.ചാറ്റ് വിവരങ്ങൾ പുറത്തുവിട്ട് ഫെനി നൈനാൻ. അതിജീവിതയുമായി സംസാരിച്ച ചാറ്റാണ് സമൂഹമാധ്യമത്തിലൂടെ ഫെനി പുറത്തുവിട്ടത്. രാഹുലിനെ ഫ്ലാറ്റിൽ എത്തി കാണണമെന്ന് അതിജീവിത പറഞ്ഞു. സ്വകാര്യത വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.

അതിജീവിതയുടെ ബലാത്സംഗ പരാതി അത്ഭുതപ്പെടുത്തിയെന്ന് ഫെനി. 2024 ബലാത്സംഗം ചെയ്തയാളെ 2025 ഒക്ടോബറിൽ കാണണമെന്ന് പറഞ്ഞതിന്റെ ലോജിക്ക് എന്താണ്. അതിജീവിതയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു. അതിജീവിതയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വരാത്ത തരത്തിലാണ് സ്ക്രീൻഷോട്ട്
രണ്ടുമാസം മുമ്പ് വരെ പരാതിക്കാരി തന്നോട് സംസാരിച്ചിരുന്നു. സുരക്ഷിതമായ സ്ഥലത്ത് രാത്രിയായാലും കുഴപ്പമില്ല എന്ന് പറഞ്ഞു