Home Blog Page 1128

ഓച്ചിറയിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ഓച്ചിറ: സർക്കാർ പില്ലർ എലിവേറ്റഡ് ഹൈവേ പ്രഖ്യാപിച്ചിട്ടും തുടരുന്ന മന്മതിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ താക്കീത് ചെയ്തുകൊണ്ട് ഓച്ചിറ പില്ലർ എലവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ  ആണ് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് മണ്ണേൽ ഉദ്ഘാടനം നിർവഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി കോശി, എൻസൈൻ കബീർ,  അയ്യാണിക്കൽ മജീദ്, രാജുമോൻ, നവാസ് വലിയവീട്ടിൽ, മഹമൂദ്, മനു ജയപ്രകാശ്, നൗഷാദ്, സുഭാഷ് ഗുരുനാഥൻ തറയിൽ,  മുബാഷ്, സൈറിസ് കുറ്റിയിൽ, കെ എസ് പുരം സത്താർ, സുനീർ എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്പനി പണി നിർത്തിവയ്ക്കാത്ത പക്ഷം നിർമ്മാണം തടയൽ അടക്കം ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് നിർമ്മാണ മേഖലയിലേക്ക് പ്രകടനം നടത്തിക്കൊണ്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ അറിയിച്ചു

ഫുഡ് അനലിസ്റ്റ് ആകാൻ അവസരം; FSSAI പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ -ന്യൂഡൽഹി) ഫുഡ് അനലിസ്റ്റ് എക്സാമിനേഷൻ (എഫ്എഇ) 2025-ലേക്ക് അപേക്ഷ ക്ഷണിച്ചു,

ഫുഡ് അനലിസ്റ്റ് ആയി ജോലിചെയ്യാൻ ജയിച്ചിരിക്കേണ്ട യോഗ്യതാ പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത

കെമിസ്ട്രി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഡെയറി കെമിസ്ട്രി, അഗ്രിക്കൾച്ചർ സയൻസ്, ആനിമൽ സയൻസ്, ഫിഷറീസ് സയൻസ്, ബയോടെക്നോളജി, ഫുഡ് സേഫ്റ്റി, ഫുഡ് ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഡെയറി ടെക്നോളജി, ഓയിൽ ടെക്നോളജി, വെറ്ററിനറി സയൻസസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബാച്ച്‌ലർ/മാസ്റ്റേഴ്സ്/ഡോക്ടറേറ്റ് ബിരുദം വേണം. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കെമിസ്റ്റ്സ് (ഇന്ത്യ) നടത്തുന്ന പരീക്ഷയിൽ ഫുഡ് അനലിസ്റ്റ്‌സ് സെക്ഷനിൽ യോഗ്യതനേടി അസോസിയേറ്റ് ആയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

പ്രവൃത്തിപരിചയം

നിർദിഷ്ട അക്കാദമിക് യോഗ്യത നേടിയതിനുശേഷം ഏതെങ്കിലും സ്ഥാപനത്തിൽ/ഗവേഷണ സ്ഥാപനത്തിൽ/ഗവേഷണ ലബോറട്ടറിയിൽ ഭക്ഷ്യ വിശകലനത്തിൽ മൂന്നുവർഷത്തിൽക്കുറയാത്ത പ്രവൃത്തിപരിചയം വേണം. ബിരുദംനേടിയ തീയതിമുതൽ ഈ പരീക്ഷയ്ക്ക് അപേക്ഷ നൽകേണ്ട അവസാന തീയതിവരെയുള്ള കാലയളവ് ഇതിലേക്ക് കണക്കാക്കും. ഈ കാലയളവിനു മുൻപോ ശേഷമോ നേടിയ പരിചയം, അക്കാദമിക് പ്രോഗ്രാമുകളുടെ (പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽ പ്രോഗ്രാം) കാലയളവ് തുടങ്ങിയവ പരിഗണിക്കില്ല.

എഫ്എഇ ഘടന

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (സിബിടി) പ്രായോഗികപരീക്ഷയും ഉൾപ്പെടുന്നതാണ് ഫുഡ് അനലിസ്റ്റ് എക്സാമിനേഷൻ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് (i) കെമിക്കൽ (ii) ബയോളജിക്കൽ എന്നിങ്ങനെ രണ്ട് സ്ട്രീമുകളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (എംസിക്യു) ഉണ്ടാകും. സിബിടിക്കും പ്രാക്ടിക്കൽ പരീക്ഷയ്ക്കും അപേക്ഷിക്കുമ്പോൾ അപേക്ഷകർ ബാധകമായ വിഭാഗം (കെമിക്കൽ അല്ലെങ്കിൽ ബയോളജിക്കൽ) തിരഞ്ഞെടുക്കണം. ഇത് പരീക്ഷ പൂർത്തിയാകുന്നതുവരെ മാറ്റാൻ കഴിയില്ല. സ്ട്രീമിനനുസരിച്ച് വിഷയങ്ങളുടെ വെയ്റ്റേജിൽ മാറ്റങ്ങൾ ഉണ്ടാകാം.

പരീക്ഷയുടെ വിഷയങ്ങൾ, ഓരോ വിഷയത്തിൽ നിന്നുമുള്ള ചോദ്യങ്ങളുടെ എണ്ണം, വെയ്റ്റേജ് എന്നിവ fssai.gov.in -ൽ നൽകിയിട്ടുണ്ട് (കരിയേഴ്സ് ലിങ്ക്). ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് കിട്ടും. ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്കുവീതം കുറയ്ക്കും. പരീക്ഷയ്ക്കുള്ള സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ എഫ്എസ്എസ്എഐ നൽകുന്നില്ല. എന്നിരുന്നാലും പരീക്ഷാരീതി മനസ്സിലാക്കാൻ, 2021 പരീക്ഷയുടെ ചോദ്യപ്പേപ്പർ എഫ്എസ്എസ്എഐ വെബ്സൈറ്റിൽ ലഭ്യമാണ്.

സിബിടി മാർച്ച് എട്ടിന് നടക്കും. അപേക്ഷിക്കുമ്പോൾ മുൻഗണനാക്രമത്തിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം.

സിബിടി യോഗ്യത നേടുന്നതിന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. യോഗ്യതനേടിയവർക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ട്. പരീക്ഷയുടെ തീയതി, സ്ഥലം, സിലബസ് എന്നിവ പ്രത്യേകം അറിയിക്കും.

പ്രീ-ക്വാളിഫൈഡ് ജൂനിയർ അനലിസ്റ്റുകൾക്ക് (ജൂനിയർ അനലിസ്റ്റ് എക്സാമിനേഷൻ ജയിച്ചവർക്ക്) മൂന്നുവർഷത്തിൽ കുറയാത്ത പരിചയമുള്ള പക്ഷം, നേരിട്ട് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകാം. ഈ ആനുകൂല്യം ഒരുതവണ മാത്രമേ ലഭിക്കുകയുള്ളൂ.

ഫുഡ് അനലിസ്റ്റ് പരിശീലനം

പ്രായോഗികപരീക്ഷയിൽ യോഗ്യത നേടുകയും എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നവർക്ക് എഫ്എസ്എസ്എഐ നടത്തുന്ന രണ്ടാഴ്ചത്തെ ഫുഡ് അനലിസ്റ്റ് പരിശീലനത്തിന് അർഹതയുണ്ട്.

പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എഫ്എസ്എസ്എഐ വഹിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫുഡ് അനലിസ്റ്റ് സർട്ടിഫിക്കറ്റുകൾ നൽകും.

അപേക്ഷ

fssai.gov.in/ വഴി ജനുവരി 22-നകം നൽകണം. പരീക്ഷാ ഫീസ്‌ 2500 രൂപ. പ്രായോഗിക പരീക്ഷയ്ക്ക് ഫീസ്‌ 5000 രൂപ.

അശ്ലീല വീഡിയോകള്‍ ടെലഗ്രാംവഴി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ ടെലഗ്രാംവഴി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാന്‍ (20) ആണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു പ്രതി. പോക്‌സോ, ഐടി ആക്ട് വകുപ്പുകള്‍ ചുമത്തി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. മുമ്പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

ദുരൂഹതയുടെ വഴിയിലൊരു ത്രില്ലർ ചിത്രം ……. ക്രിസ്റ്റീന 30 ന് ……..

സി എസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച് ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം “ക്രിസ്റ്റീന” ജനുവരി 30-ന് തീയേറ്ററുകളിലെത്തുന്നു. ഒരേ സമയം കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് ചിത്രമെത്തുന്നത്.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്.

ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം – സുദർശനൻ, നിർമ്മാണം – ചിത്രാ സുദർശനൻ, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം – സൺഫീർ, ഗാനരചന – ശരൺ ഇൻഡോകേര, പാടിയവർ – നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്,

വിതരണം – എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് -ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം – അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ,

കോറിയോഗ്രാഫി – സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് – അഖിൽദേവ്, പി ആർ ഓ – അജയ് തുണ്ടത്തിൽ ………

പഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ പാപ കർമ്മത്തിൻ പ്രതിക്രിയയാകുമോ ? ശബരിമല കൊള്ള ക്കേസിൽ കോടതി

കൊച്ചി. ഹൈക്കോടതിയാണ് സിനിമാ ഗാനത്തിലൂടെ പ്രതികരിച്ചത് ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള
അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചു
കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം
എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കൊള്ള പ്രഥമദൃഷ്ട്യാ വ്യക്തം
ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം

ഉത്തരവിന്റെ അവസാനം സിനിമ ഗാനം കൂടി പങ്കുവെച്ച് കോടതി

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു

രാത്രി നന്നായി ഉറങ്ങിയാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളു. സമ്മർദ്ദം, തിരക്കുപിടിച്ച ജീവിത രീതി എന്നിവ നിങ്ങളുടെ നല്ല ഉറക്കത്തിന് തടസമാകും. എന്നാൽ ഇത് മാത്രമല്ല രാത്രി കഴിക്കുന്ന ഭക്ഷണങ്ങളും ഉറക്കം കിട്ടുന്നതിന് തടസമാകാറുണ്ട്.

ചോക്ലേറ്റ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കാം. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകും. കാരണം ഇതിൽ കഫീനും മധുരവും അടങ്ങിയിട്ടുണ്ട്.

എരിവുള്ള ഭക്ഷണങ്ങൾ

രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇത് ദഹനം ഇല്ലാതാവാനും ഉറക്കത്തിന് തടസം ഉണ്ടാവാനും കാരണമാകുന്നു.

ചീസ്

ചീസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് നല്ല ദഹനം ലഭിക്കുന്നതിന് തടസമാവുകയും നല്ല ഉറക്കം ലഭിക്കാതിരിക്കാനും കാരണമാകുന്നു.

കോഫി

കോഫിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പ് കോഫി കുടിക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഉറക്കത്തിന് തടസമാകും.

സിട്രസ് പഴങ്ങൾ

ഉറക്കത്തിന് തടസമാകുന്ന മറ്റൊരു ഭക്ഷണമാണ് സിട്രസ് പഴങ്ങൾ. കാരണം ഇതിൽ ആസിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ജലാംശവും കൂടുതലായതിനാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പോകേണ്ടിയും വരുന്നു.

ഐസ് ക്രീം

ഉറങ്ങുന്നതിന് മുമ്പ് ഐസ് ക്രീം കുടിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിന് തടസമാകുന്നു.

വിവാഹിതരായിട്ട് നാല് മാസം മാത്രം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; രണ്ട് പുരുഷന്മാർക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി

കാണ്‍പൂർ: വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. മൃതദേഹം പുതപ്പിൽ പൊതിഞ്ഞു വച്ച ശേഷം യുവാവ് അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയെ രണ്ട് പുരുഷന്മാരോടൊപ്പം വീട്ടിലെ മുറിയിൽ കണ്ടതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് കുറ്റസമ്മതം നടത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.

സച്ചിൻ സിങ് ഭാര്യ ശ്വേത സിങിനൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദമ്പതികൾ കുടുംബങ്ങളുടെ എതിർപ്പ് വകവെയ്ക്കാതെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നതായി സച്ചിൻ പൊലീസിനോട് പറഞ്ഞു. താൻ ജോലിക്ക് പോയ സമയത്ത് രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികളുമായി ശ്വേത ബന്ധം സ്ഥാപിച്ചെന്നാണ് സച്ചിന്‍റെ ആരോപണം.

രണ്ട് ദിവസം മുമ്പ് താൻ നാട്ടിലേക്ക് പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞു. രാത്രി അപ്രതീക്ഷിതമായി തിരിച്ചെത്തിയപ്പോൾ ഭാര്യയെയും രണ്ട് പുരുഷന്മാരെയും മുറിയിൽ കണ്ടെന്നാണ് സച്ചിൻ പറയുന്നത്. താൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ തുടങ്ങിയപ്പോൾ തന്നെ ആക്രമിക്കാൻ ഭാര്യ കൂടെയുണ്ടായിരുന്ന പുരുഷന്മാരോട് പറഞ്ഞെന്നും സച്ചിൻ മൊഴി നൽകി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സച്ചിനെയും ശ്വേതയെയും പൊലീസ് വിട്ടയച്ചു. വീട്ടിൽ എത്തിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പുരുഷന്മാരുടെയും മോചനം ഉറപ്പാക്കാൻ ഭാര്യ സമ്മർദം ചെലുത്തിയെന്ന് സച്ചിൻ പറയുന്നു. തയ്യാറായില്ലെങ്കിൽ തന്നെ ഉപേക്ഷിച്ച് അവരോടൊപ്പം താമസിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും സച്ചിൻ പൊലീസിനോട് പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും സച്ചിൻ പറഞ്ഞു. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് മുറിയിൽ കിടത്തി. പിറ്റേന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി കുറ്റം സമ്മതിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

മാസം 1000 രൂപ, 18 – 30 വയസുള്ളവർക്ക് കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിലിനായി തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘കണക്ട് ടു വർക്ക്’ (Connect to Work) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു മുതൽ ബിരുദം വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള, 18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുന്നതാണ് ‘കണക്ട് ടു വർക്ക്’ പദ്ധതി.

കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മത്സരപ്പരീക്ഷകൾക്കും നൈപുണ്യ പരിശീലനങ്ങൾക്കും തയ്യാറെടുക്കുന്നവർ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പിണറായി വ്യക്തമാക്കി.

30000 ത്തിൽ കൂടുതൽ അപേക്ഷ എത്തി

നിലവിൽ 30000 ത്തിൽ കൂടുതൽ അപേക്ഷ ഇതിനോടകം ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ ആളുകൾ എത്തിയാലും സർക്കാർ ധനസഹായം ഉറപ്പാക്കും. ജനങ്ങളെ ഉൽപ്പാദന മേഖലയുമായി ബന്ധപ്പെടുത്തി തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം എന്നതിലേക്ക് സമൂഹവും കുട്ടികളും മാറി. കണക്ട് ടു വർക്ക് ആയതിനാൽ, ആവശ്യമായ ഉത്പാദന വർധനവ് ഉണ്ടാകണം. അതിനുള്ള ഇടപെടലും സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലവിധ കാരണങ്ങളാൽ തൊഴിലിന് പോകാത്തവർ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. വലിയ തോതിലുള്ള ഒരു വിഭാഗമാണ് അത്. നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ളവർ വീടുകളിൽ കഴിയുന്ന അവസ്ഥ. തൊഴിലിന് വേണ്ടി ശ്രമിച്ചിട്ടും തൊഴിൽ ലഭിക്കാത്താവരുണ്ട്. ഇവരെയെല്ലാം കണക്കാക്കിയാണ് വിജ്ഞാന കേരളം ക്യാമ്പയിൻ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി വിവരിച്ചു.

ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ട്. അത് ഉപയോഗിക്കുന്നില്ല. അതിന് ആവശ്യമായ പരിശീലനം നൽകണം. വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ വലിയ പങ്കാണ് വിജ്ഞാന കേരളം പദ്ധതിക്കുള്ളതെന്നും പിണറായി വിശദീകരിച്ചു. സംസ്ഥാനത്ത് ഒരുപാട് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വലിയ തോതിൽ ഉള്ള വളർച്ചയാണ് സംസ്ഥാനത്തുള്ളത്. 26000 കോടി നിക്ഷേപം സ്വീകരിക്കാനായി. തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. 3 ലക്ഷത്തിലധികം സംരംഭങ്ങൾ ഉണ്ടായി. ഇതിനെല്ലാം ഉതകുന്നതാണ് കണക്ട് ടു വർക്ക് പദ്ധതിയെന്നും മുഖ്യമന്ത്രി വിവരിച്ചു. നേരത്തെ തൊഴിൽ അന്വേഷകരായിരുന്നു യുവാക്കൾ. അവരെ തൊഴിൽ ദാതാക്കളും സംരംഭകരുമാക്കി മാറ്റാൻ സംസ്ഥാന സർക്കാരിനായി. പഠനകാലത്ത് തന്നെ അവര് തൊഴിൽ ദാതാക്കളായി. സ്റ്റാർട്ട് ആപ്പിൽ ഭീമമായ വർധന ഉണ്ടായി. ആ രീതിയിൽ യുവാക്കൾക്ക് അവസരം ലഭ്യമാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് തീരുമാനം

ആലപ്പുഴ. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് എസ്എൻഡിപി കൌൺസിലിന്റെ അംഗീകാരം. ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ച നടത്തും. കാലത്തിന്റെ അനിവാര്യതയാണ് നടപ്പാകാൻ പോകുന്നതെന്ന് ജി സുകുരമാരൻ നായരും പ്രതികരിച്ചു.

1976, 2005, 2012 ചരിത്രത്തിൽ മൂന്ന് തവണയാണ് എൻഎസ്എസും എസ്എൻഡിപിയും ഒന്നായത്. മൂന്ന തവണയും തല്ലിപ്പിരിഞ്ഞതും ചരിത്രം. പഴയതൊക്കെ മറന്നാണ് നാലാം തവണയും ഐക്യത്തിലേക്ക് നടന്നടുക്കുന്നത്. ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപി യോഗം കൌൺസിൽ യോഗത്തിൽ എതിർപ്പില്ലാതെ തീരുമാനം അംഗീകരിക്കപ്പെട്ടു. എൻഎസ്എസുമായുള്ള ചർച്ചകൾക്ക് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ചുക്കാൻ പിടിക്കും.

ഐക്യത്തിനുള്ള തീരുമാനം, എൻഎസ്എസുമായി ഇനി കൊമ്പുകോർക്കലില്ല, തുഷാറിനെ ചർച്ചകർക്ക് നിയോഗിച്ചു എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം കാലത്തിന്റെ അനിവാര്യതയെന്നും പ്രതികരണം. എക്സിക്യൂട്ടീവ് ചേർന്ന് ഐക്യത്തിൽ അന്തിമ തീരുമാനം.


മുസ്ലിം ലീഗിനോട് മാത്രമാണ് പ്രശ്നമെന്നും ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ മുസ്ലിം സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിന് ജി സുകുമാരൻ നായർ തയ്യാറായില്ല.


ശബരിമലയിൽ യാത്ര അയപ്പ് നൽകി


ശബരിമല. സർക്കാർ സേവന കാലത്ത് ശബരിമല ഡ്യൂട്ടിയിൽ നിന്ന് വിരമിക്കുന്നസ്‌ക്വാഡ് ഡ്യൂട്ടി അംഗവും കുന്നത്തൂർ താലൂക്ക് ഓഫീസ് ജീവനക്കാരനുമായ പ്രസന്നൻ കുരുമ്പേലിക്ക് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ സഹ പ്രവർത്തകർ യാത്ര അയപ്പ് നൽകി.. ശബരിമല ദർശനം കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഡ്യൂട്ടി മജി സ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ മനോജ്‌ അധ്യക്ഷത വഹിച്ചു. സന്നിധാനം അഡീഷണൽ  ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (ADM) ഡോ. അരുൺ S. നായർ IAS പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.. എക്സിക്യൂട്ടീവ് മ ജിസ്‌ട്രേറ്റുമാരായ രത്നേഷ് സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു. സന്നിധാനത്തെ നിരവധി ജീവനക്കാർ പങ്കെടുത്ത വൈകാരികമായ യാത്ര അയപ്പ് ചടങ്ങ് വേറിട്ട അനുഭവമായി.
പോരുവഴിഅമ്പലത്തും ഭാഗം സ്വദേശിയാണ്..