Home Blog Page 1096

കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയുടെ സംസ്കാരം ഇന്ന്

ബംഗളുരു. ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് ബെന്നർഗെട്ടയിലെ ഡോ റോയ് സി ജെയുടെ റിസോർട്ടിലാണ് സംസ്കാരം നടക്കുക.

പോസ്റ്റ് മോർട്ടത്തിന് ശേഷം ശിവാജി നഗർ ബൗറിങ്ങ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നർ ഗട്ടയിലെ റിസോർട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതൽ റിസോർട്ടിൽ പൊതുദർശനം. അതിന് ശേഷം സമീപത്തെ ‘ പള്ളിയിൽ അന്ത്യ ശുശ്രൂഷ ചടങ്ങുകൾ നടക്കും. തുടർന്നാണ് ഡോ ജോയ് സി ജെയുടെ സംസ്കാരം നടക്കുക.

പാകിസ്ഥാനിൽ ഏറ്റുമുട്ടല്‍, 80 പേർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 80 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 70 ബി എൽ എ വിഘടനവാദികളും 10 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ചയും തുടർന്നു.

ക്വറ്റ, ഗ്വാദർ, മക്രാൻ, ഹബ്, ചാമൻ, നസീറാബാദ്, നുഷ്‌കി തുടങ്ങി 12 ഇടങ്ങളിലാണ് ബി എൽ എ ആക്രമണം അഴിച്ചുവിട്ടത്. നസീറാബാദിൽ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി അധികൃതർ വ്യക്തമാക്കി. ബലൂചിസ്ഥാനിൽ 41 വിഘടനവാദികളെ വധിച്ചുവെന്ന് പാകിസ്ഥാൻ സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ഓപ്പറേഷൻ ഹെറോഫിന്റെ ഭാഗമായിരുന്നു ആക്രമണമെന്ന് ബി എൽ എ നേതൃത്വം വ്യക്തമാക്കി. മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

ഭക്ഷണത്തിൽ ഒരു നുള്ള് കുരുമുളകുപൊടി ചേർത്ത് നോക്കൂ; ആരോഗ്യ ഗുണങ്ങൾ അറിയാം

നിരവധി ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇത് ദിവസവും ഒരു നുള്ള് ഭക്ഷണത്തിൽ ചേർത്ത് കഴിച്ചു നോക്കൂ. ആരോഗ്യ ഗുണങ്ങൾ അറിയാം.

ദഹനം മെച്ചപ്പെടുത്തുന്നു

കുരുമുളക് കഴിക്കുന്നത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. ഇത് വയറിൽ ഉണ്ടാകുന്ന അസിഡിറ്റി ഇല്ലാതാക്കും. ദിവസവും ഒരു നുള്ള് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം.

പ്രതിരോധശേഷി കൂട്ടുന്നു

കുരുമുളകളിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

മലബന്ധം തടയുന്നു

മലബന്ധം തടയാനും കുരുമുളക് കഴിക്കുന്നത് നല്ലതാണ്. ദിവസവും ഭക്ഷണത്തിൽ ചേർത്ത് കഴിച്ചാൽ മതി.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും കുരുമുളക് ദിവസവും കഴിക്കുന്നത് നല്ലതാണ്.

ക്യാൻസർ സാധ്യത കുറയ്ക്കുന്നു

ചിലതരം ക്യാൻസറുകൾ ഉണ്ടാകുന്നത് തടയാനും കുരുമുളക് കഴിക്കുന്നത് നല്ലതാണ്. ഇത് മഞ്ഞളിൽ ചേർത്ത് കഴിച്ചാൽ മതി.

ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു

ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ദിവസവും കുരുമുളക് കഴിക്കുന്നത് നല്ലതാണ്.

ഗസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു

ഗസയിൽ 31 പേർ കൊല്ലപ്പെട്ടു.ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 31 പലസ്തീൻകാർ കൊല്ലപ്പെട്ടു.രണ്ടു വർഷം അടച്ചിട്ടശേഷം ഇന്ന് റഫ ഇടനാഴി തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.കൊല്ലപ്പെട്ടവരിൽ ആറ് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

കഴിഞ്ഞ ഒക്ടോബർ പത്തിന് വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണ് ഇത്.ഇന്ന് റഫ ഇടനാഴി തുറക്കുമ്പോൾ ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമേ കടത്തിവിടുകയുള്ളുവെന്ന് ഇസ്രയേൽ വ്യക്തമാക്കി.യുദ്ധസമയത്ത് പലായനം ചെയ്തവരെയാണ് മടങ്ങാൻ അനുവദിക്കുക

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം, 26 ബൈക്കുകൾ കത്തി നശിച്ചു

മലപ്പുറം.ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം. 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.

രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. മരുന്നുകളും റിക്കാർഡുകളും കത്തി നശിച്ചിട്ടുണ്ട്.താനൂർ തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.

ബിജെപിയിലേക്കെന്ന് സൂചന; പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് വിട്ട് നവജോത് കൗർ; പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ, മുതിർന്ന നേതാവുമായ ഡോ. നവ്ജോത് കൗർ സിദ്ദു കോൺഗ്രസ് വിട്ടു. പഞ്ചാബ് പിപിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയാണ് ഇവർ രാജിപ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തിയെന്ന് അവർ വിമർശിച്ചു.

പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവജോത് കൗർ. ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം ഇവർ കോൺഗ്രസിലെത്തി. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗവുമായി നിരന്തരം തർക്കങ്ങളുണ്ടായി. ഒരു ഘട്ടത്തിൽ തൻ്റെ ഭർത്താവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലേ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങൂവെന്നും അവർ നയം വ്യക്തമാക്കിയിരുന്നു. ഇവരുടെ പല പ്രസ്താവനകളും സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

അതേസമയം മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടതെന്നത് പ്രധാനമാണ്. നിലവിലെ പിസിസി അധ്യക്ഷനെതിരെ അഴിമതി ആരോപണം അടക്കം ഉന്നയിച്ചാണ് പാർട്ടിയിൽ നിന്നുള്ള രാജി. അതിനാൽ തന്നെ ഇവർ ബിജെപിയിലേക്ക് മടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോദി പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഇവർ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

സി ജെ റോയിയുടെ ആത്മഹത്യ; കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ രാത്രി വൈകിയും പരിശോധന, ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് പൊലീസ്

ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്. ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും. കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിൽ ഇന്നലെ രാത്രിയിലും പരിശോധന നടന്നിരുന്നു. പുതിയ അന്വേഷണസംഘം രാത്രി വൈകിയും പരിശോധന തുടർന്നു.

സിജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബന്നാർഘട്ടയിലെ നേച്ചർസ് കാസ്കേഡിലാണ് സംസ്കാരം. രാവിലെ 10 മണിക്ക് ഇവിടെ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വയ്ക്കും. സെന്‍റ് ജോസഫ്സ് സിറോ മലബാർ പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.

റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. വെസ്റ്റ് സോൺ ജോയിന്‍റ് കമ്മീഷണർ സി. വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഈ സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് ഇന്ന് കടക്കും.

‘ഇറാൻ സംസാരിക്കുന്നുണ്ട്, എന്തെങ്കിലും സാധിക്കുമോ എന്ന് നോക്കാം, പക്ഷെ…’, അമേരിക്കയുടെ വമ്പൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്കെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈനിക മേധാവി വാഷിംഗ്ടണ് കടുത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധസാധ്യത തള്ളിക്കളയാതെ തന്നെ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇറാൻ നമ്മളോട് സംസാരിക്കുന്നുണ്ട്. എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നമുക്ക് നോക്കാം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും അമേരിക്കയുടെ വമ്പൻ നാവികവ്യൂഹം ഇറാൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

സാധ്യമായ വ്യോമാക്രമണങ്ങളെക്കുറിച്ചോ സൈനിക നീക്കങ്ങളെക്കുറിച്ചോ മേഖലയിലെ സഖ്യകക്ഷികളെപ്പോലും അറിയിച്ചിട്ടില്ലെന്ന് ട്രംപ് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് പ്ലാനുകൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെയുണ്ടായ അടിച്ചമർത്തലിൽ പ്രകോപിതനായ ട്രംപ്, കടുത്ത നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള വൻ നാവിക വ്യൂഹത്തെ അമേരിക്ക ഇറാൻ തീരത്ത് വിന്യസിച്ചുകഴിഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക മേധാവി ഇതിനോടകം തന്നെ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഘര്‍ഷവും ഇറാൻ നീക്കവും

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ എന്ന വിമാന വാഹിനിക്കപ്പലിന്‍റെ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികപ്പട അറബിക്കടലിൽ നിലയുറപ്പിച്ചതോടെ, ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ മണ്ണിനടിയിൽ കൂടുതൽ ആഴത്തിലേക്ക് ഒളിപ്പിക്കാൻ തുടങ്ങിയതായി പുതിയ ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ സുരക്ഷ മുൻനിർത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിന്യസിച്ച യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി നൂറുകണക്കിന് മിസൈൽ ബോബോട്ടുകളെ ഇറാൻ കടലിലിറക്കി.

ഇറാന്‍റെ സ്വന്തം ഡ്രോൺ കാരിയറായ ‘ഷാഹിദ് ബഗേരി’ ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ സജ്ജമാക്കിയിട്ടുണ്ട്. 60 ഡ്രോണുകളെ വരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണിത്. ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലേക്കുള്ള തുരങ്ക കവാടങ്ങൾ വൻതോതിൽ മണ്ണ് ഇട്ട് മൂടുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി കണ്ടെത്തിയിട്ടുണ്ട്. 2025 ജൂണിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണങ്ങളിൽ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

നിര്‍മ്മലാ സീതാരാമന്‍റെ ഒന്‍പതാം ബജറ്റിന് കാതോര്‍ത്ത് രാജ്യം

ഡെല്‍ഹി.കേന്ദ്ര ബജറ്റിനായി കാതോർത്ത് രാജ്യം. 2026 – 27ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ
അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റ് ആണ് ഇത്തവണത്തെത്.

ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിന് ഉണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉൽപാദനത്തിനും ബജറ്റിൽ പ്രാധാന്യം ഉണ്ടാകും. റോഡ്,റെയിൽവേ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് കാര്യമായ നീക്കിയിരിപ്പ് പ്രതീക്ഷിക്കാം. പ്രതിരോധം, കൃഷി , എ ഐ ഉൾപ്പെടെ സാങ്കേതിക മേഖലക്കും ബജറ്റിൽ മുൻഗണന ഉണ്ടാകും. അതേസമയം ആദായനികുതി ഘടനയിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ഇടയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടി ഉണ്ടാകുമോ എന്നാണ് ആകാംക്ഷ.കേന്ദ്ര ബജറ്റില്‍ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

‘നിയമ നടിപടികളുമായി മുന്നോട്ടു പോകും’, കുരുക്ക് മൂന്നാമത്തെ അതിജീവിതക്കോ? സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് റിനി, ഫെന്നി നൈനാന് മറുപടി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിൽ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധം പുല‌‍ർത്തിയെന്നാരോപിച്ച് ഫെന്നി നൈനാന് മറുപടിയുമായി നടിയും മോഡലുമായ റിനി ആൻ ‍ജോ‍‍‌‌‍‌ർജ്. മൂന്നാമത്തെ പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് റിനി. ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ഒരാവശ്യവും തനിക്കില്ലെന്നും റിനി കൂട്ടിച്ചേ‌ർത്തു.

ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ലെന്നും ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കൂ എന്നാണ് പറഞ്ഞതെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ സ്ക്രീൻ ഷോട്ടും റിനി പങ്കുവച്ചിട്ടുണ്ട്.

എന്നാൽ, ഈ വിഷയം വന്നപ്പോൾ ഇൻസ്റ്റയിൽ നോക്കി. അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ലെന്നും റിനി പറയുന്നു. അവ‌ർ താങ്കളെ തെറ്റിദ്ധരിപ്പിച്ചതാണ്. എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു കൊടുത്തതിന് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.

റിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണ രൂപം:

‘പ്രിയപ്പെട്ട ഫെന്നി നൈനാൻ,

ഒരു കാര്യം കൃത്യവും വ്യക്തവും ആയി ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ ബന്ധപ്പെടേണ്ടതിന്റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കൾ പറഞ്ഞ കാര്യത്തെ ഞാൻ പരിപൂർണമായി നിഷേധിച്ചത്. ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. കൂടുതൽ ഡീറ്റെയിൽസ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാൻ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ല നിങ്ങൾ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കു എന്ന്. അതിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോൾ ഈ വിഷയം വന്നപ്പോൾ ഞാൻ ഇത് എന്റെ ഇൻസ്റ്റയിൽ നോക്കിയപ്പോൾ അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ല. ഇതാണ് മൂന്നാമത്തെ പരാതിക്കാരി എന്ന് പോലും അറിയില്ല. ഈ വിഷയത്തിൽ ഞാൻ അവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് താങ്കളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. തീർച്ചയായും ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകും. അത് താങ്കൾക്ക് എതിരെ അല്ല, എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു എന്നെ അപമാനിച്ചതിനാണ്. മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവും എനിക്കില്ല. ഞാൻ എല്ലാ കാര്യത്തിലും സത്യസന്ധത പുലർത്തുന്ന ആളാണ്. സത്യം ആണെങ്കിൽ സത്യം ആണെന്ന് പറയാൻ ഒട്ടും ഭയമില്ല…’- റിനി ആൻ ജോർ‍ജ്ജ്