Home Blog Page 1095

കേരളത്തെ ചേര്‍ത്ത് ധാതു മണല്‍ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കേരളത്തെ ചേര്‍ത്ത് ധാതു മണല്‍ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. ധാതു സമ്പന്നമായ സംസ്ഥാനങ്ങളെ ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക. കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയുള്‍പ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

പദ്ധതിയുടെ ഭാഗമായി ഖനനം, സംസ്‌കരണം എന്നിവടയക്കം വര്‍ധിപ്പിക്കും. നേരത്തെ കേരളത്തിലെ ബജറ്റിലും ധാതു ഇടനാഴി സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖത്തെ ചവറയിലേക്കും തുടര്‍ന്ന് കൊച്ചിയിലേക്കും ബന്ധിപ്പിക്കുന്ന ഒരു അപൂര്‍വ ഭൂമി ഇടനാഴി വികസിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന് വ്യാഴാഴ്ച ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

”വിഴിഞ്ഞം തുറമുഖത്തെ ചവറയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ അപൂര്‍വ ഭൂമി ഇടനാഴി ആസൂത്രണം ചെയ്തിട്ടുണ്ട്, ഇത് കൊച്ചിയുമായി ബന്ധിപ്പിക്കുന്നു. കെഎംഎംഎല്‍ ചവറയ്ക്ക് സമീപം ഇതുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം സ്ഥാപിക്കും. ഇതിലൂടെ കേരളം രാജ്യത്തിന്റെ സ്ഥിരം മാഗ്നറ്റ് ഹബ്ബായി മാറുകം. ഇതിനുപുറമെ, 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കെഎംഎംഎല്‍, കെല്‍ട്രോണ്‍, എന്‍എഫ്ടിഡിസി എന്നിവയുമായി സഹകരിച്ച് ഒരു റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ സ്ഥാപിക്കുന്നതിന് 100 കോടി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചവറ ആസ്ഥാനമായുള്ള ഒരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനവും ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെയും ധാതു മണലിന്റെയും പ്രധാന ഉല്‍പാദകരുമാണ് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍).

സംസ്ഥാന ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ്, സാങ്കേതിക സംരംഭമാണ് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ഖനി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ ഗവേഷണ വികസന സ്ഥാപനമാണ് നോണ്‍ഫെറസ് മെറ്റീരിയല്‍സ് ടെക്നോളജി ഡെവലപ്മെന്റ് സെന്റര്‍ (എന്‍എഫ്ടിഡിസി). ബിപിസിഎല്ലുമായി സഹകരിച്ച് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഇതിനകം ഒരു ഗ്രീന്‍ ഹൈഡ്രജന്‍ ഡിസ്പെന്‍സിങ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്ററുകള്‍ക്കും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. ലോക സാമ്പത്തിക ഫോറത്തില്‍ ഗ്രീന്‍കോയില്‍ നിന്ന് പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 10,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചിരുന്നു. ഹെഡ്രജനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം അനുവദിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

അതിവേഗ റെയില്‍ പദ്ധതി, കേരളത്തിന് അവഗണന

ന്യൂഡല്‍ഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തിന്‍റെ നേര്‍ക്ക് ചുവപ്പ് സിഗ്നലുമായി കേന്ദ്രസര്‍ക്കാര്‍. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ട്, സംസ്ഥാന സര്‍ക്കാരിന്റെയും ഇ ശ്രീധരന്റെയും പദ്ധതികള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്, കേരളത്തെ തഴഞ്ഞുകൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം.

പൂനെ- മുംബൈ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗലൂരു, ബംഗലൂരു- ചെന്നൈ, ഹൈദരാബാദ് ചെന്നൈ, ഡല്‍ഹി- വാരാണസി, വാരാണസി- സിലിഗുരി എന്നിവയാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു റെയില്‍ ഇടനാഴികള്‍. പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.

ടയര്‍ -2, ടയര്‍ -3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും റോഡ്, ഹ്രസ്വ ദൂര വിമാനയാത്രകള്‍ക്ക് ബദലായി വൃത്തിയുള്ളതും വേഗതയേറിയതുമായ റെയില്‍വേ യാത്ര ലക്ഷ്യമിട്ടുള്ളതാണ് അതിവേഗ റെയില്‍ ഇടനാഴി. കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാടിന് ബംഗലൂരു, ഹൈദരാബാദ് എന്നിവയെ ബന്ധപ്പെടുത്തി രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രം ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി മെട്രോ മാന്‍ ഇ ശ്രീധരന്‍ അതിവേ?ഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോടു വരെ രണ്ടര മണിക്കൂര്‍ കൊണ്ട് എത്താവുന്ന പദ്ധതിയാണ് ശ്രീധരന്‍ പ്രഖ്യാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട ശ്രീധരന്‍, പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി ഓഫീസും ആരംഭിച്ചിരുന്നു.

ഈ പദ്ധതിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ അതിവേ?ഗ റെയില്‍ പദ്ധതിയായി ആര്‍ആര്‍ടിഎസും പ്രഖ്യാപിച്ചു. ഈ പദ്ധതി മണ്ടന്‍ പദ്ധതിയാണെന്ന് വിമര്‍ശിച്ച് ഇ ശ്രീധരന്‍ രം?ഗത്തു വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, അതിവേ?ഗ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് കേരളത്തെ അവഗണിച്ചിരിക്കുന്നത്.

ആദായനികുതി നിരക്കിൽ മാറ്റമില്ല

ആദായനികുതി നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നികുതി നിരക്കുകൾ തന്നെ തുടരും.

വിദേശയാത്രയുടെ ടിസിഎസ് കുറച്ചു

വിദേശ യാത്രയുടെ ടിസിഎസ് നിലവിലെ 5 ശതമാനം, 20 ശതമാനം എന്നിവയില്‍ നിന്ന് രണ്ടു ശതമാനമായി കുറച്ചു.

മെഡിക്കല്‍ വിഭ്യാഭ്യാസത്തിന്റെ ടിസിഎസ് കുറച്ചു

വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി വിദേശത്ത് പോകുന്നവര്‍ക്ക് ആശ്വാസം. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം അനുസരിച്ച് വിദേശത്ത് പോകുന്നവരുടെ ടിസിഎസ് നിരക്ക് നിലവിലെ അഞ്ചു ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനമായി കുറയ്ക്കാന്‍ ബജറ്റ് നിര്‍ദേശിച്ചു.

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം നിലവില്‍ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

എല്ലാ ജില്ലയിലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍

എല്ലാ ജില്ലയിലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വെറ്ററിനറി കോളജുകള്‍, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറികള്‍ എന്നിവയ്ക്കായി വായ്പാ ബന്ധിത മൂലധന സബ്‌സിഡി പിന്തുണാ പദ്ധതിയും നിര്‍ദ്ദേശിച്ചു. പ്രധാന വ്യാവസായിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളെ കേന്ദ്രം പിന്തുണയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കും

രാജ്യത്ത് ആയുര്‍വേദ ചികിത്സ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

പ്രവാസികള്‍ക്കും ഓഹരി വിപണിയില്‍ നിക്ഷേപിക്കാം

പ്രവാസികള്‍ക്ക് പോര്‍ട്ട്ഫോളിയോ നിക്ഷേപ പദ്ധതിയിലൂടെ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യന്‍ ഓഹരി വിപണി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഓഹരി വിപണിക്ക് കരുത്തുപകരുന്ന പ്രഖ്യാപനം.

10,000 കോടി രൂപയുടെ എംഎസ്എംഇ വളര്‍ച്ചാ ഫണ്ട്

ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്തുപകരാന്‍ 10,000 കോടി രൂപയുടെ എംഎസ്എംഇ വളര്‍ച്ചാ ഫണ്ടിന് രൂപം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം

മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും

വെല്ലുവിളി നിറഞ്ഞ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ബജറ്റില്‍ കൈത്താങ്. രാജ്യത്ത് മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ഖാദി, കൈത്തറി എന്നിവ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ആരംഭിക്കും.

ധാതു ഖനന ഇടനാഴി

കേരളം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടലോര മേഖലകളിൽ സമ്പന്നമായി കിടക്കുന്ന ധാതുക്കള്‍ പ്രയോജനപ്പെടുത്താന്‍ ധാതു ഖനന ഇടനാഴി സ്ഥാപിക്കും. ഇതിലൂടെ ധാതുക്കളുടെ ഇറക്കുമതി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞു. ഒഡീഷ, കേരളം എന്നിവയ്ക്ക് പുറമേ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും.

സെമികണ്ടക്ടര്‍ ഉല്‍പ്പാദനം

സെമികണ്ടക്ടര്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് 40,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സെമികണ്ടക്ടര്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0 പ്രഖ്യാപിച്ചു.

ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍

ബജറ്റില്‍ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഏറെ ഉറ്റുനോക്കിയ ഈ പദ്ധതിയില്‍ കേരളമില്ല.

1. മുംബൈ -പുനെ

2. പുനെ-ഹൈദരാബാദ്

3. ഹൈദരാബാദ്- ബംഗളൂരു

4. ബംഗളൂരു- ചെന്നൈ

5. ചെന്നൈ- ബംഗളൂരു

6. ഡല്‍ഹി- വാരാണസി

7. വാരാണസി- സിലിഗുരി

യുവജന ശക്തിയെ മുന്നോട്ട് നയിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് ,ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡെല്‍ഹി.കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളുടെയും ഗുണഭോക്താക്കൾ ജനങ്ങളാണെന്നും
ദാരിദ്ര്യ നിർമാർജനത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിർമല സീതാരാമൻ.


മൂന്ന് കർത്തവ്യങ്ങൾ തങ്ങൾക്ക് പ്രചോദനം. സാമ്പത്തിക വളർച്ച ത്വരിതപെടുത്തുന്നതിന് ഉൽപാദനം പ്രോത്സാഹിപ്പിക്കുക എന്നത് ഒന്നാമത്തെ കർത്തവ്യം
ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് രണ്ടാമത്തെ കർത്തവ്യം,സബ് ക സാത്ത് സബ് ക വികാസ് മൂന്നാമത്തെ കർത്തവ്യം.

യുവജന ശക്തിയെ മുന്നോട്ട് നയിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് ,ധനമന്ത്രി പറഞ്ഞു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ സമഗ്രമായ പരിഷ്കരണങ്ങൾ കൊണ്ടുവന്നു
ഇന്ത്യയെ ബയോ ഫാർമ നിർമ്മാണ ഹബ്ബായി മാറ്റും. ബയോഫാർമ ശക്തിക്കി പദ്ധതിക്ക് – 10,000 കോടി

ഇന്ത്യയുടെ സെമി കണ്ടക്ടർ പദ്ധതി 2.0 യ്ക്ക് 40000 കോടി, സെമി കണ്ടക്ടർ മേഖലയ്ക്ക് 40,000 കോടി
ടെക്സ്റ്റയിൽ മേഖലകേന്ദ്രീകരിച്ച പ്രത്യേക പ്രഖ്യാപനങ്ങൾ. മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് ഇനിഷ്യേറ്റീവ് –
നെയ്ത്തുകാർ തൊഴിലാളികൾ, ഗ്രാമീണ യുവാക്കൾ എന്നിവർക്കായി ധാതു മേഖലയ്ക്ക് പ്രത്യേക ഇടനാഴി

കേരളം തമിഴ്നാട് സംസ്ഥാനങ്ങളിൽ ഖാദി മേഖലയ്ക്കും പദ്ധതി

മഹാത്മാഗാന്ധി സ്വരാജ് സ്കീം 10000 കോടി രൂപയുടെ ചെറുകിട വ്യവസായ വികസന ഫണ്ട്. സ്വയം പര്യാപ്ത ഇന്ത്യ ഫണ്ട്- 2000 കോടി രൂപ
രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷവും സംസ്ഥാനത്ത് 428 വീട്ടുപ്രസവങ്ങൾ,ഈ ജില്ല മുന്നില്‍

തിരുവനന്തപുരം.ബോധവല്‍ക്കരണം ഗുണം ചെയ്തില്ലേ, 2024-2025 കാലയളവിൽ സംസ്ഥാനത്ത് 428 വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതായി വിവരാവകാശ രേഖ. ഏറ്റവും കൂടുതൽ മലപ്പുറത്ത്, 191 എണ്ണം.പത്തനംതിട്ടയിലാണ് കുറവ്, 6.

ആരോഗ്യവകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പ് വീട്ട് പ്രസവത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനിടേയാണ് പുതിയ കണക്കു പുറത്ത് വന്നത്.2023-2024 കാലത്ത് വീട്ടുപ്രസവങ്ങളുടെ എണ്ണം 523 ആയിരുന്നു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു

തിരുവനന്തപുരം.ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു.PSC യിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി. റിപ്പോർട്ടിംഗിന് കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരുടെ പട്ടിക കൈമാറാൻ നിർദ്ദേശം

സെക്രട്ടേറിയറ്റിലെ വകുപ്പിനും, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനും റിപ്പോർട്ട് ചെയ്യാൻ സർക്കുലർ. തസ്തികമാറ്റത്തിനായി മാറ്റിയ തസ്തികകളിൽ അപേക്ഷകർ ഇല്ലെങ്കിൽ അവ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം

സി ജെ റോയിയുടെ ആത്മഹത്യ :ചോദ്യം ചെയ്യൽ ഉണ്ടായില്ല :പൊലീസ്

ബംഗളുരു. റോയി മരിക്കുന്നതിന് തോട്ടു മുൻപ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്ന് പൊലീസ്

ആദായ നികുതി ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായതായി കണ്ടെത്തിയില്ല.കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത് നിന്ന് പിടിച്ചെടുത്ത cctv ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐ ടി വകുപ്പ് വാദവും പൊലീസ് ശെരിവെക്കുന്നു.

രേഖകൾ ആയി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ പൂർത്തിയാകുക ആയിരുന്നു അന്ന് നടന്നത്.ഉച്ചയോടെ ഓഫീസിൽ എത്തിയ റോയി കോൺഫെറൻസ് റൂമിൽ ഐ ടി ഉദ്യോഗസ്ഥസരെ കാണാമെന്ന് പറഞ്ഞു സ്ഥന്തം കേബിനിലേക് പോവുക ആയിരുന്നു

ഐ ടി ഉദ്യോഗസ്ഥറുടെ മൊഴി എടുത്തു.റെയ്ഡിനു നേതൃത്വം നൽകിയ കേരളത്തിൽ നിന്നുള്ള ഐ ടി ഉദ്യോഗസ്ഥരിൽ നിന്ന് എസ്.ഐ ടി മൊഴി രേഖപെടുത്തി

അപമാനകരമായ പരാമർശങ്ങൾ,മുൻ മന്ത്രി അമ്പാട്ടി റാംബാബുഅറസ്റ്റിൽ

ഗുണ്ടൂര്‍.ആന്ധ്രാ പ്രദേശിലെ മുതിർന്ന വൈ.എസ്.ആർ.സി.പി നേതാവും മുൻ മന്ത്രിയുമായ അമ്പാട്ടി റാംബാബു
അറസ്റ്റിൽ.ഗുണ്ടൂരിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ കേസിലാണ് അറസ്റ്റ്.തിരുമല ലഡുവിലെ നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പരാമർശം.അമ്പാട്ടി റാംബാബുവിന്റെ വസതിയിലേക്ക് ടിഡിപി പ്രവർത്തകർ മാർച്ചും കല്ലേറും നടത്തിയിരുന്നു.ടി.ഡി.പി സംസ്ഥാന സെക്രട്ടറി ബാജി ചൗധരി നൽകിയ പരാതിയെത്തുടർന്ന് ആണ് നല്ലപാടു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ബാങ്ക് ഓഫ് ബറോഡയിൽ IT പ്രൊഫഷണലുകൾക്ക് അവസരം; 23 ഒഴിവുകൾ, ഫെബ്രുവരി 19 വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയുടെ ഐടി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ, മിഡ്-ലെവൽ തസ്തികകളിലായി ആകെ 23 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

സീനിയർ ക്ലൗഡ് എഞ്ചിനീയർ, സീനിയർ എഐ എഞ്ചിനീയർ, യുഐ/യുഎക്സ് ഡിസൈനർ, ആപ്ലിക്കേഷൻ ആർക്കിടെക്റ്റ്, എന്റർപ്രൈസ് ആർക്കിടെക്റ്റ് തുടങ്ങി ഒൻപതോളം തസ്തികകളിലാണ് ഒഴിവുകൾ.

യോഗ്യത

ബന്ധപ്പെട്ട വിഷയങ്ങളിൽ (Computer Science/IT/Electronics & Communication) ഫുൾ ടൈം BE/BTech/ME/MTech/MCA ബിരുദം ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയവും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

പ്രായപരിധി

കുറഞ്ഞ പ്രായം: 28 വയസ്സ്.

ഉയർന്ന പ്രായം: 40 വയസ്സ് (2026 ജനുവരി 1 അടിസ്ഥാനമാക്കി). ബാങ്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

അപേക്ഷാ ഫീസ്

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക്: 850 രൂപ.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക്: 175 രൂപ.

മറ്റ് നിബന്ധനകൾ:

ജോലി സ്വഭാവം: ആദ്യ ഘട്ടത്തിൽ അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. പ്രകടനം വിലയിരുത്തി ഇത് 10 വർഷം വരെ നീട്ടാവുന്നതാണ്.

സിബിൽ സ്‌കോർ: ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 680 സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. ലോൺ ഡിഫോൾട്ടർമാരോ മോശം ക്രെഡിറ്റ് ഹിസ്റ്ററിയുള്ളവരോ അപേക്ഷിക്കാൻ അർഹരല്ല.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

എങ്ങനെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ bankofbaroda.in ‘Careers’ വിഭാഗത്തിലുള്ള ‘Current Opportunities’ വഴി ഓൺലൈനായി അപേക്ഷിക്കാം.

വടശ്ശേരിക്കര കുമ്പളത്താമൺ തോട്ടത്തിലെ അടിക്കാടുകൾക്ക് തീ പിടിച്ചു

പത്തനംതിട്ട. വടശ്ശേരിക്കര കുമ്പളത്താമൺ തോട്ടത്തിലെ അടിക്കാടുകൾക്ക് തീ പിടിച്ചു.ജനവാസ മേഖലകളിലേക്കും അയ്യപ്പ ആശുപത്രിക്ക് സമീപത്തേക്കും തീ പടർന്നു.രാത്രിയോടെ ആണ് തീ പിടിത്തം ഉണ്ടായത്.മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്

ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്
തീ പൂർണമായി അണഞ്ഞിട്ടില്ല.റാന്നി ഫയർ ഫോഴ്സ് സ്ഥലത്ത് ഉണ്ട്.ആശുപത്രിയിലേക്കും ജനവാസ മേഖലയിലേക്കും തീ പടരുന്നത് തടഞ്ഞു. ആറു ഏക്കറോളം സ്ഥലത്ത് തീ പിടിച്ചതായി സൂചന