27.5 C
Kollam
Wednesday 24th June, 2026 | 10:11:55 AM
Home News Breaking News അപമാനകരമായ പരാമർശങ്ങൾ,മുൻ മന്ത്രി അമ്പാട്ടി റാംബാബുഅറസ്റ്റിൽ

അപമാനകരമായ പരാമർശങ്ങൾ,മുൻ മന്ത്രി അമ്പാട്ടി റാംബാബുഅറസ്റ്റിൽ

Advertisement

ഗുണ്ടൂര്‍.ആന്ധ്രാ പ്രദേശിലെ മുതിർന്ന വൈ.എസ്.ആർ.സി.പി നേതാവും മുൻ മന്ത്രിയുമായ അമ്പാട്ടി റാംബാബു
അറസ്റ്റിൽ.ഗുണ്ടൂരിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ കേസിലാണ് അറസ്റ്റ്.തിരുമല ലഡുവിലെ നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പരാമർശം.അമ്പാട്ടി റാംബാബുവിന്റെ വസതിയിലേക്ക് ടിഡിപി പ്രവർത്തകർ മാർച്ചും കല്ലേറും നടത്തിയിരുന്നു.ടി.ഡി.പി സംസ്ഥാന സെക്രട്ടറി ബാജി ചൗധരി നൽകിയ പരാതിയെത്തുടർന്ന് ആണ് നല്ലപാടു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisement