Home Blog Page 1040

കുമരംചിറ കെട്ടുകാഴ്ച വർണാഭമായി



ശൂരനാട്:ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച വർണാഭമായി.വൈകിട്ട് 5 ഓടെ കെട്ടുകാഴ്ചകൾ ഓരോന്നായി ക്ഷേത്രത്തിനോട് ചേർന്നുള്ള വിശാലമായ വയലിൽ അണിനിരന്നു.

ശൂരനാട് തെക്ക്, ശാസ്താംകോട്ട,മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ വിവിധ കരകളിൽ നിന്നും നേർച്ചയായും നൂറുകണക്കിന് കെട്ടുരുപ്പടികളാണ് കുമരംചിറയിൽ നയനാനന്ദകരമായ കാഴ്ചയൊരുക്കിയത്.ദേവിയുടെ അനുഗ്രഹം വാങ്ങിയ ശേഷം കെട്ടുകാഴ്ചകൾ ഓരോന്നായി ക്ഷേത്രത്തിലെത്തി വലം വെച്ചു.

രാത്രി ഏറെ വൈകിയാണ് ഇവിടെ കെട്ടുകാഴ്ചകൾ അവസാനിക്കുന്നത്.കുംഭച്ചൂടിനെ അവഗണിച്ചും ആയിരങ്ങളാണ് കുമരംചിറയിലേക്ക് ഒഴുകിയെത്തിയത്.പോലീസ് – ഫയർഫോഴ്സ് -ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു.

കൊല്ലം–എറണാകുളം, കൊല്ലം–പുനലൂർ റൂട്ടുകളിലെ മുഴുവൻ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയർത്തും: കൊടിക്കുന്നിൽ സുരേഷ്

ന്യൂഡല്‍ഹി: കൊല്ലം–എറണാകുളം, കൊല്ലം–പുനലൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന മുഴുവൻ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുമെന്നും ഇതു സംബന്ധിച്ച് തീരുമാനമായതായും കൊടിക്കുന്നിൽ സുരേഷ് എംപി. 2026 മാർച്ച് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

ഈ റൂട്ടുകളിൽ ദിവസേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ തിരക്ക് മൂലം ദീർഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയിൽവേ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നു. തുടർച്ചയായ ആ ഇടപെടലുകളുടെ ഫലമായാണ് ഇപ്പോഴത്തെ തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മാർച്ചിലെ ഈ ദിവസങ്ങളിൽ ഒരുതുള്ളി മദ്യം കിട്ടില്ല; ഉത്തരവിട്ട് ജില്ലാ കളക്ടർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മദ്യവില്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചു. കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ മാർച്ച് രണ്ടിന് വെെകിട്ട് ആറ് മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വെെകിട്ട് ആറ് വരെയുമാണ് മദ്യ നിരോധനം.

അതേസമയം, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയാണ്.

‘ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതർ, എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകണം’; മോദിയെ കണ്ടതിൽ സന്തോഷമെന്ന് കാന്തപുരം

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം സമുദായം യാതൊരുവിധ പ്രതിസന്ധിയും നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രസ്‌‌താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തിൽ നിന്നും ഒരു സുന്നി വിഭാഗം നേതാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി.

‘പ്രധാനമന്ത്രിയെ കാണുകയും സംസാരിക്കുകയും ചെയ്തതിൽ ഏറെ സന്തോഷം. രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. എങ്കിലും സമുദായവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ആശങ്ക അറിയിക്കുകയും ചെയ്തു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങളിലുള്ള ആശങ്കയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികളിലെ അവ്യക്തതകൾ ചർച്ചയായി. സമുദായത്തിന്റെ സുരക്ഷയും വിദ്യാഭ്യാസ പുരോഗതിയും കൂടിക്കാഴ്ചയിൽ വിഷയമായി.’ കാന്തപുരം പറഞ്ഞു കാന്തപുരവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു. വിവിധ സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ കാന്തപുരം നൽകുന്ന സംഭാവനകൾ ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം കുറിച്ചു.

മാസപ്പിറവി ദൃശ്യമായില്ല, കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്.

കേരളത്തില്‍ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം.

ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും വിശ്വാസികള്‍ റംസാന്‍ വ്രതത്തിലേക്ക് പ്രവേശിക്കുക. റംസാന്‍ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ. പയ്യന്നൂർ ന​ഗരസഭയിലെ കൗൺസിലർ കൂടിയായ സിപിഎം നേതാവ് വി കെ നിഷാദിന് ഏഴു ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്.

ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ.പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ജയിലിൽ നിന്നിറങ്ങിയത്. സൂപ്രണ്ട് തള്ളിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചാണ് ഉത്തരവ് നേടിയത്.പോലീസിനെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷിച്ചത്. കൂട്ടുപ്രതിയായ ടി.സി.വി നന്ദകുമാർ ഇപ്പോൾ പരോളിലാണ്

ഇരുവരെയും 20 വർഷത്തേക്ക് ശിക്ഷിച്ചത് കഴിഞ്ഞ നവംബർ 25 ന്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞുമരിച്ച സംഭവം,അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞുമരിച്ച സംഭവം.അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ പിഴവ് പരാതി ഉണ്ടായത് ഇന്ന് ഉച്ചയോടെ

ഗർഭ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിക്കുകയായിരുന്നു. മരിച്ചത് പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ്. ശാസ്ത്രക്രിയ നടത്തിയത് ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിൽ. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ

ഹണി റോസിന് ആശ്വാസം

കൊച്ചി. നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസ് റദ്ദാക്കി

ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണം. അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കാത്തതിന് ആയിരുന്നു നോട്ടീസ്

കെ ആര്‍ മീരയുടെ നോവല്‍പഠനങ്ങള്‍ പ്രകാശനം

ശാസ്താംകോട്ട. കെഎസ്എം ഡിബികോളജ് മലയാളവിഭാഗം നേതൃത്വത്തില്‍ പുസ്തകപ്രകാശനവും സാഹിത്യ ചര്‍ച്ചയും ബുധനാഴ്ച രാവിലെ 10.30ന് ഡിജിറ്റല്‍ സെമിനാര്‍ഹാളില്‍ നടക്കും. ഡോ. ടി മധു എഡിറ്ററായ ‘നോവലിന്റെ വര്‍ത്തമാനം കെആര്‍ മീരയുടെ നോവല്‍പഠനങ്ങള്‍’ എന്ന പുസ്തകം സാഹിത്യകാരന്‍ പ്രഫ.(ഡോ.)തോമസ് സ്‌കറിയ ഡോ.പി കെ റെജിക്ക് കോപ്പി കൈമാറി പ്രകാശിപ്പിക്കും.

പ്രിന്‍സിപ്പല്‍ പ്രഫ.(ഡോ)കെഎസ് അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ ഹരികുറിശേരി പുസ്തകം പരിചയപ്പെടുത്തും. പ്രഫ. അമൃതകുമാരി,കവി രാമാനുജന്‍ തമ്പി, എ വി ആത്മന്‍,ഡോ. ടി മധു എന്നിവര്‍ സംസാരിക്കും

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളി.യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്.

കരുനാഗപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.