Home Blog Page 1016

മന്നം സമാധി ദിനാചരണം

ശാസ്താംകോട്ട. സമുദായ ആചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 56 മത് സമാധി ദിനാചരണം 2026 ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ 6 മണി മുതൽ 11:45 വരെ യൂണിയൻ അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു.യൂണിയൻ പ്രസിഡന്റ് വി ആർ കെ ബാബു ഭദ്രദീപം കൊളുത്തി സമാരംഭിച്ച ചടങ്ങിൽ സമൂഹ പ്രാർത്ഥന ഭക്തിഗാനാലാപനം ഉപവാസം പ്രതിജ്ഞ പുതുക്കൽ എന്നിവ നടന്നു.


യൂണിയൻ സെക്രട്ടറി എം അനിൽകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങൾ,പഞ്ചായത്ത് സമിതി അംഗങ്ങൾ,എൻ എസ് എസ് ഇൻസ്‌പെക്ടർ വനിതാ യൂണിയൻ അംഗങ്ങൾ, N S S പ്രതിനിധിസഭ അംഗങ്ങൾ, എം എസ് എസ് എസ് കോർഡിനേറ്റേഴ്‌സ്, വിവിധ കരയോഗ വനിതാസമാജ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൂടാതെ താലൂക്കിലെ 127 കരയോഗങ്ങളിലും സമാധിദിനം ആചരിച്ചു

മുതുപിലാകാട് കണ്ണാടി കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

ശാസ്താംകോട്ട. മുതുപിലാകാട് കണ്ണാടി കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. ശൂരനാട് കാട്ടൂർ തെക്കതിൽ സോമന്റെ മകൻ സുധി (15) ആണ് മരിച്ചത്. ഇന്ന് (ബുധൻ) രാവിലെയാണ് അപകടം സംഭവിച്ചത്.

പോരുവഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് സുധി. മുതുപിലക്കാട് അശ്വതി ജംഗ്ഷന് സമീപമുള്ള കണ്ണാടി കുളത്തിൽ വീണ കുട്ടിയെ ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് പുറത്തെടുത്തത്. ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം  ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റിലയൻസ് ജിയോയിൽ വാക്ക്-ഇൻ ഇന്റർവ്യൂ

റിലയൻസ് ജിയോ ഫെബ്രുവരി 24 മുതൽ 27 വരെ സെയിൽസ് തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീ സ്ഥലങ്ങളിൽ അഭിമുഖങ്ങൾ നടക്കും. ഫ്രഷേഴ്‌സിനും പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കോട്ടയം, ആലപ്പുഴ & തിരുവല്ല – 9778421484
തൃശ്ശൂർ, പാലക്കാട്, മലപ്പുറം – 7306021436
കൊല്ലം -+91 85906 03242

ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

പ്രായം കൂടുന്നതിന് അനുസരിച്ച് പലതരം രോഗങ്ങളും നമുക്ക് വന്നുപെടും. അതിൽ പ്രധാനമാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഉണ്ടാവാൻ കാരണമാകുന്നു. ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ.

വ്യായാമം ചെയ്യാം

ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. നടത്തം, യോഗ, സൈക്ലിങ് എന്നിവ ചെയ്യാം.

ഭക്ഷണക്രമീകരണം

കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, മത്സ്യം, നട്സ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.

പുകവലി ഒഴിവാക്കാം

പുകവലി പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഉണ്ടാവാനും കാരണമാകുന്നു.

പ്രമേഹവും ഹൈപ്പർടെൻഷനും

കൊളസ്‌ട്രോൾ മാത്രമായിട്ടാവില്ല വരുന്നത്. ഇതിനൊപ്പം പ്രമേഹവും ഹൈപ്പർടെൻഷനും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.

സമ്മർദ്ദവും ഉറക്കവും

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. അമിതമായ സമ്മർദ്ദം, കൃത്യമല്ലാത്ത ഉറക്കം എന്നിവയെല്ലാം കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ കാരണമാകും.

പെൺകുട്ടിയുടെ നെറ്റിയിൽ മൂന്നുസെന്റിമീറ്റർ ആഴത്തിൽ മുറിവ്; കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​ദുരൂഹത

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീ നന്ദ.

ഇന്നലെ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് പരാതി, കേസെടുത്തു

കൊല്ലം: കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡൻ്റ് അനന്ദുവിൻ്റെ വീടിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ വീട് ആക്രമിച്ചെന്നാണ് പരാതി.

കല്ലേറിൽ അനന്ദുവിൻ്റെ വീടിൻ്റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേര തകർത്തു. ഇരുചക്ര വാഹനവും ആക്രമിച്ചു. ഗണഗീതം പാടിയതിനെതിരെ ഇന്നലെയാണ് ദേവസ്വം ബോർഡിന് പരാതി നൽകിയത്. ആക്രമണ സമയത്ത് അനന്ദുവും രോഗിയായ അമ്മയും മുത്തശ്ശിയും വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അഞ്ചലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂക്കുകയർ മുറുക്കി ഡിജിസിഎ: യാത്രക്കാരുടെ സുരക്ഷ മുഖ്യമെന്ന് നിലപാട്; നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങൾ

ന്യൂഡൽഹി: നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നതെന്ന് ഇന്നലെ നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരുമായി നടത്തിയ ഉന്നത തല യോഗത്തിന് ശേഷം ഡിജിസിഎ വ്യക്തമാക്കി.

പുതിയ നിർദ്ദേശങ്ങൾ ഇവ

ഓരോ വിമാനത്തിന്റെയും പഴക്കം, അറ്റകുറ്റപ്പണികളുടെ വിശദമായ വിവരങ്ങൾ, പൈലറ്റുമാരുടെ പ്രവൃത്തിപരിചയം അടക്കം ഓപ്പറേറ്റർമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. യാത്രക്കാർക്ക് തങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകാനാണ് ഈ നീക്കം.
ഓപ്പറേറ്റർമാരുടെ സുരക്ഷാ നിലവാരം വിലയിരുത്തി റാങ്കിംഗ് നൽകാൻ ഡിജിസിഎ തീരുമാനിച്ചു. ഈ റാങ്കിംഗ് ഡിജിസിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മികച്ച സേവനം തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് ഈ റാങ്കിംഗ് സഹായകരമാകുമെന്ന് ഡിജിസിഎ പറയുന്നു.

മോശം കാലാവസ്ഥയോ സുരക്ഷാ പ്രശ്നങ്ങളോ നേരിടുമ്പോൾ സർവീസ് റദ്ദാക്കുന്നതടക്കം പൈലറ്റിൻ്റെ അന്തിമ തീരുമാനത്തിന് വിധേയമാകും.
സുരക്ഷാ വീഴ്ചയുണ്ടായാൽ പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ഇനി നടക്കില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും മാനേജ്‌മെന്റും ഇതിന് ഉത്തരവാദികളായിരിക്കും.

വിമാനങ്ങളിലെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ ഇനി അടിക്കടി പരിശോധിക്കും.
നിയമങ്ങൾ ലംഘിക്കുന്ന പൈലറ്റുമാരുടെ ലൈസൻസ് 5 വർഷം വരെ റദ്ദാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഓപ്പറേറ്റർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും തീരുമാനം.
പഴയ വിമാനങ്ങളുടെയും ഉടമസ്ഥാവകാശം മാറുന്ന വിമാനങ്ങളുടെയും അറ്റകുറ്റപ്പണി ഡിജിസിഎ നേരിട്ട് പരിശോധിക്കും.

ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത്; കാതോലിക ബാവയുമായി കൂടിക്കാഴ്ച, ‘സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം’

കോട്ടയം: മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി. സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ചെന്നിത്തല എത്തിയത്. സഭാ ആസ്ഥാനത്ത് സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്.

കോട്ടയത്ത്‌ എത്തുമ്പോൾ ബാവയെ കാണുക എന്നതാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദർശകൻ ആണ്. വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകൾ സംസാരിച്ചു. സഭയുമായി ഉള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി,ആരു ജയിക്കും, ആര്‍എസ്പി കാരണവന്മാരോ യൂത്ത്കോണ്‍ഗ്രസോ

കൊല്ലം.ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി.നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി.എൻ കെ പ്രേമചന്ദ്രൻ്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ അടക്കം അഞ്ച് പേർ പട്ടികയിൽ.ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറിയ പേരുകൾ മണ്ഡലം കമ്മിറ്റിയിൽ വോട്ടിനിട്ടു.

ഇരവിപുരം Rsp മണ്ഡലം സെക്രട്ടറി എൻ നൗഷാദിന് എട്ട് പേരുടെ പിന്തുണ .കാർത്തികിനും എം എസ് ഗോപകുമാറിനും ഏഴ് പേരുടെ പിന്തുണയും ലഭിച്ചു.പട്ടിക ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. കാര്‍ത്തിക്കിനെതിരായി എ എ അസീസ് പറഞ്ഞതോടെയാണ് സംഭവം വിവാദമാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്ത് എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആണ് ആദ്യം ആവശ്യമുന്നയിച്ചത്. എന്നാൽ ഇതല്ല മണ്ഡലം കമ്മിറ്റിയുടെ പ്രധാന ആവശ്യം. ഇരവിപുരം സീറ്റിൽ യുവസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ്. ഇരവിപുരം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും, സീറ്റ് ആർഎസ്‌പിക്ക് തന്നെയാണെങ്കിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിന് സീറ്റ് നൽകണമെന്നുമാണ് ആവശ്യം. കാർത്തിക് പ്രേമചന്ദ്രന് ജയസാധ്യത കൂടുതലാണെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ കാർത്തിക്കിന് അനുകൂലമായ തരംഗം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വം മനസിലാക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു.

അമ്മയുടെ മരണം കൊലപാതകമോ, സംശയിച്ചു പോലീസ്?

ആലപ്പുഴ.മരണം കൊലപാതകമോ സംശയിച്ചു പോലീസ്?അമ്മയുടെ മരണം ആരെയും അറിയിക്കാതെ മകൻ മൃതദേഹം കുഴിച്ചുമൂടി. തുറവൂർ പള്ളിത്തോട് സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. പ്രദേശവാസികളോടോ ബന്ധുക്കളോടോ മരണവിവരം പറഞ്ഞിരുന്നില്ല

മകൻ ഗിരീഷിനെ കുത്തിയതോടു പോലീസ് കസ്റ്റഡിയിലെടുത്തു.കസ്റ്റഡിയിലെടുക്കുമ്പോഴും ഗിരീഷ് മദ്യ ലഹരിയിൽ.ഇന്ന് രാവിലെ മൂടിയ കുഴി തുറന്ന മൃതദേഹം പുറത്തെടുക്കും.

കൊലപാതകം ആണോ നടന്നതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. മദ്യലഹരിയിൽ ഗിരീഷ് അമ്മയുമായി വഴക്കുണ്ടാക്കുന്നത് പതിവന്ന നാട്ടുകാർ പോലീസിനോട് പറഞ്ഞു.ഇതോടെയാണ് പോലീസ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്