കോൺഗ്രസ്സിന്റെ മുൻ ബ്ലോക്ക് സെക്രട്ടറിയും INTUC നേതാവുമായിരുന്ന വാഴയിൽ ഇബ്രാഹിംകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് യോഗം ചേർന്നു കോൺഗ്രസ് കാരാളി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജി രാമചന്ദ്രൻപിള്ള അധ്യക്ഷനായി വിവിധ പാർട്ടി നേതാക്കളായ എംവി ശശികുമാരൻ നായർ, കാരുവള്ളിൽ ശശി, ആർ. ചന്ദ്രൻപിള്ള, ഖാലുദീൻ കുട്ടി, റാഫേൽ, എം സജീവ്, കല്ലട ഗിരീഷ്, വൈ. ഷാജഹാൻ, സുരേഷ്ചന്ദ്രൻ, കൃഷ്ണകുമാർ, രാജപ്പൻപിള്ള അബ്ദുൾമുത്തലിഫ്, കെ. രമേശൻ, ആർ.റജില തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.



























