ശാസ്താംകോട്ട: മുതുപിലാക്കാട് പ്രദേശത്തിൻ്റെ സ്വസ്ഥതയും സമാധാനവും തകർക്കുക വഴി വർഗീയ സംഘർഷം ഉൾപ്പെടെ ആസൂത്രണം ചെയ്ത സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഗൂഢാലോചന അടിയന്തരമായി പുറത്തുകൊണ്ടുവരണമെന്നും സത്യ പ്രതിജ്ഞ ലംഘനം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അരവിന്ദൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നിന്നും ശാസ്താംകോട്ട ബ്ലോക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ശാസ്താം കോട്ട മണ്ഡലം പ്രസിഡന്റ് ധനേഷ് പുളിന്താനം അധ്യക്ഷതവഹിച്ചു. ബി ജെ പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് ഉദ്ഘാടനം ചെയ്യതു.കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് മുഖ്യപ്രഭാഷണംനനടത്തി.ദേശിയ കൗൺസിൽ അംഗം .ജി ഗോപിനാഥ്,ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക,ജില്ലാ സെക്രട്ടറിമാരായ സുനിത.എസ്, കല്ലട ദാസ്,ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്,കർഷക മോർച്ച സ്റ്റേറ്റ് സെക്രട്ടറി ആറ്റുപുറം സുരേഷ്,പൂന്തോട്ടം സത്യൻ,അഡ്വ.ടി കലേശൻ, ശശികുമാർ,കിരൺ പാർത്ഥ സാരഥി, തയ്യിൽ രാജേന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.



























