Home Blog Page 1012

‘അതങ്ങനെ ഒരു ബന്ധമായിരുന്നു’, ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ അമ്മയെ കുറിച്ച് പിണറായി

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.

അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച് തന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി.

“അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു . ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടേലും പറയണം. വീടിന് പുറത്തിറങ്ങി. നാട്ടുകാരനായ നാണുവെന്ന ഒരാൾ മുന്നിൽ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാൻ പറ്റുന്നില്ല. അദ്ദേഹത്തിന് മനസിലായി. അത് അതങ്ങനെ ഒരു ബന്ധമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിക്കുന്നു.”

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ  നടത്തിയ വികസന സെമിനാർ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു.


ശാസ്താംകോട്ട. ഗ്രാമപഞ്ചായത്തിൽ  നടത്തിയ വികസന സെമിനാർ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു.
വികസന സെമിനാർ എന്നത് ജനകീയ ആസൂത്രണ പദ്ധതി  നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
നിലവിൽ ഒരു പഞ്ചായത്ത് അംഗം പോലുമില്ലാത്ത മുൻ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ഘാടകനായി തീരുമാനിച്ചതാണ് പ്രതിഷേധിച്ചതിന് കാരണമായത്.
മുൻധാരണ എംഎൽഎ ഉദ്ഘാടനായി എത്തുമെന്നായിരുന്നു.

ഇത് തീർത്തും നഗ്നമായ പ്രോട്ടോകോൾ ആണ് പഞ്ചായത്ത് പരിപാടികൾ പാർട്ടി പരിപാടികൾ ആക്കി മാറ്റുന്നതിന് മാറ്റാൻ ശ്രമിക്കുന്നതിനെ എന്തു വില കൊടുത്തും എതിർക്കുമെന്ന് കോൺഗ്രസ് പാർലമെന്റ് പാർട്ടിലീഡർ തുണ്ടിൽ നാഷാദ് പറഞ്ഞു.പി. നൂറുദ്ദീൻ കുട്ടി, ബി.ബിനോയ്, അനിൽ പനപ്പട്ടി, റിയാസ് പറമ്പിൽ, പിജി വിനോദ് കുമാർ, തസ്നി,ബിജു ലൂക്കോസ്, നബിസത്ത് എന്നീ ജനപ്രതിനിധികളും കോൺഗ്രസ് പാർട്ടി പ്രതിനിധികളും ബഹിഷ്ക്കരിച്ചു.

കോടതിയിൽ വിവാദ വെളിപ്പെടുത്തൽ, സോളാര്‍ കമീഷനോട് ഉമ്മന്‍ ചാണ്ടിയുടെ പേരുപറയാൻ സരിത ആവശ്യപ്പെട്ടു -അഡ്വ. ഫെനി

കൊല്ലം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമീഷനോട് ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയനേതാക്കളുടെ പേര് പറയണമെന്നു സരിത ആവശ്യപ്പെട്ടതായി അഡ്വ. ഫെനി ബാലകൃഷ്ണൻ. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ അഡ്വ. സുധീര്‍ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്ത കേസിലാണ് ഫെനി ബാലകൃഷ്ണന്‍റെ മൊഴി രണ്ടാം ദിവസവും എടുത്തത്.

ഇതിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നുകണ്ട കോടതി ഒന്നാംപ്രതി സരിത എസ്. നായര്‍ക്കും രണ്ടാംപ്രതി കെ.ബി. ഗണേഷ് കുമാറിനും സമന്‍സ് അയച്ച് കേസ് ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കേസില്‍ അഞ്ചാം സാക്ഷിയായാണ് ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയത്.

ജുഡീഷ്യൽ കമീഷനിൽനിന്ന് നോട്ടീസ് ലഭിച്ചറിഞ്ഞാണ് സരിത കാണാനെത്തിയത്. കാര്യം അന്വേഷിച്ചപ്പോള്‍ നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാരിന് പണി കൊടുക്കണമെന്നു സരിത പറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നേതാക്കളുടെ പേര് പറഞ്ഞുതന്നു. ഗണേഷ് കുമാറിന്‍റെ പി.എ പ്രദീപ് വന്നുകാണുമെന്നും ഫെനിക്കു പ്രയോജനമുണ്ടാകുമെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയെങ്കിലും സരിത പറഞ്ഞപ്രകാരം മൊഴി നല്‍കിയില്ലെന്നും ഫെനി കോടതിയിൽ മൊഴിനൽകി.

21 പേജുള്ള ആദ്യ കത്തിനുപകരം 25 പേജുള്ള കത്താണ് സോളാര്‍ കമീഷന് സരിത സമര്‍പ്പിച്ചത്. ഇതില്‍ ഒന്നാംപ്രതി ഉമ്മന്‍ ചാണ്ടിയായിരുന്നു. കൂടാതെ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ തുടങ്ങിയവരുടെ പേരുമുണ്ടായിരുന്നു. ശരണ്യ മനോജും പ്രദീപുമാണ് ഗണേഷ്‌കുമാറിനുവേണ്ടി പ്രവര്‍ത്തിച്ചത്.

ഗണേഷ്‌കുമാര്‍ ഒരിക്കലും മന്ത്രിയാകില്ലെന്നും ഇവരാണ് അദ്ദേഹത്തിന്‍റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും ഇവര്‍ക്ക് ‘പണി കൊടുക്കണ’മെന്നും മനോജ് പറഞ്ഞു. ഗണേഷ്‌കുമാറിന്‍റെ നിര്‍ദേശപ്രകാരമാണ് ഇത് തയാറാക്കുന്നതെന്നും തന്‍റെ സഹായം വേണമെന്നും അതിനുള്ള പ്രയോജനം ഉണ്ടാകുമെന്നും മനോജ് പറഞ്ഞതായും ഫെനി മൊഴി നല്‍കി.

സരിത തയാറാക്കിയ 25 പേജുള്ള കത്ത് കോടതിയിൽ തിരിച്ചറിഞ്ഞ ഫെനി, അവരുടെ കൈപ്പടയും സ്ഥിരികരിച്ചു. ഇതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സോളാർ കേസിലെ വിചാരണ മാറ്റിവെക്കണമെന്ന ഗണേഷ്കുമാറിന്‍റെ വാദത്തിൽ കോടതി വിധി പറയാൻ മാർച്ച് 11ലേക്ക് മാറ്റി.

ശാസ്താംകോട്ട ബി.എം.സി എഞ്ചിനീയറിംഗ് കോളേജിൽ ‘ഐറിസ് 26’ ത്രിദിന ഫെസ്റ്റ്

ശാസ്താംകോട്ട:ബസേലിയോസ് മാത്യൂസ് സെക്കൻ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെ കൂട്ടായ്മായ ആസ്ട്രിസ്സ് സംഘടിപ്പിക്കുന്ന ‘ഐറിസ് 26’ ത്രിദിന ടെക്നിക്കൽ ഫെസ്റ്റ് 28ന് സമാപിക്കും.

ഫെസ്റ്റിൻ്റെ ഭാഗമായി 27ന് ദേശീയ കോൺക്ലേവ്,സംസ്ഥാനതല ഐഡിയത്തോൺ,ഹാക്കത്തോൺ എന്നിവ നടക്കും.കോഗ്നിസൻ്റ് ടെക്നോളജി സൊല്യൂഷൻസ് ഗ്ലോബൽ എക്സ്പാൻഷൻ സ്ട്രാറ്റജീസ് സീനിയർ മാനേജർ ഷൺമുഖം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും.രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കും.’ദി ഡെത്ത് ഓഫ് ജൂനിയർ ഡെവലപ്പേർസ്’ എന്നതാണ് കോൺക്ലേവിൻ്റെ പ്രമേയം.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ),ഓട്ടോമേഷൻ,വ്യവസായ മേഖലയിൽ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകൾ എന്നിവ തുടക്കക്കാരായ പ്രോഗ്രാമർമാരുടെ ജോലിയെ എങ്ങനെ ബാധിക്കുന്നുവെന്നത് ഇതിൽ വിശദമായി പരിശോധിക്കും.ഇത്തരത്തിലുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.അർജുൻ വേണുഗോപാൽ,ഷിൻ എം.വി,അജിത് സതീഷ് ചന്ദ്രൻ,സജിത്ത് ഗോപിനാഥ് എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിക്കും.ഇതിനൊപ്പം ലോഗോ ഡിസൈനിംഗ്,ക്യാപ്ചർ ദി ഫ്ലാഗ്,ഡിബഗ്ഗിംഗ്,ക്വിസ് മത്സരം,വനിതാദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ടോക് സെഷൻ എന്നിവയും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ.ലിൻ്റോ എം ജോൺ,ഡോ.കവിത വി.കെ,പ്രൊഫ.ജയകൃഷ്ണൻ.ആർ, പ്രൊഫ.ജിമ്മി ജേക്കബ്ബ്,അഭിമന്യൂ.എസ് എന്നിവർ പറഞ്ഞു.

എപ്സ്റ്റീൻ ഫയലുകളിലെ ഫോട്ടോകളിൽ, അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രവും… കുടുംബത്തിന് പറയാനുള്ളത്

വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ ഫോട്ടോകളിൽ, അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടിരുന്നു. ഹോക്കിംഗിന്റെ ഇരുവശത്തും ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾ നിൽക്കുന്നതാണ് ചിത്രത്തിലുണ്ടായിരുന്നത്. കയ്യിൽ ഒരു കോക്ക്ടെയിലുമായി സൺ ലോഞ്ചറിൽ ചാരിയിരിക്കുന്ന ഹോക്കിംഗ് ചിത്രത്തിൽ, ഹോക്കിംഗിന്‍റെ ദീർഘകാല പരിചാരകരിൽ ഒരാളാണുണ്ടായിരുന്നത് എന്നാണിപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് 24 മണിക്കൂറും വൈദ്യസഹായം ആവശ്യമായി വരുന്നതിനാൽ അത്തരത്തിലൊരാൾ‌ അത്യാവശ്യമായിരുന്നുവെന്ന്- ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.


2006-ൽ സെന്റ് തോമസിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ശാസ്ത്ര സിമ്പോസിയത്തിൽ ഹോക്കിംഗ് ക്വാണ്ടം പ്രപഞ്ചശാസ്ത്രത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുന്നതിനിടെ എടുത്തതാണെന്ന് കരുതപ്പെടുന്ന പുതിയ ചിത്രമാണിത്. സെന്റ് തോമസിന്റെയും എപ്സ്റ്റീന്റെയും 75 ഏക്കർ വിസ്തൃതിയുള്ള സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസ് സന്ദർശിച്ച 21 ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം.


ഈ രണ്ട് സ്ത്രീകളും അന്തരിച്ച ശാസ്ത്രജ്ഞന്റെ “യുകെയിൽ നിന്നുള്ള ദീർഘകാല പരിചാരകർ” ആയിരുന്നു. “അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള ഏതൊരു സൂചനയും തെറ്റാണ്, അങ്ങേയറ്റം അസംബന്ധമാണ്,” -ഹോക്കിംഗിന്റെ കുടുംബ പ്രതിനിധി യുകെയിലെ ഡെയ്‌ലി മെയിലിനോട് പറഞ്ഞു

കേരള സ്റ്റോറി – 2 റിലീസ് തടഞ്ഞ് ഹൈക്കോടതി, സിനിമ മത സൗഹാർദ്ദത്തിന് എതിരാണന്ന് കോടതി

കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച സിനിമ പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് കോടതി നിര്‍ദേശിച്ചു.


സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിന്‍റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്ന് കോടതി നിരീക്ഷിച്ചു.


പ്രദര്‍ശനനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ നിലനില്‍ക്കുമെന്നും, സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍കൂടി സിനിമ കാണണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ

മലപ്പുറം: കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് ക്രൂരത കാണിച്ചത്.

അഞ്ചും ആറും പതിനൊന്നും വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ കാലിനു പരിക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്. പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.

ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശൂര്‍: അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.
രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം . അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു ആനയുടെ അപ്രതീക്ഷിതമായ ആക്രമണം.
പരിക്കേറ്റ വിവേകിനെ ഉടന്‍തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

വാഹനാപകടത്തിൽ യുവതി മരിച്ചു

തിരുവനന്തപുരം : യുവതി വാഹനാപകടത്തിൽ മരണപ്പെട്ടു. കളത്തറ, അരുവിക്കര ഷിബിന മനസിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ   9.30ന് നെടുമങ്ങാട് കാച്ചാണിയിൽ വച്ചാണ് അപകടം ഉണ്ടായത്. കെ.എസ്.ആർ.ടി.സി  ബസ്സ് ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം

വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.

പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

വാഹനം കണ്ട് പൊലീസ് കൈ കാണിക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടുപൊലീസുകാരെ വെട്ടിച്ച് മറികടന്നതിനുശേഷം തൊട്ടടുത്ത നിന്ന എഎസ്‌ഐ സന്തോഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. വാഹനവും അതിലുള്ളവരെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.