കുന്നത്തൂർ :സംസ്ഥാനത്തെ പെൻഷകാരുടെ ആനുകൂല്യക്കവർച്ചക്കെതിരെ ബോധപൂർവം കണ്ണടയ്ക്കുകയും കഴിഞ്ഞ പത്ത് വർഷം മുൻ സർക്കാരിന് സംരക്ഷിത
കവചമൊരുക്കുകയും ചെയ്ത ഇടത് നേതാക്കളും സഹയാത്രികളും പെൻഷൻ സമൂഹത്തിന് മുന്നിൽ അപഹാസ്യരായി മാറിയെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ വി മുരളി കുറ്റപ്പെടുത്തി .മുടക്കമില്ലാതെ ക്ഷാമബത്തയും ക്ഷാമാശ്വാസവും ലഭൃമാക്കുമെന്നും മെഡിസെപ്പ് പദ്ധതി കാലോചിതമായി പരിഷ്കരിക്കുമെന്ന ബജറ്റ് പ്രസംഗം
സ്വാഗതാർഹമാണ്.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം ഏക ദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു
നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി വരദരാജൻ പിള്ള, ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ചന്ദ്രശേഖരൻ പിള്ള
ജില്ലാ സെക്രട്ടറി എൻ സോമൻ പിള്ള, ജില്ലാ ട്രഷറർ ഇ അബ്ദുൽ സലാം,വനിതാ ഫോം ജില്ലാ സെക്രട്ടി കുൽസും ഷംസുദീൻ എന്നിവർ ക്ലാസ്സ് എടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ മുഹമ്മദ് കുഞ്ഞ്, പെരുമ്പുഴ ഗോപിനാഥൻ പിള്ള,അർത്തിയിൽ അൻസാരി,എം ഐ. നാസർഷാ, ,ശൂരനാട് വാസു, ഡി ബാബുരാജ്,ജോൺമത്തയി, എസ് ലീലാമണി, എം അബ്ദുൽ സമദ്, ടി പി മുഹമ്മദ് ഹനീഫ ,
റ്റി എ സുരേഷ് കുമാർ അർത്തിയിൽ അസൂറാബീവി, എസ്. സലിലകുമാരി, എസ് സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു



































