Home Lifestyle Entertainment ബോക്‌സോഫീസ് തൂക്കിയടിക്കുമോ ദൃശ്യം 3…. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ നാളെ റിലീസ്

ബോക്‌സോഫീസ് തൂക്കിയടിക്കുമോ ദൃശ്യം 3…. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ നാളെ റിലീസ്

മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം-3 യുടെ റിലീസിനായി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും ബ്ലോക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. മൂന്നാം ഭാഗം പ്രഖ്യാപിച്ചതു മുതല്‍ വലിയ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകരും ഒപ്പം സിനിമ പ്രേമികളും. ചിത്രം നാളെ റിലീസ് ചെയ്യും.

2013ല്‍ ബ്ലോക്ബസ്റ്റര്‍ വിജയം നേടിയ ദൃശ്യത്തിന്റെ ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ അന്‍പത് കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. രണ്ടാം ഭാഗം ഒടിടിയിലൂടെയായിരുന്നു റിലീസിനെത്തിയത്. ഇപ്പോള്‍ മൂന്നാം ഭാഗം ലോകമെമ്പാടും റിലീസിനൊരുങ്ങുമ്പോള്‍ മലയാള സിനിമ ചരിത്രത്തിലെ റെക്കോര്‍ഡുകളെല്ലാം തകര്‍ന്നടിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
റിലീസിനു മുന്‍പേ ദൃശ്യം 3 കോടികളാണ് ബോക്‌സ് ഓഫീസില്‍ വാരിക്കൂട്ടുന്നത്. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചതോടെ പ്രീ സെയില്‍ മാത്രം 10 കോടിയിലധികം രൂപ ചിത്രം നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. നാളെ ചിത്രം റിലീസിനായി എത്തുമ്പോള്‍ മോഹന്‍ലാലിന്റെ തന്നെ ചിത്രമായ എംപുരാന്‍ അടക്കമുള്ള ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ ദൃശ്യം 3 മറികടക്കുമെന്നാണ് സൂചന.
മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ദൃശ്യം 3 വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുക. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത് എന്നിവര്‍ ദൃശ്യം 3 ലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം – ദി റിസംഷന് എന്ന പേരില്‍ 2021 ലാണ് എത്തിയത്.