Home Lifestyle Entertainment ‘വീണുപോയാലും ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും’…. ‘ഒറ്റക്കൊമ്പന്റെ’ കരുത്തുറ്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

‘വീണുപോയാലും ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും’…. ‘ഒറ്റക്കൊമ്പന്റെ’ കരുത്തുറ്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Advertisement

സുരേഷ് ഗോപി നായകനായി എത്തുന്ന മാസ് ആക്ഷന്‍ ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഈസ്റ്റര്‍ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ”വീണുപോയാലും ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും” എന്ന വാചകത്തോടെ പുറത്തുവന്ന പോസ്റ്ററില്‍ സുരേഷ് ഗോപിയുടെ മാസ്സ് ലുക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വന്‍ മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്.

Also Read:

ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയയാണ് നായികയായി എത്തുന്നത്. ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്‌സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റണി, മേഘന രാജ് തുടങ്ങി എഴുപതോളം പ്രമുഖ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപി എന്ന താരത്തില്‍ നിന്നും നടനില്‍ നിന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എല്ലാ മാസ്സ് ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോകള്‍ക്ക് നേരത്തെ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ ആണ് സംഗീതം പകരുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ക്കായി കലയ് കിങ്‌സണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് ശിവ, സില്‍വ എന്നിവരടങ്ങുന്ന വലിയൊരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ‘ഒറ്റക്കൊമ്പന്‍’ കൂടാതെ ജയസൂര്യയുടെ ‘കത്തനാര്‍’, എസ്.ജെ. സൂര്യയുടെ ‘കില്ലര്‍’, മോഹന്‍ലാലിന്റെ ‘L367’ എന്നിങ്ങനെ വമ്പന്‍ പ്രോജക്റ്റുകളാണ് ഗോകുലം മൂവീസിന്റെ ബാനറില്‍ ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘ഒറ്റക്കൊമ്പന്‍’ ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ എത്തും.

Advertisement