റോഡിലുപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായ്ക്കൾ കടിച്ച്‌ തിന്നു

ചെന്നൈ: മധുരയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കൾ കടിച്ച്‌ കീറി തിന്നു. ഉസിലംപെട്ടി തേനി റോഡിലാണ് ദാരുണമായ സംഭവം നടന്നത്.

പൊന്നുസാമി തീയറ്ററിന് സമീപത്തായി രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ച്‌ തിന്നുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ചോരക്കുഞ്ഞിനെയാണ് നായ്ക്കൾ കടിച്ച്‌ തിന്നതെന്ന് കണ്ടെത്തിയത്.

പൊലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിൻറെ ജഡം കണ്ടത്. ശരീരത്തിൻറെ മുക്കാൽ ഭാഗവും തെരുവ് നായ്ക്കൾ കടിച്ചുകീറി തിന്ന നിലയിലായിരുന്നു. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് റോഡരികിൽ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

Advertisement