നടുറോഡിൽ കുഴി; അപകടം ഒഴിവാക്കാൻ നാട്ടുകാർ മരച്ചില്ല നാട്ടി

തിരുവല്ല: തിരുവല്ല കുറ്റപ്പുഴ പി ഡബ്ലിയു ഡി റോഡിൽ ദീപാ ടവറിന് സമീപം ഗർത്തം രൂപപ്പെട്ടു.വൈകിട്ട് 3.15 ഓടെയാണ് സമീപത്തുള്ള വ്യാപാരി കുമാർ ഇത് ശ്രദ്ധിച്ചത്. ഉടൻ തന്നെ മരച്ചില്ലകൾ കൊണ്ട് കുഴി അടയാളപ്പെടുത്തി യാത്രാ ക്കാർക്ക് മുന്നറിയിപ്പ് നൽകി.നൂറ് കണക്കിന് വാഹനങ്ങൾ നിത്യവും കടന്നു പോകുന്ന പ്രധാന റോഡാണിത്.പൊതുമരാമത്ത്‌ വകുപ്പിൻ്റെ അനാസ്ഥയാണ് റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Advertisement