വിളക്കുടിയിൽ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം .പത്തനാപുരം വിളക്കുടിയിൽ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാൻ അഞ്ചാലുമൂട് സ്വദേശി 56 വയസുള്ള രഘുവാണ് മരിച്ചത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ മുറിയ്ക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. നാളെ പെൻഷൻ ആകാനിരുന്നപ്പോഴായിരുന്നു മരണം. കഴിഞ്ഞദിവസം രാത്രിയിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. സമീപത്തെ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് പുലർച്ചെ അഞ്ചുമണിക്ക് മൃതദേഹം കണ്ടത്.
ഇടതു കൈയിൽ മുറിഞ്ഞു ചോര വാർന്ന പാട് ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ്പ്രാഥമിക നിഗമനം

Advertisement