വെള്ളയമ്പലം ആൽത്തറ – എസ് എം സി ജംഗ്ഷൻ റോഡ് നാളെ മുതൽ അടയ്ക്കുന്നു

തിരുവനന്തപുരം:
സ്‌മാർട്ട് സിറ്റിയുടെ ഭാഗമായി നാളെ (27.03.2024) മുതൽ ഏപ്രിൽ 1 വരെ വെളളയമ്പലം ആൽത്തറ ജംഗ്ഷൻ മുതൽ എസ്.എം.സി. ജംഗഷൻ വരെ (വഴുതക്കാട്) വരെ പി.ഡബ്ല്യൂ.ഡി റോഡ് പൂർണ്ണമായി അടച്ചിടുന്നുവെന്ന് ട്രാഫിക് നോർത്ത് പോലീസ് സബ് ഡിവിഷൻ ഓഫീസ് അറിയിച്ചു. ഈ പരിസരത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ, മറ്റ് അനുബന്ധ ഓഫീസുകൾ എല്ലാം തന്നെ വാഹനങ്ങൾ മറ്റ് എവിടെയെങ്കിലും പാർക്ക് ചെയ്യുക. റോഡ് പൂർണ്ണമായും കുഴിക്കുന്നതിനാൽ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടാനും ലാൻലൈൻ കേബിളുകൾ കട്ട് ആയി പോകാനും സാ‌ധ്യതയുണ്ട്. എല്ലാവിധ മുൻകരുതലുകളും എടുത്ത് പൊതുജനം സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

Advertisement