ബിജെപിയെ പരാജയപ്പെടുത്തുകയാണ് പൊതുലക്ഷ്യം; ഇന്ത്യ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷ: ഖാർഗെ

തിരുവനന്തപുരം:
എഐസിസി പ്രസിഡന്റ്, ഇന്ത്യ മുന്നണി ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് മല്ലികാർജുന ഖാർഗെ. പ്രതിപക്ഷ അംഗമെന്ന നിലയിൽ മോദിക്കെതിരെ താൻ കടമ നിറവേറ്റി. തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ഖാർഗെ പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. മോദിയെ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് തടയാൻ ഞങ്ങൾ ദൃഡനിശ്ചയം ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഞങ്ങൾ തടയും. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പൊതു ലക്ഷ്യം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.

വോട്ടെടുപ്പിന് ശേഷം ഇപ്പോൾ മാറി നിൽക്കുന്നവരും സഖ്യത്തിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയെ എതിർക്കുന്ന മറ്റ് പല പാർട്ടികളും ഇന്ത്യ മുന്നണിയിലേക്ക് വരും. ഒന്നാം യുപിഎയെക്കാൾ ശക്തരായിരിക്കും ഞങ്ങളെന്നും ഖാർഗെ പറഞ്ഞു.

Advertisement