തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

തെലങ്കാന: കനത്ത മഴയേയും കാറ്റിനേയും തുടർന്ന് തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരിക്കുന്ന പാലം തകർന്നു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ മനേർ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. രണ്ട് ജില്ലകൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 49 കോടി രൂപ ചെലവഴിച്ചാണ് ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചത്.

പദ്ധതിയിലെ അപാകതയെ തുടർന്നാണ് പാലത്തിന്റെ നിർമാണം വൈകുന്നതെന്നാണ് വിവരം. പൂർത്തീകരിച്ച ജോലികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനാൽ കരാറുകാരൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമാണം നിർത്തിയതായി റിപ്പോർട്ടുണ്ട്.

Advertisement