Home News National പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് വെടിയേറ്റു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് വെടിയേറ്റു

Advertisement

ന്യൂഡെല്‍ഹി. തെരഞ്ഞെടുപ്പ് പ്രചാരണം കൊടിമ്പിരി കൊണ്ടിരിക്കേ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് വെടിയേറ്റു. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ടിഎംസിയുടെ ആരോപണം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അടക്കം താര പ്രചാരകർ ബംഗാളിൽ റാലി നടത്തും.

രാഹുൽ ഗാന്ധി തമിഴ്നാട്ടിലും പ്രചാരണം നടത്തും. അതിനിടെ, വിരുദുനഗറിലെ പടക്ക നിർമാണ ശാലയിലെ സ്ഫോടനം രാഷ്ട്രീയ ആയുധമാക്കുകയാണ് അണ്ണാ ഡിഎംകെ. ഡിഎംകെ ഭരണകാലത്ത് പടക്കനിർമാണ ശാലകളിലെ സാധാരണ തൊഴിലാളികളുടെ ജീവന് വിലയില്ലെന്ന് എടപ്പാടി പളനിസ്വാമി കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ ആകെയുള്ള 234 അസംബ്ലി സീറ്റുകളിലേക്കും, ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 സീറ്റുകളിലേക്കും വ്യാഴാഴ്ചയാണ് പോളിംഗ്. നാളെ പരസ്യപ്രചാരണം അവസാനിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here