26.3 C
Kollam
Tuesday 29th September, 2026 | 04:50:30 AM
Home News National ആനയുടെ കറുത്ത നിറത്തിന് പകരം പിങ്ക് നിറം… ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനം

ആനയുടെ കറുത്ത നിറത്തിന് പകരം പിങ്ക് നിറം… ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനം

ആനയുടെ കറുത്ത നിറത്തിന് പകരം പിങ്ക് നിറം ചാര്‍ത്തിയ ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനം. ജയ്പൂരിലാണ് ആനയെ പിങ്ക് നിറം അണിയിച്ച് ഫോട്ടെയെടുത്തത്. ആനയ്ക്ക് മുകളില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു മോഡലും ചിത്രത്തിലുണ്ട്. ജയ്പൂരിലെ ഉപേക്ഷിക്കപ്പെട്ട ഗണപതി ക്ഷേത്ര പരിസരത്താണ് ഫോട്ടോ ഷൂട്ട് നടന്നത്. ആര്‍ട്ട് ഫോട്ടോഗ്രാഫര്‍ ജൂലിയ ബുരുലേവയാണ് ഫോട്ടോഷൂട്ടിന് പിന്നില്‍.

Also Read:


ജയ്പൂരില്‍ ആഴ്ചകളോളം ചിലവഴിച്ച ശേഷമാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് ഫോട്ടോഗ്രാഫര്‍ ജൂലിയ ബുരുലേവ പറഞ്ഞു. ആനകള്‍ രാജസ്ഥാന്റെ പ്രധാന സാംസ്‌കാരിക പ്രതീകമാണ്. തന്റെ സൃഷ്ടികളില്‍ ആനയെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഉപയോഗിച്ചത് ജൈവ കളറുകളാണെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു. ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന അതേ തരം പെയിന്റ് ആയതുകൊണ്ട് തന്നെ ആനയ്ക്ക് പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ജൂലിയ ബുരുലേവ വ്യക്തമാക്കി.
മൃഗപീഡനമാണെന്നും ചൂഷണമാണെന്നുമാണ് പോസ്റ്റിനോടുള്ള വിമര്‍ശനങ്ങള്‍. ജീവനുള്ള മൃഗത്തെ ഇങ്ങനെ ഉപയോഗിക്കുന്നത് അനീതിയാണെന്നും ഇതേ വിഷ്വല്‍ ഇഫക്റ്റ് നേടാന്‍ ഫോട്ടോഗ്രാഫര്‍ എഐ ഉപയോഗിക്കണമായിരുന്നുവെന്നും കമന്റുകളുണ്ട്.