26.4 C
Kollam
Saturday 27th June, 2026 | 01:59:08 AM
Home News Breaking News ഇന്ത്യ-യുഎസ് വ്യാപാര കരാറിനു പിന്നാലെ വിദേശകാര്യമന്ത്രി അമേരിക്കയില്‍

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു പിന്നാലെ വിദേശകാര്യമന്ത്രി അമേരിക്കയില്‍

Advertisement

വാഷിങ്്ടണ്‍: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ധാരണയായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. വാഷിങ്ടണില്‍ വെച്ചു നടന്ന ചര്‍ച്ചയില്‍ കരാറിനെ ഇരുവരും സ്വാഗതം ചെയ്‌തെന്ന് യുഎസ് വ്യക്തമാക്കി.

നിര്‍ണായക ധാതു പര്യവേക്ഷണം, ഖനനം, സംസ്‌കരണം എന്നിവയില്‍ ഉഭയകക്ഷി സഹകരണം ഔപചാരികമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് എസ് ജയ്ശങ്കര്‍ സൂചിപ്പിച്ചു. വ്യാപാരം, ഊര്‍ജ്ജം, ആണവ, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ നിരവധി വശങ്ങള്‍ ചര്‍ച്ചയായെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ അമേരിക്ക ബന്ധം ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ പ്രകാരം ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാന്‍ യുഎസ് സമ്മതിച്ചിട്ടുണ്ട്. വാഷിങ്ടണില്‍ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കല്‍ മിനറല്‍സ് ഉച്ചകോടിയില്‍ ഇന്ന് ഇന്ത്യ അടക്കം 50 രാജ്യങ്ങള്‍ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റുമായും വിദേശകാര്യമന്ത്രി ചര്‍ച്ചകള്‍ നടത്തി.

Advertisement