ന്യൂഡൽഹി: അടുത്ത വർഷം ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ.

ഈ വർഷം അവസാനത്തോടെ ഡൽഹിയിലും മുംബൈയിലും ഈ സേവനം ആരംഭിക്കും.

ജനുവരിയോടെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജാംനഗർ, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ 5ജി ലഭ്യമാകും.

2023 മാർച്ചോടെ 5ജി തരംഗങ്ങൾ രാജ്യത്തുടനീളം 72,000 സ്ഥലങ്ങളിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള 10 ശതമാനത്തോളം ടവറുകൾ ഉൾപ്പടെ ഇതിനായി ക്രമീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ മാസവും 3000 സ്ഥലങ്ങളിലേക്ക് തരംഗം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.