കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിൽ 5 ജി എത്തുന്നു: സുപ്രധാന വിവരങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യയ്ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമം. ജൂൺ മാസത്തോടെ 5ജി സ്പെക്‌ട്രം ലേലം വിളിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

ഇതോടെ രാജ്യത്ത് 5ജി ഓഗസ്റ്റ്- സെപ്തംബർ മാസത്തോടെ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

നിലവിൽ ഒരു ലക്ഷത്തിലധികം മെഗാഹെർട്സ് സ്പെക്‌ട്രത്തിന് 7.5 ലക്ഷം കോടി രൂപയുടെ മെഗാ ലേല പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാത്രമല്ല ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ വിലയിരുത്തുന്നതോടെ ലേല നടപടികളിൽ പുരോഗതിയുണ്ടാകും എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

അതേസമയം, ഒന്നിലധികം ബാൻഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഒരു ലക്ഷം മെഗാഹെർട്സ് സ്പെക്‌ട്രം ലേലം ചെയ്യാനാണ് ട്രായ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. 4 ജി വേഗതയേക്കാൾ 20 മടങ്ങ് വേഗതയാണ് 5ജി നെറ്റ് വർക്കുകൾ കാഴ്ച വെക്കുക എന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോർട്ടുകൾ.

Advertisement