ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്തെ മരച്ചില്ലകൾ വെട്ടുമ്പോള്‍ ഷോക്കേറ്റ് വീണ തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

പെട്ടെന്ന് സിപിആര്‍ നല്‍കാനായതുകൊണ്ടുമാത്രം ഒരു കുടുംബത്തിന് നാഥനെ തിരികെ കിട്ടി

ശാസ്താംകോട്ട : മരച്ചില്ല കൾ മുറിക്കുന്നതിനിടയിൽ ഹൈ ടെൻഷൻ വൈദ്യുത കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് നിലത്തു വീണ തൊഴിലാളിക്ക് പുതുജീവൻ നൽകി
അഗ്നി രക്ഷാസേന.തിങ്കളാഴ്ച പകൽ 12.15ന് ശാസ്താംകോട്ട പഴയ കോടതിക്ക് സമീപം ആയിരുന്നു സംഭവം.ഇവിടെ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള ഭാഗത്തെ പുരയിടത്തിൽ മരച്ചില്ലകൾ മുറിച്ചു കൊണ്ടിരുന്ന മനക്കര ഊരാളിശ്ശേരിൽ വീട്ടിൽ ബാലൻ (58) ആണ് വൈദ്യുതാഘാതമേറ്റ് നിലത്ത് വീണത്.

എന്താണ് സിപിആര്‍ ,പഠിക്കൂ,നിങ്ങളും ഹീറോയാകും

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സ് ഓഫീസിലെ മിഥിലേഷ് രണ്ട് തവണ സി.പി.ആർ നൽകി ബാലന് ബോധാവസ്ഥ വീണ്ടെടുക്കുകയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.സ്റ്റേഷൻ ഓഫീസർ സാബു ലാലിൻ്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫിസർ മാത്യൂസ് കോശി,സണ്ണി,ഷാനവാസ്,ഷിജു ജോർജ്,സുന്ദരൻ എന്നിവർ ചേർ
ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisement