ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് സ്വന്തമാക്കി ഏഴ് വയസ്സുകാരൻ വിദ്യുത്

ശാസ്താംകോട്ട : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് സ്വന്തമാക്കിയ ഏഴ് വയസ്സുകാരൻ വിദ്യുത് വിഷ്ണുവിനെ ബ്രൂക്ക് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി അനുമോദിച്ചു . ശാസ്താംകോട്ട ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ അതുല്യ പ്രതിഭ. 54 സെക്കൻഡും 49 മില്ലി സെക്കൻ്റിനും ഉള്ളിൽ 50ൽ പരം ഇനങ്ങളിൽപ്പെട്ട ദിനോസറുകളെ പരിചയപ്പെടുത്തി മിന്നുന്ന പ്രകടനമാണ് ഈ പ്രതിഭ കാഴ്‌ചവച്ചത്. വിദ്യുത് ബ്രൂക്കിന്‍റെ അഭിമാന താരവും മറ്റുള്ളവർക്ക് മാതൃകയുമായി തീർന്നിരിക്കുകയാണെന്നും ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ സാധിക്കട്ടെ എന്നും സ്കൂൾ ഡയറക്ടർ ഡോ. ഫാദർ ജി എബ്രഹാം തലോത്തിൽ ആശംസിച്ചു.

Advertisement